October 13, 2021 - subeditor1@thenewjournal.net

2005 ല്‍ വോട്ടവകാശം കിട്ടിയതിന് പിന്നാലെ സൈന്യത്തിലേക്കും സ്ത്രീ സാന്നിദ്ധ്യം പരിഗണിച്ച് കുവൈറ്റ്. നേരത്തേ ക്യാബിനറ്റിലും പാര്‍ലമെന്റിലും അനുമതി നല്‍കിയ കുവൈറ്റ് ഇതാദ്യമായിട്ടാണ് സൈന്യത്തിലേക്ക് പരിഗണിക്കുന്നത്.

വിവിധ സൈനിക റാങ്കുകളിലേക്ക് സ്ത്രീകള്‍ക്ക് മുന്നില്‍ കുവൈറ്റ് വാതില്‍ മലര്‍ക്കെ തുറന്നിടുകയാണ്. ഓഫീസര്‍ പദവിയിലേക്ക് വരെ ഇവരെ പരിഗണിക്കുമെന്ന് പ്രതിരോധ മന്ത്രി ഹമദ് ജബര്‍ അല്‍ സബാ പറഞ്ഞു. ഇക്കാര്യം കുവൈറ്റ് സായുധസേനയും ട്വീറ്റ് ചെയ്തിട്ടുണ്ട്.

”സ്വന്തം സഹോദരന്മാര്‍ക്കൊപ്പം തോളോടു തോള്‍ ചേര്‍ന്ന് നില്‍ക്കാന്‍ കുവൈറ്റ് മിലിട്ടറി കുവൈറ്റി സ്ത്രീകള്‍ക്ക് മുന്നില്‍ അവസരം തുറക്കാന്‍ സമയമായി.” കുവൈറ്റ് ന്യൂസ് ഏജന്‍സി മന്ത്രിയുടെ പ്രസ്താവന പുറത്തുവിട്ടിട്ടുണ്ട്. കഴിവും കടുപ്പം നേരിടാനുള്ള കരുത്തും കുവൈറ്റി സ്ത്രീകള്‍ക്കുണ്ടെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Previous articleപൂര്‍ണ്ണമായും വാക്‌സിനേഷന്‍ എടുത്തവർക്കു മാത്രം ഉംറയ്ക്കും വിശുദ്ധ പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്കും അനുമതി
Next articleഖത്തര്‍ ഫോര്‍മുല കാറോട്ട മത്സരത്തിനും വേദിയാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here