നഗരങ്ങളിലെ ട്രാഫിക് ജാമുകള്‍ പരിഹരിക്കുന്നതിനായി പ്രവാസികളുടെ കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസന്‍സ് തിരിച്ചുപിടിക്കാന്‍ പദ്ധതിയിട്ട് കുവൈറ്റ് ആഭ്യന്തരമന്ത്രാലയം. കാലാവധി കഴിഞ്ഞ ആയിരക്കണക്കിന് ലൈസന്‍സുകള്‍ ഉണ്ടെന്നും ഇപ്പോഴും അവ നിയമവിരുദ്ധമായി ഉപയോഗിക്കുന്നുണ്ടെന്നും കുവൈറ്റ് അധികൃതര്‍ പറയുന്നു.
പഴയ ലൈസന്‍സ് ഉപയോഗിക്കുന്നത് നിരോധിച്ച് ഉടന്‍തന്നെ ഉത്തരവ് പുറത്തുവിട്ടേക്കും എന്നാണ് സൂചന. പഴയ ലൈസന്‍സ് കൈവശം വെച്ചിട്ടുള്ളവര്‍ അത് ഉടന്‍ തന്നെ പുതുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കാലാവധി കഴിഞ്ഞ ലൈസന്‍സുമായി നിയമവിരുദ്ധ ഡ്രൈവിംഗ് കണ്ടെത്താന്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ്, മാനവശേഷി, റസിഡന്‍സി അഫയര്‍ എന്നിവയെയെല്ലാം പരസ്പരം ബന്ധിപ്പിച്ചായിരിക്കും അന്വേഷണം.
കാലം കഴിഞ്ഞ ഡ്രൈവിംഗ് ലൈസന്‍സുമായി അനേകം പ്രവാസികള്‍ സഞ്ചരിക്കുന്നുണ്ട്. ഇങ്ങിനെയുള്ള ലൈസന്‍സുമായി പിടിക്കപ്പെട്ടാല്‍ അഞ്ച് കുവൈറ്റ് ദിനാര്‍ (ഏകദേശം 1200 രൂപ) പിഴയിടും. മദ്യപിച്ച് വാഹനം ഓടിച്ചു പിടിക്കപ്പെട്ടാല്‍ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കി നല്‍കില്ല. അതുപോലെ കുവൈറ്റ് ലൈസന്‍സ് ഇല്ലാതെ പിടിക്കപ്പെടുന്നവരെ രാജ്യത്ത നിന്നും പുറത്താക്കും.
കുവൈറ്റില്‍ 20,000 ഡ്രൈവിംഗ് ലൈസന്‍സുകള്‍ നല്‍കിയിട്ടുള്ളത്് സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്കാണ്. പഠനം കഴിഞ്ഞിട്ടും പലരും ലൈസന്സ്് തിരിച്ചു കൊടുക്കണമെന്ന നിബന്ധന പാലിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഇവരുടെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാനും സര്‍ക്കാരിന് ഉദ്ദേശമില്ല. മൊത്തമായി കുവൈറ്റില്‍ ലൈസന്‍സുള്ള 40,000 വിദേശികളുണ്ട്. ഇവരില്‍ ഡ്രൈവിംഗ് ലൈസന്‍സ് നഷ്ടമായവരില്‍ പലരും തങ്ങളുടെ പ്രൊഫഷന് തന്നെമാറ്റിയിരിക്കുകയാണ്.