Kuwait Towers during Sunset
January 5, 2022 - subeditor1@thenewjournal.net

കുവൈറ്റില്‍ ജോലി അവസാനിപ്പിച്ച് മടങ്ങുന്നതിനോ മറ്റു സ്ഥാപനങ്ങളിലേക്ക് തൊഴില്‍ പെര്‍മിറ്റ് മാറ്റുന്നതിനോ അപേക്ഷിക്കുന്ന തൊഴിലാളികള്‍ നേരിട്ട് ഹാജരാകേണ്ടി വരും.

അതതു വകുപ്പിന്റെ ചുമതലയുള്ള ജീവനക്കാരന്റെ മുമ്പാകെയാണ് എത്തേണ്ടത്. നേരിട്ടു വരുന്നവരുടെ അപേക്ഷകള്‍ മാത്രമേ സ്വീകരിക്കൂ എന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു.

തൊഴില്‍സ്ഥാപനത്തില്‍നിന്ന് ലഭിക്കാനുള്ള സാമ്പത്തിക കുടിശ്ശിക ക്ലിയറന്‍സ് രേഖ, ജോലി അവസാനിപ്പിച്ച് മടങ്ങുന്നതിനോ മറ്റു സ്ഥാപനങ്ങളിലേക്ക് തൊഴില്‍ പെര്‍മിറ്റ് മാറ്റുന്നതിനോ ആവശ്യമായ അപേക്ഷ എന്നിവയും തൊഴിലാളി തന്നെ സാക്ഷ്യപ്പെടുത്തി ബന്ധപ്പെട്ട അതോറിറ്റിക്കു സമര്‍പ്പിക്കണം.

ബന്ധപ്പെട്ട വകുപ്പുകള്‍ ഈ ക്ലിയറന്‍സ് രേഖകള്‍ പരിശോധിച്ച ശേഷം, അതോറിറ്റി പുറപ്പെടുവിച്ച സര്‍ക്കുലറിലെ വ്യവസ്ഥകളെല്ലാം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. അതോറിറ്റിയുടെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് മീഡിയ ഡിപ്പാര്‍ട്ട്‌മെന്റ് ഔദ്യോഗിക വക്താവും ഡയരക്ടറുമായ അസീല്‍ അല്‍ മസീദ് അറിയിച്ചു.

Previous articleശനിയാഴ്ച മുതല്‍ ഇന്ത്യയിലേക്ക് സര്‍വീസ് തുടങ്ങും ; സൗദി എയര്‍ലൈന്‍സിന്റെ ഷെഡ്യൂള്‍ പുറത്തിറങ്ങി
Next articleഒമിക്രോണ്‍ ഭീഷണി: പുതുവത്സരത്തില്‍ കുവൈറ്റിലുള്ളവര്‍ കൂടുതല്‍ തെരഞ്ഞെടുത്തത് ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here