Kuwait Towers during Sunset
January 7, 2022 - subeditor1@thenewjournal.net

കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഭീഷണിയില്‍ പുതുവത്സരാവധി ആഘോഷിക്കാന്‍ കുവൈറ്റ് പൗരന്മാര്‍ കൂടുതല്‍ തെരഞ്ഞെടുത്തത് ഇന്ത്യ. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരില്‍ ഭൂരിഭാഗം പേരും പ്രധാന ലക്ഷ്യസ്ഥാനമായി തെരഞ്ഞെടുത്തത് ഇന്ത്യന്‍ നഗരങ്ങളെയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2021 ഡിസംബര്‍ 24 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ പുതുവത്സര അവധി ആഘോഷിക്കാനായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി 182,400 പേരാണ് യാത്ര ചെയ്തത്.

ഇതില്‍ 292 വിമാനങ്ങളിലായി 34,034 പേരാണ് ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്തത്. മുന്‍വര്‍ഷങ്ങളില്‍ കുവൈത്ത് പൗരന്മാരുടെ സന്ദര്‍ശനലിസ്റ്റില്‍ മുന്‍പന്തിയിലുണ്ടായിരുന്നത് ബ്രിട്ടന്‍ തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ ആയിരുന്നു. എന്നാല്‍ ഒമിക്രോണിന്റെ സാഹചര്യത്തിലാണ് ഈ മാറ്റമെന്ന് കണക്കാക്കുന്നു.

നിരവധിയാളുകളുകളാണ് യൂറോപ്പിലേക്കുള്ള യാത്ര മാറ്റി വെച്ചത്. പ്രിയപ്പെട്ട വിനോദ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള യാത്ര തല്‍ക്കാലികമായി മാറ്റി വെച്ച ഇവര്‍ ഇന്ത്യ പോലെയുള്ള രാജ്യങ്ങള്‍ തെരഞ്ഞെടുക്കുകയായിരുന്നു. 193 വിമാനങ്ങളിലായി മൊത്തം 26,008 പേര്‍ യാത്ര ചെയ്ത ഈജിപ്താണ് ഇന്ത്യ കഴിഞ്ഞാല്‍ പ്രിയങ്കരമായത്. സൗദിയും യുഎഇയും തൊട്ടു പിന്നാലെയുണ്ട്.

Previous articleകുവൈറ്റില്‍ ജോലി അവസാനിപ്പിച്ച് മടങ്ങാനും തൊഴില്‍ പെര്‍മിറ്റ് മാറ്റാനും തൊഴിലാളികള്‍ നേരിട്ട് ഹാജരാകേണ്ടി വരും
Next articleവിദേശത്ത് നിന്ന് കേരളത്തിലെത്തുന്നവര്‍ക്ക് ഏഴ് ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍

LEAVE A REPLY

Please enter your comment!
Please enter your name here