October 14, 2021 - subeditor1@thenewjournal.net

ഈ വര്‍ഷം ജനുവരി 12 നും സെപ്തംബര്‍ 30 നും ഇടയില്‍ 666,000 വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കിയതായി തൊഴിലാളി മേഖലയിലെ ഡപ്യൂട്ടി ജനറല്‍ അബ്ദുള്ള അല്‍ മുത്താത്ത പറഞ്ഞതായി അല്‍ ഖ്വബാസ് റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളിലേതിന് പുറമേ സ്വമനസ്സാലെ 59,000 ജോലിക്കാര്‍ തൊഴില്‍ വിപണി വിട്ടതായും പറഞ്ഞു.

മേല്‍പ്പറഞ്ഞ കാലയളവില്‍ 146,000 ജോലിക്കാര്‍ ഒരു കമ്പനിയില്‍ നിന്നും മറ്റൊരു കമ്പനിയിലേക്ക് മാറ്റം വാങ്ങിയതായും അദ്ദേഹം വ്യക്തമാക്കി. ഈ വര്‍ഷം ഇതുവരെ കുവൈറ്റില്‍ ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണത്തില്‍ 67,809 പേരുടെ കുറവ് വന്നിട്ടുണ്ട്. പുതിയതായി വരാത്തവരുടെയും ജോലി ഉപേക്ഷിച്ചു പോയവരും ഈ 67,809 പേരില്‍ പെടും.

കോവിഡ് ശക്തമായി പിടികൂടിയ ഒരു വര്‍ഷത്തിനിടയില്‍ 199,000 തൊഴിലാളികളെയാണ് കുവൈറ്റിന് നഷ്ടമായത്. തൊഴില്‍ വിപണിയുടെ കണക്കുകള്‍ പ്രകാരം റീയല്‍ എസ്റ്റേറ്റ് മേഖലയ്ക്കാണ് കനത്ത നഷ്ടം. 53,000 പേരാണ് തൊഴില്‍ വിട്ടു പോയത്. ഇത് കൂടാതെ മൊത്ത വില്‍പ്പന, ചില്ലറ വില്‍പ്പന, കാര്‍ റിപ്പയറിംഗ് മേഖലകള്‍ക്ക് 37,000 പേരെയാണ് നഷ്ടമായത്.

നിര്‍മ്മാണ മേഖലയാണ് ഏറ്റവും തൊഴിലാളികള്‍ കുറഞ്ഞത്. 30,000 പേരാണ് കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഈ മാര്‍ച്ച് വരെയുള്ള 12 മാസം കൊണ്ടു കുറഞ്ഞത്. അതേസമയം സ്വകാര്യമേഖലയില്‍ തൊഴിലാളികളുടെ ട്രാന്‍സ്ഫര്‍ സജീവമാണ്.

107,000 തൊഴിലാളികളാണ് ഈ മേഖലയില്‍ കൈമാറ്റം ചെയ്യപ്പെട്ടത്. എന്നാല്‍ സ്വകാര്യമേഖലയിലും 1.5 ദശലക്ഷം ജീവനക്കാര്‍ മാത്രമാണുള്ളത്. ഈ വര്‍ഷം ആദ്യം പുതുക്കപ്പെട്ട വര്‍ക്ക് പെര്‍മിറ്റുകളുടെ എണ്ണം 402,000 മാത്രമാണ്. എന്നാല്‍ സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആകെ എണ്ണം 1.5 ദശലക്ഷമേ വരൂ.

വര്‍ക്ക് പെര്‍മിറ്റുമായി ബന്ധപ്പെട്ട് മാനവ വിഭവശേഷി വകുപ്പ് ചില മാനദണ്ഡങ്ങള്‍ മുമ്പോട്ട് വെച്ചിട്ടുണ്ട്. വാണിജ്യ വിസയുമായി രാജ്യത്തേക്ക് പ്രവേശിക്കുന്ന ഒരാള്‍ക്ക് തൊഴിലുടമ വര്‍ക്ക് പെര്‍മിറ്റിനായി ഇ ഫോം സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യാനാകും. വിസയുടെയും പോലീസ് ക്ലീയറന്‍സ് സര്‍്ട്ടിഫിക്കറ്റിന്റെയും കോപ്പി അറ്റാച്ച് ചെയ്യണമെന്നേയുള്ളൂ.

Previous articleസിയാച്ചിൻ ഉൾപ്പെടെ 20 കൊടുമുടികൾ കീഴടക്കിയ ഈ മലയാളി ദിവസ വേതനക്കാരൻ ആണ്
Next articleSHOCKING: 2020 ഏപ്രില്‍ മുതല്‍ ഈ ഓഗസ്റ്റ് വരെ പ്രതിദിനം കേരളത്തില്‍ ആത്മഹത്യ ചെയ്തത് 20 ന് മേല്‍ ആള്‍ക്കാര്‍

LEAVE A REPLY

Please enter your comment!
Please enter your name here