A
December 3, 2021 - subeditor1@thenewjournal.net

ദുബായ്: മദ്ധ്യേഷ്യയില്‍ ആദ്യമായി എക്‌സ്‌പോയ്ക്ക് ആതിഥേയത്വം വഹിക്കുന്നതിലൂടെ ദുബായ് വലിയ ശ്രദ്ധയാണ് പിടിച്ചു പറ്റുന്നത്. എക്‌സ്‌പോ ആളെ വിളിച്ചുകയറ്റുമ്പോള്‍ എ്ക്‌സ്‌പോയില്‍ ഉപയോഗിക്കപ്പെട്ട തൊഴിലാളി വിരുദ്ധതകൊണ്ട് ദുബായ് വാര്‍ത്തകളില്‍ നിറയുകയുമാണ്.

മഹാമാരി പ്രതിസന്ധിയുണ്ടാക്കിയ എക്‌സ്‌പോ 2020 കഴിഞ്ഞമാസം ആരംഭിച്ചിരിക്കെ ബില്യണ്‍ കണക്കിന് ഡോളറുകളാണ് ഒഴുക്കി 25 ദശലക്ഷം സന്ദര്‍ശകരെയാണ് മേളയുടെ ആഘോഷരാവിലേക്കു ദുബായ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ പിന്നാമ്പുറത്ത് തൊഴിലാളികള്‍ അനേകം പ്രതിസന്ധിയാണ് നേരിടുന്നത്.

രാജ്യത്ത് കിട്ടുന്നതില്‍ വെച്ച് ഏറ്റവും മികച്ച ശമ്പളവും ആനുകൂല്യവും വാഗ്ദാനം ചെയ്താണ് എക്‌സ്‌പോയിലെ കമ്പനികള്‍ പണിയ്ക്ക് ആളെ കൊണ്ടുവന്നതും. ജോലികിട്ടിയവര്‍ പലരും തങ്ങള്‍ ഇതിന് നന്ദിയുള്ളവരായിരിക്കും എന്നും പറഞ്ഞു കേട്ടിരുന്നു. എന്നാല്‍ ഇവിടെ നടക്കുന്നത് തൊഴിലാളി ചൂഷണവും നിയമലംഘനവും ആണെന്ന് ഇക്കാര്യത്തില്‍ മനുഷ്യാവകാശ സംഘടനകളും അസോസിയേറ്റ് പ്രസ് പോലെയുള്ള ഏജന്‍സികളും തൊഴിലാളികള്‍ക്കിടയില്‍ നടത്തിയ അഭിമുഖങ്ങള്‍ വ്യക്തമാക്കുന്നു.

യുഎഇ യുടെ തൊഴിലാളി സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനങ്ങളെയാണ് പ്രധാനമായും പരാതിക്കാര്‍ കുറ്റപ്പടുത്തുന്നത്. ഈ സംവിധാനം വിദേശികളായ ഉപകരാറുകാര്‍, തൊഴിലാളുികളുടെ താമസവും ജോലിയും തൊഴിലുടമകള്‍ക്ക് പുറത്ത് കിട്ടുന്ന അധികാരപരിധി തുടങ്ങി അനേകം കാര്യങ്ങള്‍ ഇഴപിരിഞ്ഞു കിടക്കുകയാണെന്നാണ് ഇവരുടെ അഭിപ്രായം.

മതിയായ ജോലിയോ അധികശമ്പളമോ തങ്ങള്‍ക്ക് കിട്ടുന്നില്ലെന്നും അനധികൃത ഫീസുകളും മേളവേദിയില്‍ പ്രാദേശികമായ റിക്രൂട്ടുമെന്റുകളും മറ്റും നടത്തുന്നതായുമാണ് തൊഴിലാളികളുടെ പരാതി. ഇതിന് പുറമേ തൊഴിലുടമകള്‍ പാസ്‌പോര്‍ട്ട് പിടിച്ചു വെയ്ക്കുക, ശമ്പളകാര്യത്തില്‍ വാഗ്ദാനലംഘനം നടത്തുക, ജനക്കൂട്ടത്തിനിടയിലെ മോശം ജീവിത സാഹചര്യം ശുചിത്വമില്ലായ്മ, ഇതിനൊപ്പം ഭക്ഷണത്തിന്റെ വിലക്കയറ്റവും, കടുത്ത ചൂടില്‍ ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലിയും.

ഇക്കാര്യത്തില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ എക്‌സ്‌പോ ഇതുവരെ തയ്യാറായിട്ടില്ല. തൊഴിലാളികളെ മോശമായി കൈകാര്യം ചെയ്യുന്നെന്നും, അനധികൃത റിക്രൂട്ട്‌മെന്റ് ഫീസ്, പാസ്‌പോര്‍ട്ട് പിടിച്ചുവെയ്ക്കല്‍ തുടങ്ങിയ അവരുടെ ആരോപണത്തിന് മറുപടിയും നല്‍കിയിട്ടില്ല.

എക്‌സ്‌പോ തുടങ്ങുന്നതിന് മുമ്പ് തന്നെ തൊഴിലാളി ചൂഷണത്തിന്റെ ആരോപണം നേരിട്ടിരുന്നു. തൊഴിലാളി ചൂഷണത്തിന്റെയും മനുഷ്യാവകാശ ലംഘനത്തിന്റെയും ആശങ്കയില്‍ പരിപാടി ബഹിഷ്‌ക്കരിക്കാന്‍ നേരത്തേ യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആരോപണങ്ങളോട് എമിറേറ്റി അധികൃതരും മറുപടി പറയാന്‍ തയ്യാറായിട്ടില്ല.

ദക്ഷിണഘാനയില്‍ നിന്നുള്ള 27 കാരന്‍ മൊഹമ്മദിനെ എക്‌സ്‌പോ വേദിയിലേക്ക് റിക്രൂട്ട് ചെയ്തത് ഒരു നാട്ടുകാരന്‍ ഏജന്റായിരുന്നു. എട്ടു മണിക്കൂര്‍ ജോലിയും ഭക്ഷണവും താമസവും ഉള്‍പ്പെടെ മാസം 500 ഡോളറുമായിരുന്നു ശമ്പളം പറഞ്ഞിരുന്നത്. അതിന് മൊഹമ്മദിന് വര്‍ഷങ്ങളെടുത്ത് സമ്പാദിച്ച 1150 ഡോളര്‍ നല്‍കേണ്ടിയും വന്നു. ഈ പണം ഉടന്‍ സമ്പാദിക്കാമെന്നായിരുന്നു ഏജന്റിന്റെ വാഗ്ദാനം. എന്നാല്‍ ദുബായ് യില്‍ എത്തിക്കഴിഞ്ഞപ്പോഴാണ് തനിക്ക് മാസം 190 ഡോളറാണ് ശമ്പളം കിട്ടുക എന്ന് മനസ്സിലാക്കിയത്.

ആറുമാസം ജോലി ചെയ്തിട്ടും താന്‍ പണിയ്ക്കായി കൊടുത്ത പണം സമ്പാദിക്കാന്‍ മൊഹമ്മദിന് കഴിഞ്ഞിട്ടില്ല. എക്്‌സ്‌പോയ്ക്ക് പിന്നിലെ ഗതികേടുകള്‍ പലരും തുറന്നു പങ്കുവെയ്ക്കാന്‍ ഭയപ്പെടുകയാണ്. പണിപോകുമോ എന്നാണ് ഇവര്‍ക്ക് ഭയം. മഹാമാരിക്കാലത്ത് തന്നെ എക്‌സ്‌പോ നിര്‍മ്മാണമേഖലയില്‍ നടന്ന തൊഴിലാളി ചൂഷണത്തിന്റെ അനേകം കേസുകള്‍ ഇക്വിഡെം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വാഗ്ദാനം ചെയ്ത ശമ്പളം തൊഴിലുടമകള്‍ അഞ്ചു മാസത്തോളം നല്‍കാതിരുന്നത് മൂലം ഇവര്‍ക്ക് പട്ടിണി കിടക്കേണ്ടി സാഹചര്യം പോലും ഉണ്ടായിരുന്നതായി ഇവരില്‍ പലരും അന്ന് പ്രതികരിച്ചിരുന്നു. പലരുടേയും രേഖക ള്‍ പിടിച്ചുവെയ്ക്കപ്പെട്ടത് മൂലം തൊഴില്‍ മാറുവാനോ രാജ്യത്ത് നിന്നും പോകുവാനോ കഴിഞ്ഞില്ല. അടച്ചുപൂട്ടപ്പെട്ട കെട്ടിടത്തില്‍ താമസിക്കേണ്ടിയും വന്നു. ഒരു ടോയ്‌ലറ്റ് 80 പേരും മറ്റും ഉപയോഗിക്കുന്ന സ്ഥിതി വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

Previous articleനിരോധിച്ചിട്ടും അരലക്ഷം പേര്‍ ഇന്ത്യയില്‍ തോട്ടിപ്പണിയെടുക്കുന്നു; കൂടുതലും ദളിതര്‍
Next articleഎല്ലാം സാധാരണപോലെ തുടരും ; ലോക്ഡൗണ്‍ ആവശ്യമില്ലെന്ന് സൗദി

LEAVE A REPLY

Please enter your comment!
Please enter your name here