Abhayan is The New Journal's Cheif Sub Editor. He is a senior journalsit with more than 15 years of experience in editing news stories and writing long form stories.
December 2, 2021 - psabhayan@gmail.com

ഇന്ത്യയില്‍ ഇപ്പോഴും തോട്ടിപ്പണിയെടുക്കുന്നവര്‍ ഉണ്ടെന്നും ഇവരില്‍ കൂടുതല്‍ ദളിതരും പട്ടികജാതിക്കാരും ആണെന്നും കേന്ദ്രസര്‍ക്കാര്‍. ഈ ജോലി ചെയ്യുന്നവരുടെ കൃത്യമായ കണക്കുകള്‍ ഇല്ലെങ്കിലും അരലക്ഷം പേര്‍ ഈ ജോലി ചെയ്യുന്നതായും ദളിത് വിഭാഗത്തില്‍ പെടുന്നവരാണ് ഭൂരിപക്ഷമെന്നും കണ്ടെത്തി. ബാക്കിയുള്ളവര്‍ മറ്റു പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നും ഒരു മുന്നോക്ക വിഭാഗത്തില്‍ പെട്ടവര്‍ പോലുമില്ലെന്നും രാജ്യസഭയില്‍ നല്‍കിയ മറുപടിയിലാണ് വ്യക്തമാക്കിയിട്ടുള്ളത്.

പാര്‍ലമെന്റില്‍ ഉയര്‍ന്ന ചോദ്യത്തിന് സാമൂഹ്യനീതി വകുപ്പ് മന്ത്രി രാംദാസ് അത്വാലേ നല്‍കിയ മറുപടി നല്‍കിയത്. തോട്ടിപ്പണി 2013 ല്‍ നിയമപ്രകാരം നിരോധിച്ച രാജ്യത്ത് നടത്തിയ സര്‍വേയില്‍ അരലക്ഷത്തിനടുത്ത് പേര്‍ ഇപ്പോഴും ഈ പണി ചെയ്യുന്നതായി കണ്ടെത്തി. സര്‍വേയുടെ ഭാഗമായി 58098 പേര്‍ രാജ്യത്ത് ഇപ്പോഴും തോട്ടിപ്പണിയില്‍ ഏര്‍പ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട. ജാതി തിരിച്ചുള്ള സെന്‍സസ് അനുസരിച്ച് 43,797 ദളിതര്‍ ഈ ജോലി ചെയ്യുന്നുണ്ട്.

ഇവരില്‍ 42,594 പേര്‍ പട്ടികജാതിയില്‍ പെട്ടവരാണ്. പട്ടികവര്‍ഗ്ഗത്തില്‍ നിന്നും തോട്ടിപ്പണി ചെയ്യുന്നത് 421 പേരാണ്. ഒബിസി വിഭാഗത്തിലെ 431 പേരും മറ്റുള്ളവര്‍ 351 എന്നിങ്ങനെയാണ് കണക്കുകള്‍. 2013 ഡിസംബര്‍ 6 മുതല്‍ തോട്ടിപ്പണി നിയമം മൂലം രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. ഏതെങ്കിലും വ്യക്തി്യോ ഏജന്‍സിയോ ഏതെങ്കിലും വ്യക്തിയെ തോട്ടിപ്പണിയ്ക്ക് നിയോഗിക്കുന്നത് നിയമപ്രകാരം നിയമവിരുദ്ധവും രണ്ടു വര്‍ഷം വതെ തടവോ ഒരു ലക്ഷം പിഴയോ രണ്ടു കൂടിയോ കിട്ടാവുന്ന കുറ്റമാണ്.

തോട്ടിപ്പണിക്കായി പ്രത്യേകജാതി പരിഗണന ഇല്ലെന്നാണ് ഇവരുടെ പുനരധിവാസം സംബന്ധിച്ച 2013 ലെ നിയമം പറയുന്നത്. തോട്ടിപ്പണിക്കാരുടെ പുനരധിവാസം സംബന്ധിച്ച കേന്ദ്രം അനേകം സ്വയംതൊഴില്‍ പദ്ധതികള്‍ അവതരിപ്പിച്ചിട്ടുണ്ട്്. ഇതിലെ പ്രഥമ പരിഗണന തോട്ടിപ്പണിക്കാരെ തിരിച്ചറിഞ്ഞ് അവര്‍ക്ക് സഹായം നല്‍കുകയും പുനരധിവാസം നടത്തുകയും വേണമെന്നുള്ളതാണ്.

തോട്ടിപ്പണിക്കാര്‍ക്ക് 40,000 രൂപ ഒറ്റത്തവണ സാമ്പത്തീക സഹായം നല്‍കുക, പരിശീലനകാലത്ത് മാസം 3000 രൂപ സ്‌റ്റൈപ്പന്റോടെ തോട്ടിപ്പണി ചെയ്യുന്നവരുടേയും അവരുടെ കുടുംബത്തിലെ അംഗങ്ങള്‍ക്കും രണ്ടുവര്‍ഷം നീളുന്ന വിദഗ്ദ്ധ പരിശീലനം നല്‍കല്‍, ശുചീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും അതുമായി ബന്ധപ്പെട്ട സ്വയം തൊഴിലിനുമായി അഞ്ചുലക്ഷം വരെ സബ്‌സീഡിയോടു കൂടിയ വായ്പ നല്‍കല്‍ എന്നിവയാണ്.

തോട്ടിപ്പണിക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആയുഷ്മാന്‍ ഭാരത്, പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന പോലെയുള്ള ആരോഗ്യ പരിരക്ഷയും ഇതിലുണ്ട്. തോട്ടിപ്പണിയും ജാതിമതാടിസ്ഥാനവും തമ്മിലുള്ള ബന്ധം സംബന്ധിച്ച എന്തെങ്കിലും തരത്തിലുള്ള പഠനം സര്‍ക്കാര്‍ നടത്തിയിട്ടുണ്ടോ എന്നും ഇവരുടെ പുനരധിവാസം സംബന്ധിച്ച എന്തെങ്കിലും ആലോചനകളോ നടപടികളോ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ടോ തോട്ടിപ്പണിക്കാരെയും സമ്പദ വ്യവസ്ഥയുടെ ഭാഗഭാക്കാക്കാന്‍ നടപടികള്‍ എടുത്തിട്ടുണ്ടോ? തോട്ടിപ്പണി പൂര്‍ണ്ണമായും നിരോധിക്കാന്‍ സര്‍ക്കാര്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ചോദ്യങ്ങളായിരുന്നു ഉയര്‍ന്നത്.

Previous articleഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൂലി കേരളത്തില്‍ ; അന്യസംസ്ഥാന തൊഴിലാളി മാസം 16,000 രൂപ നേടുന്നു
Next articleവാഗ്ദാനം ചെയ്ത ശമ്പളവുമില്ല, സൗകര്യങ്ങളുമില്ല; എക്‌സ്‌പോയുടെ പിന്നാമ്പുറത്ത് തൊഴിലാളി ചൂഷണം

LEAVE A REPLY

Please enter your comment!
Please enter your name here