January 4, 2022 - subeditor1@thenewjournal.net

ദോഹ: കഴിഞ്ഞമാസം തൊഴില്‍സ്ഥാപനങ്ങള്‍ക്ക് എതിരേ 2000 ലധികം പരാതികള്‍ ഉണ്ടായതായി ഖത്തര്‍ തൊഴില്‍ മന്ത്രാലയം. 2021 ഡിസംബറില്‍ മാത്രം കിട്ടിയ 2173 തൊഴില്‍ പരാതികളില്‍ 69 എ്ണ്ണം പരിഹരിച്ചതായും 1855 എണ്ണം നടപടികളിലാണെന്നും 249 എണ്ണം കമ്മറ്റികള്‍ക്ക് ശുപാര്‍ശ ചെയ്യുകയുമുണ്ടായി.

ഏറ്റവും കൂടുതല്‍ വീട്ടവേല ജോലി ചെയ്യുന്നവര്‍ തൊഴിലുടമകള്‍ക്ക് എതിരേ നല്‍കിയ പരാതിയായിരുന്നു. 104 എണ്ണമാണ് ഉണ്ടായത്. ഇതില്‍ 62 എണ്ണം നടപടിക്രമങ്ങളിലാണ്. ഇതില്‍ 26 എണ്ണം പരിഹരിച്ചപ്പോള്‍ 16 എണ്ണം കമ്മറ്റികള്‍ക്ക് വിട്ടു. 2021 ല്‍ മന്ത്രാലയത്തിന്റെ പരിശോധനകളുടെ എണ്ണം 2,909 ആയിട്ടാണ് ഉയര്‍ന്നത്. പരിശോധനാ സമയത്ത് 558 മുന്നറിയിപ്പുകള്‍ നല്‍കപ്പെട്ടു. 246 കമ്പനികള്‍ക്ക് എതിരേയാണ് നിയമലംഘനത്തിന് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കപ്പെട്ടത്.

പൊഫഷന്‍ മാറ്റത്തിനുള്ള 2,985 അപേക്ഷകളില്‍ 15 എണ്ണം തള്ളിയിരുന്നു. 1409 പുതിയ റിക്രൂട്ട്‌മെന്റിനായുള്ള അപേക്ഷകളില്‍ 490 എണ്ണം തള്ളി. തൊഴിലാളി നിയമം ലംഘിച്ചതിന് 38 സ്ഥാപനങ്ങള്‍ക്കാണ് സസ്‌പെന്‍ഷന്‍ കിട്ടിയതെന്നും ഖത്ത തൊഴില്‍മന്ത്രാലയം വ്യക്തമാക്കി.

Previous articleകുവൈറ്റിവല്‍ക്കരണം കുവൈറ്റിനെ കുഴയ്ക്കുന്നു ; പടിയിറങ്ങിയത് രണ്ടരലക്ഷം പ്രവാസികള്‍, പണിയെടുക്കാന്‍ ആളില്ല
Next articleയുഎഇയില്‍ തൊഴിലാളികളെ കൊണ്ടുപോകുന്ന ബസില്‍ സൗജന്യ വൈഫൈയും ടെലിവിഷന്‍ സൗകര്യവും

LEAVE A REPLY

Please enter your comment!
Please enter your name here