Abhayan is The New Journal's Cheif Sub Editor. He is a senior journalsit with more than 15 years of experience in editing news stories and writing long form stories.
October 19, 2021 - psabhayan@gmail.com

എറണാകുളത്തെ ചെറുകിട സംരംഭക ഐട യ്ക്ക് ഇനി ആത്മഹത്യ ചെയ്യേണ്ടി വരില്ല. ദുരിതത്തില്‍ അവര്‍ക്ക് താങ്ങായി ബിസിനസ് ഗ്രൂപ്പുകള്‍ രംഗത്ത് വന്നു.  കോവിഡും ലോക്ഡൗണും സൃഷ്ടിച്ച പ്രതിസന്ധിയില്‍ കഴുത്തോളം പോന്ന കടവുമായി ദുരിതം നേരിടുകയായിരുന്ന യുവ സംരംഭകയുടെ വിവരം പൊതുലോകത്തെ അറിയിച്ചത് ‘ദി ന്യൂ ജര്‍ണല്‍’ ആയിരുന്നു. കച്ചേരിപ്പടിയ്ക്ക് സമീപത്ത് പേപ്പര്‍ബാഗ് നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കുന്ന ഐട ബിസിനസ് കുറഞ്ഞ് ശ്വാസം മുട്ടിക്കുന്ന ബാങ്ക് ലോണും മറ്റു പ്രതിസന്ധികളുമൊക്കെയായി തന്റെ സംരംഭം അടച്ചുപൂട്ടലിനെ നേരിടുമ്പോഴാണ് ദി ന്യൂ ജേണലിന്റെ വാര്‍ത്തയുടെ ഇംപാക്ടില്‍ അവര്‍ക്ക് കൈത്താങ്ങുമായി ബിസിനസ് കൂട്ടായ്മയുടെ സൗഹൃദവലയം കൈ നീട്ടിയത്.

സര്‍ക്കാരില്‍ നിന്നോ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നോ വേണ്ടത്ര സഹായം കിട്ടാതെ കോവിഡും ലോക്ഡൗണും തകര്‍ത്ത ചെറുകിട സംരംഭകരേക്കുറിച്ചും  പദ്ധതി തുടങ്ങാനെടുത്ത ബാങ്ക് ലോണ്‍ പെരുകിപ്പെടരുകി കടത്തില്‍ മുങ്ങിപ്പോയവരെക്കുറിച്ചും ദി ന്യൂ ജര്‍ണല്‍ നല്‍കിയ റിപ്പോര്‍ട്ടിലായിരുന്നു വൈപ്പിന്‍ സ്വദേശിനിയായ ഐട യുടെ ദുരിതത്തെക്കുറിച്ചും പറഞ്ഞിരുന്നത്.

”വലിയ സന്തോഷമുണ്ട്്. വാര്‍ത്ത ഞാന്‍ നാലു ബിസിനസ് ഗ്രൂപ്പില്‍ ഇട്ടിരുന്നു. അതില്‍ ഒരെണ്ണം എംഎസ്എംഇ യുടെ ഉന്നതര്‍ ഉള്‍പ്പെട്ട ഗ്രൂപ്പായിരുന്നു. വിവരം അറിഞ്ഞതോടെ എംഎസ്്എംഇ അധികൃതര്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ തയ്യാറായി. പേടിക്കേണ്ടെന്നും തങ്ങള്‍ ഒപ്പമുണ്ടെന്നും പറഞ്ഞു. വാടക കുടിശ്ശിക ആയതോടെ കെട്ടിട ഉടമ ഈ മാസം കട ഒഴിയാന്‍ പറഞ്ഞിരുന്നതാണ്. കട കാണിക്കാന്‍ പുതിയ ആളെ അവര്‍ കൊണ്ടുവരികയും ചെയ്തിരുന്നു. എന്നാല്‍ ബിസിനസ് ഗ്രൂപ്പുകള്‍ പ്രശ്‌നത്തില്‍ പെട്ടെന്ന് തന്നെ ഇടപെടുകയും വാടകക്കുടിശ്ശിക ഉണ്ടായിരുന്ന 18,000 രൂപ ഒറ്റ രാത്രികൊണ്ടു പിരിച്ചു തരികയും ചെയ്തു.” ഐട പറഞ്ഞു.

കാര്യമായ ഓര്‍ഡര്‍ കണ്ടെത്താന്‍ കഴിയാതെ പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടായി കടംകയറി കട ഒഴിയേണ്ടി വരുമെന്ന ഭീതിയിലായിരുന്നു ഐട. മൂന്ന് മാസത്തെ വാടകക്കുടിശ്ശിക 20,000 രൂപയ്ക്ക് മേലേയ്ക്ക് പോയ സമയത്ത്് അത് നല്‍കാനായി കുറച്ച് പണം സംഘടിപ്പിച്ചു വെച്ചിരുന്നപ്പോഴാണ് കെട്ടിട ഉടമ 18,000 രൂപ കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ടത്. ഇത് കൊടുക്കാന്‍ മാര്‍ഗ്ഗമില്ലാതെ വലഞ്ഞപ്പോഴായിരുന്നു തന്റെ കഥയറിഞ്ഞ് ബിസിനസ് ഗ്രൂപ്പുകള്‍ സഹായത്തിനായി എത്തുകയായിരുന്നു. വാടക കൊടുത്തതോടെ അല്‍പ്പം സമാധാനമായി. ഇതിനൊപ്പം ഏതാനും ഓര്‍ഡറുകളും ബിസിനസ് ഗ്രൂപ്പിന്റെ സഹായത്താല്‍ വന്നു തുടങ്ങി. വിവരം അറിഞ്ഞ് എംഎസ്എംഇ യിലെ ഉദ്യോഗസ്ഥരും കൈത്താങ്ങുമായി കൂടെയുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ബാങ്ക് ലോണുമായി ബന്ധപ്പെട്ട കാര്യത്തില്‍ ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍ അധികൃതരുടെ ഭാഗത്ത് നിന്നും സഹായിക്കാമെന്ന് ഉറപ്പും നല്‍കിയിരിക്കുകയാണ്.

പ്രതിസന്ധിയില്‍ ഒപ്പം നിന്ന ബിസിനസ് ഗ്രൂപ്പുകളാണ് ഇക്കാര്യത്തിലും തുണയായത്. ഇപ്പോള്‍ ഐടയുടെ പേപ്പര്‍ബാഗിനായി ഓര്‍ഡറുകളുടെ എണ്ണം നാലായി ഉയര്‍ന്നിട്ടുണ്ട്. ഇത് ഇനിയും മെച്ചപ്പെടുമെന്ന ആത്മവിശ്വാസവും ഐട കൊള്ളുന്നു. ഓര്‍ഡര്‍ കാര്യത്തില്‍ വലിയ ചില ബിസിനസ് ഗ്രൂപ്പുകളുമായും ചര്‍ച്ച നടക്കുന്നുണ്ട്. അത് കിട്ടുമെന്ന പ്രതീക്ഷയും ഐട പുലര്‍ത്തുകയാണ്.

Previous article75 ദിവസത്തെ തെരച്ചിലിലും മൃതദേഹം കണ്ടെത്താനായില്ല ; സൈനികന് വേണ്ടിയുള്ള അന്വേഷണം മതിയാക്കുന്നു
Next articleഒമാന്‍ പുതിയ വിമാനങ്ങള്‍ വാങ്ങുന്നു ; യാത്രാ ഇളവുകള്‍ ഉണ്ടാകുമ്പോള്‍ സര്‍വീസ് പുനരാരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here