Kuwait Towers during Sunset
January 11, 2022 - subeditor1@thenewjournal.net

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുവൈത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാരുടെ സാന്നിദ്ധ്യം പകുതിയാകും. സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാരുടെ ഹാജര്‍ നില അമ്പത് ശതമാനമാക്കാനും യോഗങ്ങള്‍ ഓണ്‍ലൈനിലേക്ക് മാറ്റാനും വിവിധ വകുപ്പുകള്‍ക്ക് മന്ത്രിസഭ നിര്‍ദേശം നല്‍കി.

തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണം പകുതിയാക്കാന്‍ തീരുമാനം എടുത്തിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് നടപടി. ജനുവരി 12 ബുധനാഴ്ച മുതലാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ ആകുക. പകുതി ജീവനക്കാര്‍ മാത്രം ഒരേ സമയം ഓഫിസില്‍ ഉണ്ടാകുന്ന വിധം ജോലി ക്രമീകരിക്കാനാണ് മേലധികാരികള്‍ക്ക് കിട്ടിയിരിക്കുന്ന നിര്‍ദേശം. ജോലി നടക്കാന്‍ ആവശ്യമായ മിനിമം ആളുകളെ വെച്ച് പ്രവര്‍ത്തിക്കാനാണ് സ്വകാര്യ സ്ഥാപനങ്ങള്‍ക്കും കിട്ടിയിരിക്കുന്ന നിര്‍ദേശം.

സുപ്രീം കൊറോണ എമര്‍ജന്‍സി കമ്മിറ്റി സമര്‍പ്പിച്ച ശിപാര്‍ശകള്‍ വിലയിരുത്തിയാണ് മന്ത്രിസഭയുടെ തീരുമാനം. കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ പരമാവധി ഓണ്‍ലൈന്‍ വഴി ലഭ്യമാക്കണം. നേരിട്ട് ഹാജരാകേണ്ട സന്ദര്‍ഭങ്ങളില്‍ അപ്പോയിന്മെന്റ് സംവിധാനം നടപ്പാക്കുകയും വേണം.

യോഗങ്ങളും കോണ്‍ഫറന്‍സുകളും വെര്‍ച്ച്വല്‍ രുപത്തിലേക് മാറ്റണം. പബ്ലിക് ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളില്‍ അമ്പത് ശതമാനത്തില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റരുത്. സലൂണുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ഹെല്‍ത് ക്ലബുകള്‍, എന്നിവിടങ്ങളില്‍ ജീവനക്കാരും സന്ദര്‍ശകരും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരാകണം.

നഴ്‌സറികളില്‍ ജീവനക്കാര്‍ വാക്‌സിന്‍ എടുത്തിരിക്കണമെന്ന് നിബന്ധനക്കൊപ്പം കുട്ടികളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനാവശ്യമായ മുന്‍കരുതല്‍ നടപടികളും ജാഗ്രതയും സ്വീകരിക്കണമെന്നു പ്രത്യേക നിര്‍ദേശവും മന്ത്രിസഭ നല്‍കിയിട്ടുണ്ട്.

Previous articleഖത്തറിലെ കുട്ടികള്‍ക്ക് ബൂസ്റ്റര്‍ഡോസ് ; ആധുനിക സൗകര്യത്തോടെ പ്രത്യേക കോവിഡ് ചികിത്സാകേന്ദ്രവും തുറന്നു
Next articleപ്രതിദിന കേസുകളുടെ എണ്ണം നാലായിരം കടന്നു; കോവിഡിന്റെ പുതിയ തരംഗത്തില്‍ വലഞ്ഞ് കുവൈറ്റ്

LEAVE A REPLY

Please enter your comment!
Please enter your name here