Bino PP is a senior journalist with decades long experince of reporting in the Middle East and India.
October 13, 2021 - benocgnr@gmail.com

ഒമാനിലെ ദോഫാർ ഗവര്ണറേറ്റിൽ സ്ഥിതിചെയ്യുന്ന സലാല  പട്ടണത്തിൽ  നിന്നും    മുപ്പത്തി അഞ്ചു കിലോമീറ്റർ ദൂരെയാണ്  ഖോർ റൊറി —  സോംഹുറാം എന്ന  സ്ഥലം സ്ഥിതി ചെയ്യുന്നത്. “യുനെസ്കോ ” യുടെ  പട്ടികയിൽ ഉൾപെട്ടിട്ടുള്ള  ഒരു പുരാവസ്തു  കേന്ദ്രമാണ്   “സോംഹുറാം”.

ബി.സി നാലാം നൂറ്റാണ്ടിൽ  “ഖോർ റോറി”  പർവത നിരകളുടെ  അടുത്ത്   സ്ഥിതി ചെയ്തിരുന്ന   ഒരു കൊച്ചു പട്ടണമായിരുന്നു   “സോംഹുറാം”. വ്യാപാരത്തിനായി കിഴക്കുനിന്നും  പടിഞ്ഞാറും നിന്നും  ധരാളം വ്യാപാരികൾ സമുദ്ര  മാർഗം ഇവിടെ എത്തിയിരുന്നു.

ബി.സി മൂന്നാം നൂറ്റാണ്ടു മുതൽ  എ. ഡി   അഞ്ചാം നൂറ്റാണ്ടു  വരെയുള്ള കാലയളവിൽ ഈ പട്ടണം വരെ സജീവമായിരുന്നുവെന്നാണ്  ചരിത്ര രേഖകൾ സൂചിപ്പിക്കുന്നത്. ഈ കാലഘട്ടത്തിൽ   “സോംഹുറാം”. വളരെ സമ്പന്നമായ ഒരു  പട്ടണമായിരുന്നു.

“ഹധ്രമി” എന്ന  ഗോത്ര വിഭാഗത്തിന്റെ   നിയത്രണത്തിൽ ആയിരുന്നു ഈ പട്ടണം. ആഫ്രിക്കൻ യൂറോപ്പ് രാജ്യങ്ങൾക്കും  — ഇന്ത്യക്കും  ഇടയിലുള്ള  സമ്പന്നമായ ഒരു തുറമുഖമായിരുന്നു  “സോംഹുറാം എന്നു    ചരിത്രം  വിശേഷിപ്പിക്കുന്നുമുണ്ട്.

ഇന്ത്യൻ മഹാസമുദ്രത്തിലെ പല തീരങ്ങളിലും  ധാരാളം  കച്ചവട കേന്ദ്രങ്ങൾ  ഉണ്ടായിരുന്നു. പഴയ കാലത്തു  വ്യാപാരികൾ സമുദ്ര മാർഗമാണ് ചരക്കു നീക്കങ്ങൾ നടത്തിയിരുന്നത്. ആയതിനാൽ വ്യാപാരികൾ  കിഴക്കു മുതൽ പടിഞ്ഞാറു വരെ യാത്രകൾ ചെയ്തു വന്നിരുന്നത് ഈ മേഖലകളിലൂടെയാണ്.

“സോംഹുറാം”  എന്ന കൊച്ചു പട്ടണത്തിനു  വളരെ വിശാലമായ ഒരു  തുറമുഖമായിരുന്നു  ഉണ്ടായിരുന്നത് .
ആയതിനാൽ  ഈ മാർഗം  കടന്നു പോയിരുന്ന സമുദ്ര യാത്രികർ  എല്ലാം  ” സോംഹുറാം”  തുറമുഖത്തിൽ  എത്തുക പതിവായിരുന്നു.

ഇവിടെ നിന്നുമാണ് ഏറ്റവും മേത്തരമായ  കുന്തിരിക്കവും മറ്റു സുഗന്ധ വസ്തുക്കളും വ്യാപാരികൾക്ക് ലഭിച്ചിരുന്നത്.
റോം,ഗ്രീക്ക്,ഇന്ത്യ,അറബ് തുടങ്ങിയ  രാജ്യങ്ങളിൽ നിന്നുമുള്ള  ധരാളം വ്യാപാരികൾ ഇവിടെ എത്തി    സുഗന്ധ ദ്രവ്യങ്ങൾ വാങ്ങി പോകുകയുണ്ടായിരുന്നു. ഇപ്പോഴും  സലാലയിൽ നിന്ന്  കുന്തിരിക്കം  പല രാജ്യങ്ങളിലേക്കും  കയറ്റുമതി ചെയ്തു വരുന്നു.

വളരെ സമ്പന്നതയിൽ മുന്നിട്ടു നിന്നിരുന്ന തുറമുഖവും പട്ടണവും ശത്രുക്കളുടെ ആക്രമണത്താൽ പിൽക്കാലത്ത് ക്ഷയിച്ചു പോയി എന്നാണ്  ചരിത്രം പഠിപ്പിക്കുന്നത്. ക്രിസ്തുവിനു നൂറു വര്ഷങ്ങള്ക്കു മുൻപും,പിന്നീട് അഞ്ഞൂറ് വര്ഷങ്ങള്ക്കു ശേഷവും ഈ പട്ടണം നില നിന്നിരുന്നു എന്നാണ്  പഠനങ്ങൾ വ്യക്തമാക്കുന്നത് .
ഏകദേശം  രണ്ടായിരം  വർഷങ്ങൾക്കു   മുൻപുള്ള   ചരിത്രങ്ങൾ   ഈ പട്ടണത്തിന്റെ  അവശിഷ്ടങ്ങളിൽ  നിന്നും മനസിലാക്കി എടുക്കുവാൻ ഗവേഷകർക്ക് സാധിച്ചിട്ടുണ്ട്.

എല്ലാ   സജീകരണങ്ങളോട് കൂടിയ ഒരു വ്യവസായ കേന്ദ്രം ഈ പട്ടണത്തിൽ ഉണ്ടായിരുന്നു. കൂടാതെ ജനവാസയോഗ്യമായ സ്ഥലങ്ങളും ഈ പട്ടണത്തിൽ ഉണ്ടായിരുന്നുവെന്നാണ്  അവശിഷ്ടങ്ങളിൽ  നിന്നും മനസ്സിലാക്കിയിട്ടുള്ളത്.

ഈ പഴയ  പട്ടണത്തിൽ ഒരു ക്ഷേത്രവും, അവശ്യം  വേണ്ടുന്ന   എല്ലാ  സംവിധാനങ്ങളും ഉണ്ടായിരുന്നു .
പത്തൊൻപതാം നൂറ്റാണ്ടിൽ ” ജെയിംസ് തിയോഡോർ ബെന്റ്”  എന്ന  ദേശപര്യവേഷകന്‍   തന്റെ യാത്രയിൽ ഖോറി റോരി / സോംഹുറാം എന്ന പട്ടണം  കണ്ടു പിടിച്ചു .

പിന്നീട് നാസയുടെ  ഉപഗ്രഹം വഴി  കൂടുതൽ  ചരിത്ര ഗവേഷണങ്ങൾ  സ്ഥിരീകരിക്കുകയും, പിന്നീട്  സോംഹുറാം എന്ന കൊച്ചു പട്ടണം ” യുനെസ്കോ ” യുടെ  പട്ടികയിൽ   ഉള്പെടുത്തുകയും ചെയ്തു .

ഖോർ റൊറി – സോംഹുറാം  എന്ന ഈ അതിപുരാതന  പട്ടണം കാണുവാൻ ധാരാളം സഞ്ചാരികളാണ്  എത്തുന്നു .
ഇത്രയും അതിപുരാതനമായ  ചരിത്ര സ്മാരകത്തിന്  ഒമാൻ സർക്കാർ വലിയ വില നൽകി കൊണ്ട് തന്നെയാണ് സംരക്ഷണ ചുമതല  ഏറ്റെടുത്തിരിക്കുന്നത്.

സോംഹുറാം എന്ന കൊച്ചു പട്ടണം  ചരിത്ര ഗവേഷകന്മാർക്കു  ഇപ്പോഴും  ഒരു പഠന വിഷയം തന്നെയാണ്.

Previous articleസോംഹുറാം: രണ്ടായിരത്തിലേറെ വര്ഷം പഴക്കമുള്ള പട്ടണം ഒമാനിലെ സലാലയിൽ
Next articleപൂര്‍ണ്ണമായും വാക്‌സിനേഷന്‍ എടുത്തവർക്കു മാത്രം ഉംറയ്ക്കും വിശുദ്ധ പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്കും അനുമതി

LEAVE A REPLY

Please enter your comment!
Please enter your name here