September 27, 2022 - editor@thenewjournal.net

ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക്  ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്തുവാനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് സെപ്റ്റംബർ 30 ന് നടക്കുമെന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു .

വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരക്ക് മസ്‍കറ്റിലെ  ഇന്ത്യൻ  എംബസിയിൽ ആരംഭിക്കുന്ന ഓപ്പൺ ഹൗസിൽ  പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും ഉന്നയിക്കാനാവും. 

സ്ഥാനപതിയോടൊപ്പം  കാര്യാലയത്തിലെ എല്ലാ ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന  ഓപ്പൺ ഹൗസ്സ് വൈകുന്നേരം 4.00 മണിയോടെ അവസാനിക്കുമെന്ന് ഇന്ത്യൻ എംബസ്സി  പുറത്തിറക്കിയ വാർത്താ  കുറിപ്പിൽ പറയുന്നു.

Previous article‘ഏക്താ’ മസ്കറ്റിന്റെ ആഭിമുഖ്യത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു .
Next articleഒമാനിലെ ഖുറിയാത് വിലായത്തിലെ വാദി ദായിഖ അണക്കെട്ടിൽ ആരംഭിക്കുന്ന ആദ്യ വിനോദ പദ്ധതിയായ റൗക്കിംഗ് സ്പോർട്സിനു അടുത്ത ആഴ്ച തുടക്കം കുറിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here