December 5, 2021 - subeditor1@thenewjournal.net

വളരെ ലാഭകരമായി ചെയ്യാനാകുമെങ്കിലും നടപ്പിലാക്കാന്‍ ഏറെ പ്രയാസമുള്ള കാര്യമാണ് ജൈവകൃഷി. എന്നാല്‍ രാസവളത്തിന്റെ തിക്തഫലങ്ങളും നെഗറ്റീവ് വശങ്ങളും പഠിപ്പിക്കാന്‍ ഹരിയാനയിലെ ധാനി മാഹു ഗ്രാമത്തിലെ സമര്‍ സിംഗ് ജൈവകൃഷിയെ ഒരു അവസരമായി എടുത്തിരിക്കുകയാണ്.

തന്റെ 14 ഏക്കറോളം വരുന്ന ജൈവകൃഷിയില്‍ നിന്നും നല്ല വിളവ് നേടുക മാത്രമല്ല, ലാഭവും ഉണ്ടാക്കാന്‍ തുടങ്ങിയതോടെ മറ്റു കര്‍ഷകരും ഈ പാത പിന്തുടരാന്‍ തുടങ്ങി. 1999 ല്‍ ആദ്യം തന്റെ കൃഷിയിടത്തില്‍ ഇദ്ദേഹം ഉപയോഗിച്ചത് രാസവളമായിരുന്നു. പരുത്തിയായിരുന്നു പ്രധാന കൃഷിയും. എന്നാല്‍ തന്റെയും കൃഷിയുടേയും കുടുംബത്തിന്റെയും ആരോഗ്യം ഉടനടി ക്ഷയിക്കാന്‍ തുടങ്ങി. ഇതായിരുന്നു സമറിന് ജൈവ കൃഷിയിലേക്കുള്ള ഉണര്‍ത്തുപാട്ടായി മാറിയത്.

ഇപ്പോള്‍ തന്റെ കൃഷിയിടത്ത് പച്ചക്കറി, പയര്‍ വര്‍ഗ്ഗങ്ങള്‍, വെള്ളക്കടല, ചോളം എന്നിവയെല്ലാം കൃഷി ചെയ്യുന്നുണ്ട്. ജലാംശത്തിന്റെയും വളക്കൂറുള്ള മണ്ണിന്റെയും അഭാവം വലിയ വിള കിട്ടുന്നതിന് തടസ്സമാകുന്നുണ്ടെങ്കിലും മികച്ച രീതിയില്‍ കൃഷി നടത്തിക്കൊണ്ടുപോകുകയാണ് സമര്‍. കഴിഞ്ഞ ആറു വര്‍ഷമായി വിളവെടുപ്പ് ഈ രീതിയിലാണ്. പക്ഷേ ഒരിക്കല്‍ പോലും കുടുംബത്തിന് ആശുപത്രിയില്‍ കയറേണ്ടി വന്നിട്ടില്ലെന്നും ചികിത്സയ്ക്കായി അണാപൈസ ചെലവഴിക്കേണ്ടി വന്നിട്ടില്ലെന്നും അതാണ് ഈ കൃഷി പരിഗണിക്കാനുള്ള പ്രധാന കാരണമെന്നും തന്റെ ഏറ്റവും വലിയ നേട്ടമെന്നും സമര്‍ പറയുന്നു.

ജൈവകൃഷിയുടെ വിളവെടുപ്പ് തുടങ്ങിയതോടെ അയല്‍ക്കാരും കുടുംബാംഗങ്ങളുമായി പച്ചക്കറിയ്ക്ക് ആവശ്യക്കാരേറെയാണ്. ഒരേക്കര്‍ ഭൂമിയിലാണ് സമര്‍ ഉള്ളികൃഷി നടത്തുന്നത്. ജൈവവളം ഉപയോഗിക്കുന്ന രീതിയിലും സമറിന് സ്വന്തം രീതികളുണ്ട്. ഉദാഹരത്തിന് വസ്തുക്കള്‍ അഴുകിച്ച് വളമായി ഉപയോഗിക്കുന്ന രീതിയില്‍ പ്ലാസ്റ്റിക്കിന് പകരം സ്വന്തം വയലിലെ കച്ചി തന്നെയാണ് അഴുകാനിടുന്നത്. ഇത് ദീര്‍ഘനാള്‍ മണ്ണ് ഈര്‍പ്പമുള്ളതാക്കി നിലനിര്‍ത്താന്‍ സഹായകരമാകുന്നു. വെള്ളത്തിന്റെ ദൗര്‍ലഭം പരിഹരിക്കാനും ഉതകും.

ഈ ഒരേക്കറില്‍ നിന്നും 80 ക്വിന്റല്‍ ഉള്ളിയാണ് സമര്‍ ഉണ്ടാക്കിയത്. സാധാരണഗതിയില്‍ ഉള്ളി ചൂട് നില നിര്‍ത്താന്‍ ചാക്കിലാണ് വെയ്ക്കാറ്. സമര്‍ ഉള്ളി പൊതിയുന്നതാകട്ടെ തുണിയിലും. ഒന്നോ രണ്ടോ എണ്ണം അഴുകിയാലും അവ എടുത്തുമാറ്റിയാല്‍ മറ്റുള്ളവ അഴുകാതെ സൂക്ഷിക്കാനുമാകുമെന്ന് ഇദ്ദേഹം കരുതുന്നു.

Previous articleEXCLUSIVE: ഗൾഫിൽ ജയിലുകളില്‍ കിടക്കുന്നത് 3493 പ്രവാസികൾ
Next articleമെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സ്മാര്‍ട്ട് ഫോണില്‍ ലഭ്യമാക്കുന്ന സംവിധാനവുമായി കുവൈത്ത്

LEAVE A REPLY

Please enter your comment!
Please enter your name here