ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സീനിയര്‍ നേതാവും ഇടുക്കിയില്‍ നിന്നുള്ള മൂന് പാര്‍ലമെന്റംഗം കൂടിയാണ് പി.ടി. തോമസിന് കോണ്‍ഗ്രസ് 2009 ന് ശേഷം സീറ്റ് നിഷേധിച്ചിരുന്നു. 74,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചതിന്റെ പിറ്റേ തവണയായിരുന്നു സീറ്റ് നിഷേധിക്കപ്പെട്ടത്. പശ്ചിമഘട്ട സംരക്ഷണം മുന്‍നിര്‍ത്തി കസ്തൂരിരംഗന്‍, മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എക്കാലവും അനുകൂലിച്ചിരുന്ന അദ്ദേഹം ഡൗണ്‍ ടൂ എര്‍ത്ത് ജര്‍ണലിസ്റ്റ് സുചിത്രയ്ക്ക് ഫോണിലൂടെ നല്കിയ അഭിമുഖം.
2009 ല്‍ വലിയ ഭൂരിപക്ഷത്തിന് ജയിച്ചിട്ടും പാര്‍്ട്ടി സീറ്റ് നല്‍കാതെ തഴഞ്ഞെതെന്താണ് ?
പശ്ചിമഘട്ട സംരക്ഷണത്തിന് ഒപ്പം നിന്നത് കൊണ്ടായിരിക്കണം. അതല്ലാതെ മറ്റൊരു കാരണവും ഞാന്‍ കാണുന്നില്ല.
എന്തായിരുന്നു നിങ്ങളുടെ നിലപാട്?
ജനങ്ങളുടെ ഭൂമിയും ജീവനോപാധിയും അവകാശങ്ങളും സംരക്ഷിക്കപ്പെടുകയും അവരുടെ ആത്മവിശ്വസവും ഉറപ്പാക്കാനും മാധവ് ഗാഡ്ഗില്‍ കമ്മറ്റിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കാനും ആയിരുന്നു താന്‍ പറഞ്ഞത്.
ഇതെങ്ങിനെയാണ് പാര്‍ട്ടിയെ ഞെട്ടിച്ചത്.?
സീറോ മലബാര്‍ കാത്തോലിക് സഭയുടെ ഇടുക്കി ഡയോസിസിനെ എന്റെ നിലപാട് ഞെട്ടിച്ചിരുന്നു. ഇടുക്കി ബിഷപ്പ് തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ നിരുപാധികം എതിര്‍ത്തു രംഗത്ത് വന്നു. ഇടുക്കിയില്‍ ഞങ്ങളുടെ രാഷ്ട്രീയ മുന്നണിയ്ക്ക് വലിയ രീതിയില്‍ പിന്തുണ നല്‍കുന്നവരാണ് സഭ.
നിങ്ങളുടെ നിലപാടില്‍ സഭ എന്തിന് അസ്വസ്ഥമാകണം?
കസ്തൂരി രംഗന്, ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടുകള്‍ക്ക് എതിരേ പ്രിതഷേധം നടത്തിയവരാണ് സഭ. ഇടുക്കിയെക്കുറിച്ചുള്ള ഇവരുടെ റിപ്പോര്‍ട്ടിനെ എതിര്‍ത്ത് ഹൈ റേഞ്ച് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സെബാസ്റ്റിയന് കൊച്ചുപുരയ്ക്കല്‍ എന്ന പുരോഹിതന്റെ നേത3ത്വത്തില്‍ സമരം നടത്തുകയായിരുന്നു.
നിങ്ങളുടെ പാര്‍ട്ടിയിലെ തന്നെ മറ്റു പല നേതാക്കളും പശ്ചിമഘട്ട സംരക്ഷത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയപ്പോള്‍ നിങ്ങള്‍ എന്തുകൊണ്ടാണ് ഈ നിലപാടില്‍ ഉറച്ചു നിന്നത്.?
ജൈവവൈവിദ്ധ്യങ്ങളുടെ കലവറയാണ് പശ്ചിമഘട്ടം. രാജ്യത്തിന്റെ ഭൗമമേഖലയുടെ പകുതിയെയും ഇത് സമ്പുഷ്ടമാക്കുന്നു. മലനിരകളില്‍ നിന്നും അനേകം നദികളും ഒഴുകുന്നു. പശ്ചിമഘട്ടത്തിന്റെ ഏത് രീതിയിലുള്ള നാശവും ജൈവപരമായും പരിസ്ഥിതി പരമായുമുള്ള ആഘാതമുണ്ടാക്കും. എന്നിരുന്നാലും പശ്ചിവനമഘട്ടത്തിലെ ഏതു മേഖലയെയും പോലെ ഇടുക്കി മലനിരകളിലും വനനശീകരണം കയ്യേറ്റം, അനധിക3ത നിര്‍മ്മാണം, പാറ ഖനനം, കള്ളത്തടി വെട്ടല്‍, നദികളില്‍ നിന്നുള്ള മണല്‍വാരലും കഞ്ചാവ് കഷിയുമെല്ലാമുണ്ട്. ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് പ്ലാനിംഗ് കമ്മീഷന്റെ 1964 ലെ പരിസ്ഥിതി സംരക്ഷണത്തിന്റെ തുടര്‍ച്ചയാണ്.
മാധവ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ അന്ന് പരിസ്ഥിതി മന്ത്രിയായിരുന്ന ജയ്റാം രമേഷ് പശ്ചിമഘട്ട മേഖലയില്‍ നിന്നുള്ള എംപിമാരുടെ ഒരു യോഗം വിളിച്ചിരുന്നു. ഇടുക്കിയെ പ്രതിനിധീകരിച്ച് പങ്കെടുത്ത താന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന റിപ്പോര്‍ട്ടില്‍ ഉറച്ചുനിന്നു. ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ നിലപാടില്‍ യാതൊരു മാറ്റവും ഞാന്‍ വരുത്തിയില്ല. പ്രതിഷേധം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയിട്ടും നിലപാട് ഞാന്‍ മാറ്റിയില്ല. ഗാഡ്ഗില്‍, കസ്തൂരി രംഗന് റിപ്പോര്‍ട്ടിനെതിരേ നടക്കുന്ന പ്രതിഷേധങ്ങളെല്ലാം അനാവശ്യമാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞു. റിപ്പോര്‍ട്ടില്‍ ജനവിരുദ്ധമോ, കര്‍ഷക വിരുദ്ധമോ ആയ ഒന്നും ഇല്ലായിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് എതിരേ ജനങ്ങള്‍ക്കിടയില്‍ വൈകാരികതയുണ്ടായി.
ഈ പ്രതിഷേധം എന്തിനായിരുന്നു?
എന്തുകൊണ്ടെന്നാല്‍ റിപ്പോര്‍ട്ടില്‍ എന്താണ് പറഞ്ഞിരിക്കുന്നതെന്ന് ജനങ്ങള്‍ക്ക് അറിയില്ല. ഇടുതപക്ഷവും സഭയും ചേര്‍ന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. ഇത് പശ്ചിമഘട്ട സംരക്ഷണത്തിന് എതിരേ ശക്തമായ സമരങ്ങള്‍ ഉണ്ടാകാന്‍ കാരണമായി. തെറ്റിദ്ധരിപ്പിച്ച് ആദ്യം ജനങ്ങളെ തെരുവിലേക്ക് ഇറക്കി. പിന്നീട് പിന്തുണ വലുതാക്കി.
അവര്‍ ജനങ്ങളോട് പറഞ്ഞത് എന്താണ്?
വന സംരക്ഷണ നിയമത്തിന് കീഴില്‍ ഗ്രാമങ്ങള്‍ ജൈവ ലോല മേഖലയായി പ്രഖ്യാപിക്കുമെന്നും ഈ മേഖലയില്‍ നിന്നും ജനങ്ങള്‍ മാറിക്കൊടുക്കേണ്ടി വരുമെന്നും വനവികസനത്തിനായി ജനങ്ങളുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കും തുടങ്ങിയ പ്രചരണങ്ങള്‍ നടത്തി ജനങ്ങളുടെ മനസ്സില്‍ ഭീതി നിറച്ചു. 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന് കീഴില്‍ ജൈവ ലോല മേഖല വരില്ല എന്ന കാര്യം അവര്‍ ജനങ്ങളോട് ഒരിക്കലും പറഞ്ഞില്ല. പകരം ജീവനോപാധി നഷ്ടമാകുമെന്നായിരുന്നു പ്രചരിപ്പിച്ചത്. വീടും കടയും ആശുപത്രികളും റോഡും ഉണ്ടാക്കാന്‍ അനുവദിക്കില്ല. വന്യമ3ഗങ്ങളെ ഉപദ്രവിക്കുമെന്ന പേരില്‍ കുഞ്ഞുങ്ങള്‍ക്ക് ആറു മണി കഴിഞ്ഞാല്‍ കരയാന്‍ പോലുമാകില്ല എന്നത് പോലെയുള്ള കെട്ടുകഥ വരെ പ്രചരിപ്പിച്ചുകളഞ്ഞു. ജൈവ ലോല േേഖല ആനത്താരിയാകുമെന്ന് വരെ പറഞ്ഞു.
സഭ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചത് എങ്ങിനെയാണ്?
ഒരു പുരോഹിതന് റിപ്പോര്‍ട്ട് ഇംഗ്ളീഷിലും മലയാളത്തിലും വായിച്ചു. റിപ്പോര്‍ട്ടില്‍ കര്‍ഷക വിരുദ്ധമോ ജനവിരുദ്ധമോ ആയ ഒന്നുമില്ലെന്ന് അവര്‍ക്ക് അറിയാമായിരുന്നു. എന്നിട്ടും അവര്‍ ഇപ്പോഴും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത് കെട്ടുകഥകളാണ്. ആദ്യം ജനങ്ങളെ പേടിപ്പിച്ച അവര്‍ പിന്നീട് രക്ഷകരായി. ഈ ഭയതന്ത്രം ഉപയോഗിച്ചായിരുന്നു അവര്‍ ആള്‍ക്കാരെ ഒപ്പം നിര്‍ത്തിയത്.
സമരത്തെ സഹായിച്ചതിലൂടെ എല്‍ഡിഎഫ് എന്തു നേട്ടമാണ് ഉണ്ടാക്കിയത്?
എല്‍ഡിഎഫ് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയായിരുന്നു. ഇതുവരെ പാര്‍ട്ടിയുടെ ഭാഗമായിട്ടില്ലാത്ത വോട്ടുബാങ്കിലേക്ക് നുഴഞ്ഞു കയറാനുള്ള ഉപാധിയാക്കി എല്‍ഡിഎഫ് ഇതിനെ ഉപയോഗിച്ചു. ഇടുക്കി ജില്ലയില്‍ രണ്ടു എംഎല്‍എ മാരായി യുഡിഎഫിന് ചുരുങ്ങി. ഇവര്‍ കസ്തൂരി രംഗന് റിപ്പോര്‍ട്ട് വിഷയത്തില്‍ രാജി വെച്ചതോടെ യുഡിഎഫ് സര്‍ക്കാര്‍ വീണു.
എന്നാല്‍ ഗാഡ്ഗില്‍, കസ്തൂരി രംഗന് റിപ്പോര്‍ട്ടിനെ കുറിച്ച് വിശദമായി വ്യക്തമാക്കുന്ന ലേഖനങ്ങള്‍ വിവിധ മാധ്യമങ്ങളിലൂടെ വന്നിരുന്നല്ലോ?
കൂടുതല്‍ ആള്ക്കാര് വായിക്കുന്ന മലയാളമനോരമ, മംഗളം, ദീപിക പോലെയുള്ള പത്രങ്ങള്‍ സഭയുടെ താല്‍പ്പര്യങ്ങള്‍ക്കും കര്‍ഷകര്‍ക്കു വേണ്ടിയും നില്‍ക്കുന്നവരാണ്. അല്ലാതെ പശ്ചിമഘട്ട സംരക്ഷണത്തിന് വേണ്ടിയായിരുന്നില്ല.
ഈ മേഖലയില്‍ നിന്നുള്ള എംപി എന്ന നിലയില്‍ ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാന്‍ ശ്രമം നടത്തിയില്ലേ?
നടത്തിയെങ്കിലും ഞാന്‍ ശബ്ദമുയര്‍ത്തിയത് മുളുവനും പശ്ചിമഘട്ട സംരക്ഷണത്തിന് വേണ്ടിയായിരുന്നു. എന്നാല്‍ അവിടെ താമസിക്കുന്നവര്‍ ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ ശക്തമായി എതിര്‍ത്തു. എന്റെ ഗ്രാമമായ ഉപ്പുതോട് പോലും കസ്തൂരി രംഗന് റിപ്പോര്‍ട്ടില്‍ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കപ്പെട്ട 123 ഗ്രാമങ്ങളില്‍ ഒന്നാണ്. എന്നിട്ടും നിലപാടില വെള്ളം ചേര്‍ക്കാന്‍ ഞാന്‍ കൂട്ടാക്കിയില്ല. വലിയ യോഗമൊക്കെ സംഘടിപ്പിച്ച് കാര്യം വിശദീകരിക്കാന്‍ ശ്രമിച്ചു. സംസ്ഥാനതിതന്റെ ജൈവ വൈവിദ്ധ്യ ബോര്‍ഡിന്റെ ചെയര്‍പേഴ്സണായിരുന്നു പ്രധാന പ്രഭാഷക. പ്രാദേശിക പ്രതിനിധികള്‍ ഉള്‍പ്പെടെ 500 ലധികം പേര് പങ്കെടുത്തു. എന്നാല്‍ ചില പുരോഹിതരും അവരുടെ അനുയായികളും ശബ്ദമുയര്‍ത്തി വന്നു. ജനങ്ങള്‍ സത്യമറിയരുതെന്നായിരുന്നു ഇവര്‍ക്ക്. ഞാന്‍ സംഘടിപ്പിച്ച യോഗമായിരുന്നു ആള്‍ക്കാരോട് ഹാളില്‍ നിന്നും ഇറങ്ങിപ്പോണമെന്ന് പറഞ്ഞിട്ടും അവര്‍ ചെവിക്കൊണ്ടില്ല. യോഗം അലസിപ്പിരിഞ്ഞു. അതിന് ശേഷം ഈ പുരോഹിതന് എന്നെ ഒറ്റപ്പെടുത്തുകയായിരുന്നു.
ഇപ്പോള്‍ സീറ്റ് നിഷേധിച്ച് നിങ്ങളുടെ പാര്‍ട്ടി ജനങ്ങള്‍ക്ക് തെറ്റായ സന്ദേശമല്ലേ നല്‍കുന്നത്.?
ഇതില്‍ എനിയ്ക്ക് വളരെ ദു:ഖമുണ്ട്. സംസ്ഥാനത്തെ നയിക്കുന്ന രണ്ടു പ്രധാന പാര്‍ട്ടികള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും സിപിഎമ്മുമാണ്. ഈ രണ്ടു പാര്‍ട്ടികളും ജനങ്ങളോട് സത്യം പറയാന്‍ ബാദ്ധ്യസ്ഥരാണ്. രണ്ടുപാര്‍ട്ടികളും എല്ലാത്തരത്തിലുമുള്ള ലോബീയിംഗ് നടത്തുകയാണ്.
യുഡിഎഫ് സര്‍ക്കാര്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പഠിക്കാന്‍ പുതിയ പാനലിനെ നിയോഗിക്കുകയും ലോബിയിംഗ് മൂലം കേരളത്തിലെ വലിയ പ്രദേശത്തെ ഒഴിവാക്കുകയും ചെയ്തു?
പശ്ചിമഘട്ട റിപ്പോര്‍ട്ടില്‍ ജനവിരുദ്ധമായ ഒന്നുമില്ലെന്ന് മുഖ്യമന്ത്രിയ്ക്കും അറിയാമായിരുന്നു. എന്നാല്‍ ഇടുക്കിയിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തെ സ്വാധീനിച്ച് ജനങ്ങളുടെ പ്രതിഷേധത്തെ വലിയ കാര്യമാക്കി ഉയര്‍ത്തിക്കാട്ടുകയായിരുന്നു.
നിങ്ങള്‍ക്ക് പകരം വന്ന ഡീന്‍ കുര്യാക്കോസ് പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് എന്തെങ്കിലും പറഞ്ഞോ?
അദ്ദേഹം തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി. മത്സരിച്ചു ജയിച്ചു. ജനങ്ങളുടെ വികാരം പ്രധാന ഘട്ടമായി വരുന്ന സ്റ്റേജിലായിരുന്നു അദ്ദേഹം. അതുകൊണ്ടു തന്നെ പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് വാദിക്കുന്നത് അദ്ദേഹത്തിന് പാടായിരുന്നു. എന്നാലും അദ്ദേഹത്തിന് വിഷയമെല്ലാം അറിയാം. പിന്നീട് അദ്ദേഹം ശരിയായ നിലപാട് എടുക്കുമെന്ന് കരുതാം.