November 5, 2021 - subeditor1@thenewjournal.net

സൗദി അറേബ്യയില്‍ പേപ്പര്‍ ബില്ലുകളുടെ നിയമസാധുത ഇല്ലാതാകുന്നു. ക്യൂ ആര്‍ കോഡ് രേഖപ്പെടുത്തിയ ഇലക്‌ട്രോണിക് ബില്ലുകള്‍ നല്‍കാത്ത കടകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം പിടി വീഴും. സക്കാത്ത് ആന്റ് ടാക്‌സ് അതോറിറ്റിയാണ് നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. വില വര്‍ദ്ധനവ് തടയാനും മെച്ചപ്പെട്ട ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നതിന്റെയും ഭാഗമാണ് നടപടി.

നികുതി വെട്ടിപ്പ് തടയുക, വ്യാജവും ഗുണനിലവാരമില്ലാത്തതുമായ ഉല്‍പന്നങ്ങളുടെ വില്‍പ്പന തടയല്‍, അമിത വിലയും വ്യാജ ഓഫറുകളും കണ്ടെത്തുക എന്നിവയും പുതിയ പദ്ധതിയുടെ ലക്ഷ്യമാണ്. പേപ്പര്‍ബില്ലാണോ ഇലക്‌ട്രോണിക് ബില്ലാണോ നല്‍കുന്നത് എന്ന് കണ്ടെത്താന്‍ ഡിസംബര്‍ മുതല്‍ പരിശോധനയും ശക്തമാക്കുന്നുണ്ട്.

സൗദിയിലെ ഉയര്‍ന്ന നിലവാരത്തിലുള്ള കടകളിലെല്ലാം ഇലക്ട്രോണിക് ബില്ലുകളും ഇന്‍വോയ്‌സുകളും ഉപയോഗിക്കുന്നുണ്ട്. ഇത് താഴേത്തട്ടിലേക്ക് കൂടി വ്യാപകിക്കുകയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം. നികുതി വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം, സ്ഥാപനത്തിന്റെ കൃത്യമായ വിവരങ്ങള്‍ ഉണ്ടാവണം, ബില്ലിംഗ് ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കണം തുടങ്ങിയ നിബന്ധനകള്‍ ഇലക്‌ട്രോണിക് ബില്ലില്‍ പാലിക്കുകയും ചെയ്തിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്.

സകാത്ത് ആന്‍ഡ് ടാക്‌സ് അതോറിറ്റിയുടെ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് ഉപയോഗപ്പെടുത്താനാണ് പുതിയ നീക്കം. ഇവ മന്ത്രാലയത്തിന്റെ സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നതോടെ നികുതിവെട്ടിപ്പ് തടയാനുമാകും.

Previous articleബിരുദമില്ലാത്ത അറുപത് കഴിഞ്ഞ പ്രവാസികളുടെ ഇഖാമ പുതുക്കാം ; വിലക്ക് കുവൈറ്റ് നീക്കി
Next articleഫിഫാ അറബ് കപ്പ്: ദോഹയില്‍ ട്രാഫിക് നിയന്ത്രണം ; നവംബര്‍ 26 മുതല്‍ കോര്‍ണിഷ് റോഡ് അടച്ചിടും

LEAVE A REPLY

Please enter your comment!
Please enter your name here