November 10, 2021 - subeditor1@thenewjournal.net

ബിന്ദു  പുന്നമംഗലത്ത്‌

പ്രണയമാണ്സഖി എനിക്കെന്നും നിൻ
കുളിരോർമ്മകൾ പോലും ലാസ്യമാണ്
എന്നും നിനക്കായി കനവു കാണും നിൻ
വരവ്  പ്രതീക്ഷിക്കും മുകിലിനെ പോൽ

വേനലിൽ വിളറിയ ഭൂമി പോലെ എന്നും
ദാഹമാണ് നിന്നിലേക്ക് ഓടിയെത്താൻ
മോഹഭംഗങ്ങളാൽ നീ മെല്ലെ പടരുമ്പോൾ
ഓർക്കുമോ നീ എന്റെ കാത്തിരിപ്പ്

ആർത്തലച്ചെത്തി നീ കലപില കൂട്ടുമ്പോൾ
ആർത്തിയാൽ നിന്നെ പുണരുമെന്നും
എൻ നെഞ്ചിലെ ചൂടിന്റെ തീഷ്ണമാം ഭാവങ്ങൾ 

നിൻ കുളിർമഴ തുള്ളിയിൽ അലിഞ്ഞു ചേരും.

Previous articleറഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് മോഡി സര്‍ക്കാരിന് നേരെയും ചോദ്യങ്ങള്‍ ഉയരുന്നു
Next articleഅത് മതപരമായ ചടങ്ങ്, തുപ്പിയതല്ല, ഭക്ഷണത്തില്‍ ഊതുകയായിരുന്നു ; ഫാക്ട് ചെക്കുമായി ആള്‍ട് ന്യൂസ്

LEAVE A REPLY

Please enter your comment!
Please enter your name here