November 30, 2021 - subeditor1@thenewjournal.net

കോവിഡ് ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കടുത്ത നിയന്ത്രണങ്ങളുമായി ഖത്തര്‍. ഇവിടെ നിന്നും എത്തുന്ന ജിസിസി പൗരന്മാര്‍ക്ക് ഏഴു ദിവസം ഹോട്ടല്‍ ക്വാറന്റൈനും, ഖത്തര്‍ റെസിഡന്‍സിന് രണ്ടു ദിവസം ഹോട്ടല്‍ ക്വാറന്റൈനും അഞ്ചു ദിവസത്തെ ഹോം ക്വാറന്റൈനുമാണ് പുതിയ യാത്ര നിയന്ത്രണം.

ഈ രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് വരുന്നവര്‍ക്ക് ഇനി ഏഴ് ദിവസം ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണെന്നാണ് പുതിയ ഉത്തരവ്.

അതിതീവ്ര കോവിഡ് രാജ്യങ്ങളുടെ പട്ടികയായ എക്സപ്ഷണല്‍ റെഡ് ലിസ്റ്റില്‍ ബോട്സ്വാന, ഈജിപ്ത്, ഇസ്വാറ്റിനി, ലെസോത്തോ, നമീബിയ, ദക്ഷിണാഫ്രിക്ക, സിംബാവെ രാജ്യങ്ങളാണ് ഉള്‍പ്പെടുത്തിയത്. ഈ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ഏഴുദിവസം ഹോട്ടല്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കണം.

പുതുതായി ഇടം നേടിയ രാജ്യങ്ങളില്‍ നിന്നും വരുന്ന ഖത്തര്‍ പൗരന്മാര്‍ക്ക് ഏഴു ദിവസം ഹോട്ടല്‍ അല്ലെങ്കില്‍ ഹോം ക്വാറന്റൈനില്‍ കഴിയാം. എക്സപ്ഷണല്‍ റെഡ് ലിസ്റ്റില്‍ പുതുതായി ഉള്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ ഏഴു ദിവസമായി ദീര്‍ഘിപ്പിച്ചു.

അതേസമയം, പട്ടികയില്‍ പെടുന്ന ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താന്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് രണ്ടു ദിവസം ഹോട്ടല്‍ ക്വാറന്റൈന്‍ വേണം. ഡിസംബര്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രാ നിബന്ധനകളില്‍ മാറ്റമില്ല.

Previous articleനോര്‍ക്ക മൈക്രോ സ്‌കില്‍സ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു; കോഴ്‌സുകള്‍ക്ക് 75 ശതമാനം സ്‌കോളര്‍ഷിപ്പ്
Next articleഅറയ്ക്കല്‍ സുല്‍ത്താന്‍ ആദിരാജ മറിയുമ്മ അന്തരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here