August 6, 2022 - editor@thenewjournal.net

ദോഫാർ – സലാല : അപകടകരമാം വിധം  വാഹനമോടിച്ച വിനോദസഞ്ചാരിയെ റോയൽ ഒമാൻ പോലീസ് വിളിച്ചു വരുത്തി നടപടി സ്വീകരിച്ചു.
ഒമാനിലെ ദോഫാർ ഗവര്ണറേറ്റിലായിരുന്നു സംഭവം.
ഉയർന്ന മലയുടെ അരികിലൂടെ വാഹനമോടിച്ച വീഡിയോ  ക്ലിപ്പ്  പ്രചരിപ്പിച്ചതു  റോയൽ ഒമാൻ പോലീസിന്റെ ശ്രദ്ധയിൽ പെട്ടതിനു പിന്നാലെയാണ് നടപടി.
വാഹനമോടിച്ച വിനോദ സഞ്ചാരിയായ ഡ്രൈവറെ പോലീസ് വിളിച്ചു വരുത്തിയായിരുന്നു നിയമ നടപടികൾക്ക് വിധേയമാക്കിയത്.
അയാൾക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തികരിച്ചതായും റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയ  പ്രസ്താവനയിൽ പറയുന്നു.
ദോഫാർ മേഖലയിൽ ഇപ്പോൾ ഖരീഫ് കാലാവസ്ഥ ആയതിനാൽ ധാരാളം വിനോദ സഞ്ചാരികൾ സലാലയിലെത്തുന്നുണ്ട്. ഖരീഫ് ആസ്വദിക്കുവാൻനെത്തുന്ന വിനോദ സഞ്ചാരികൾ ഗതാഗത  സുരക്ഷാ  നിയമങ്ങൾ പാലിക്കണമെന്നും റോയൽ ഒമാൻ പോലീസ് ആവശ്യപ്പെടുന്നു.

Previous articleകൊല്ലം സ്വദേശി യു.എ.ഇ.യില്‍ നിര്യാതനായി.
Next articleസൗദി അറേബ്യയില്‍ ഒൻപത്  റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here