December 23, 2021 - subeditor1@thenewjournal.net

മുന്‍ഭാര്യ ഹയാ രാജകുമാരിയുമായി് വിവാഹമോചനത്തിന് ദുബായ് ഭരണാധികാരിക്ക് 500 ദശലക്ഷം പൗണ്ടിന് ഉത്തരവിട്ട് യുകെ കോടതി. ദുബായ് ഭരണാധികാര്യ ഷെയ്ഖ് മൊഹമ്മദ് ബിന്‍ റഷീദ് അല്‍ മഖ്തൂമിനോടായിരുന്നു യുകെ യിലെ കോടതിയുടെ നിര്‍ദേശം. നേരത്തേ മഖ് തൂമില്‍ നിന്നും ഹായാ രാജകുമാരി തന്റെ കുട്ടികളുമായി യുകെ യിലേക്ക് പാലായനം ചെയ്യുകമായിരുന്നു. വിവാഹമോചനത്തിനും മുന്‍ഭാര്യയുടേയും കുട്ടികളുടെയും സംരക്ഷണത്തിനുമായി ഇത്രയും വലിയ തുക യുകെ കോടതി വിധിക്കുന്നത് ഇതാദ്യമാണ്.

2019 ഏപ്രിലിലായിരുന്നു ഹായാ അല്‍ മഖ്തൂമില്‍ നിന്നും രക്ഷപ്പെട്ടത്. ഇതിന് പിന്നാലെ കുട്ടികളുടെ കസ്റ്റഡി, സാമ്പത്തീക പിന്തുണ തുടങ്ങി അനേകം കാര്യങ്ങള്‍ക്ക്് വേണി പല തവണ യുകെയിലെ കോടതികളെ സമീപിച്ചിട്ടുണ്ട്. ബ്രിട്ടന്റെ ഗള്‍ഫിലെ തന്നെ ഏറ്റവും അടുത്ത സുഹ3ത്തുക്കളില്‍ ഒരാളാണ് യുഎഇ യിലെ പ്രധാനമന്ത്രി കൂടിയായ മഖ്തൂം. കേസില്‍ കോടതി മഖ്തൂം നേരത്തേ തന്റെ രണ്ടു പെണ്‍മക്കളെ തട്ടിക്കൊണ്ടു പോകാന്‍ മുന്‍പ് നടത്തിയ പദ്ധതിയും കേസിന്റെ വിചാരണവേളയില്‍ പരാമര്‍ശ വിധേയമായി. നേരത്തേ ലത്തീഫാ, ഷംസാ രാജകമാരികളെ തട്ടിക്കൊണ്ടുപോകാന്‍ മഖ്തൂം പദ്ധതിയിട്ട കേസ് നേരത്തേ കേംബ്രിഡ്ജില്‍ വന്നിരുന്നു.

സ്‌പൈവേര്‍ ഉപയോഗിച്ച് ഹായയുടെ ഫോണ്‍ ഹാക്ക ചെയ്തതും തന്റെ അഭിഭാഷകരായിരുന്ന ദമ്പതികളെ കോടതി നടപടിയില്‍ നിന്നും അകന്നു നില്‍ക്കാന്‍ മുറിയില്‍ പൂട്ടിയിട്ടതും ഹായയെ ലക്ഷ്യമിട്ട് അവരുടെ ബര്‍ക്ക്ഷയറിലെ വീടിന്റെ തൊട്ടപ്പുറത്ത്് 30 ദശലക്ഷം പൗണ്ട്് നല്‍കി എസ്‌റ്റേറ്റ് വാങ്ങിയതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയായിരുന്നു. ഷെയ്ഖ് ബാങ്ക്് ഗ്യാരന്റിയായി 250 ദശലക്ഷം പൗണ്ടും 290 ദശലക്ഷം പൗണ്ട് വാര്‍ഷിക തുകയും നല്‍കണം.

ദുബായില്‍ ആയിരുന്നപ്പോള്‍ 83 ദശലക്ഷം വീട്ടുചെലവിനായി വര്‍ഷം ഹായയ്ക്ക് കിട്ടിയിരുന്നു. ഇതിന് പുറമേ മറ്റു കാര്യങ്ങള്‍ക്കായി ഒമ്പത് ദശലക്ഷം പൗണ്ടും വര്‍ഷം തോറും കിട്ടുമായിരുന്നു. വിചാരണവേളയില്‍ ഒരു പണവും ഹായ ആവശ്യപ്പെട്ടിരുന്നില്ല. വിവാഹ ജീവിതം തകര്‍ന്നതിനെ തുടര്‍ന്ന്് ആഭരണങ്ങളും വസ്ത്രങ്ങളും അടക്കമുള്ളവയുടെ നഷ്ടപരിഹാരം അടക്കമായിരുന്നു. വിചാരണയ്ക്കിടയില്‍ നാലു സുരക്ഷാ ഉദേ്യാഗസ്ഥര്‍ക്ക് 6.7 ദശലക്ഷം പൗണ്ടാണ് ചെലവാക്കുന്നത്. അവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു.

ഹായയുടെ ആജീവനാന്ത സുരക്ഷാ ചെലവ്, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയ്ക്കായി മൂന്ന് മാസത്തിനുള്ളില്‍ നല്‍കേണ്ട 210 ദശലക്ഷം പൗണ്ടിന്റെ ഒത്തുതീര്‍പ്പ് വ്യവസ്ഥയുമുണ്ട്. ഇതിന് പുറമേ വിദ്യാഭ്യാസത്തിനും മറ്റു കാര്യത്തിനുമായി മുന്‍ ഭാര്യയ്ക്ക് 5.6 ദശലക്ഷം പൗണ്ട് വര്‍ഷം ഓരോ കുട്ടിക്കും അവരടെ വിദ്യാഭ്യാസ കാലം അവസാനിക്കും വരെ നല്‍കണം. അല്ലെങ്കില്‍ അവരുടെ സുരക്ഷയ്ക്കായി നല്‍കണം. എല്ലാം കൂടി മൊത്തം തുക 554 ദശലക്ഷം പൗണ്ടാണ് വരിക.

Previous articleശമ്പളം കൂടും, തൊഴില്‍സമയം കുറയും ; ഗാര്‍ഹിക തൊഴില്‍മേഖലയില്‍ നവീകരണം കൊണ്ടുവരാന്‍ കുവൈറ്റ്
Next articleനവംബര്‍ 24 ന് മുമ്പ് വിതരണം ചെയ്ത വാണിജ്യ സന്ദര്‍ശന വിസ ഡിസംബര്‍ 31 ന് മുമ്പ് വര്‍ക്ക് വിസയാക്കി മാറ്റാം

LEAVE A REPLY

Please enter your comment!
Please enter your name here