December 3, 2021 - editor@thenewjournal.net

ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യമുണ്ടെങ്കിലും ലോക്ഡൗണ്‍ ആവശ്യമില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം. അതേസമയം എല്ലായിടങ്ങളിലും മാസ്‌ക് ധരിക്കല്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ സംവിധാനം കര്‍ക്കശമാക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സൗദിയിലെ ഒരു പരിപാടികളിലും മാറ്റം വരുത്തിയിട്ടില്ല. വിമാന സര്‍വീസുകളും സാധാരണ പോലെ തുടരും. ജാഗ്രതയുടെ ഭാഗമായി എല്ലായിടത്തും മാസ്‌ക് ധരിക്കാന്‍ ജനങ്ങള്‍ക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. ഭീതിതമായ ഒരു സാഹചര്യം നിലവിലില്ല എന്നാണ് മന്ത്രാലയം നല്‍കുന്ന സൂചന.

ആഫ്രിക്കയില്‍ നിന്നെത്തിയ യാത്രക്കാരനാണ് കഴിഞ്ഞ ദിവസം സൗദിയില്‍ ആദ്യമായി ഒമിക്രോണ്‍ ബാധിച്ചതായി സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെയും സമ്പര്‍ക്കത്തില്‍പെട്ടവരേയും ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. സൗദിയില്‍ കോവിഡ് കേസുകളുടെ എണ്ണവും വളരെ കുറവാണ്.

ഈ സാഹചര്യത്തിലാണ് കടുത്ത നടപടി വേണ്ടെന്ന് തീരുമാനിച്ചത്. ജനിതക മാറ്റം സംഭവിച്ച പുതിയ വൈറസുകള്‍ ഇനിയും വരുമെന്നും വാക്സിനെടുക്കലാണ് പോംവഴിയെന്നും ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. രാജ്യത്തെ എഴുപത്തിയഞ്ച് ശതമാനം ജനങ്ങളും വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

ആശങ്കയുടെ സാഹചര്യം ഇല്ലെന്നും ജനങ്ങള്‍ ജാഗ്രത പാലിച്ചാല്‍ മതിയെന്നുമാണ് ആരോഗ്യമന്ത്രാലയ നിര്‍ദേശം. അതേസമയം കുട്ടികളിലെ വാക്‌സിനേഷന്‍ സൗദിയില്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

Previous articleവാഗ്ദാനം ചെയ്ത ശമ്പളവുമില്ല, സൗകര്യങ്ങളുമില്ല; എക്‌സ്‌പോയുടെ പിന്നാമ്പുറത്ത് തൊഴിലാളി ചൂഷണം
Next articleബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കി സൗദി ; ഇല്ലെങ്കില്‍ തവക്കല്‍നാ ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് നഷ്ടമാകും

LEAVE A REPLY

Please enter your comment!
Please enter your name here