October 13, 2021 - subeditor1@thenewjournal.net

ഹജ്ജും ഉംറയും നിര്‍വ്വഹിക്കാനുള്ള അനുമതി വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ തീര്‍ത്ഥാടകര്‍ക്ക് മാത്രമായി നിയന്ത്രിച്ച് സൗദി അറേബ്യ. മെക്കയിലെ വിശുദ്ധ പള്ളിയില്‍ ഒക്‌ടോബര്‍ 10 മുതല്‍ ആരംഭിച്ചിരിക്കുന്ന പ്രാര്‍ത്ഥന നടത്താനും ഈ നിബന്ധന ബാധകമാണെന്ന് സൗദി ഹജ്ജ് ആന്റ് ഉംറ മന്ത്രാലയം പറഞ്ഞു.

റൗദാ ഷരീഫ്, പ്രവാചകന്റെ ഖബര്‍, മെദീനയിലെ പള്ളി എന്നിവയെല്ലാം സന്ദര്‍ശിക്കാനുള്ള അനുമതിക്കും രണ്ടുവാക്‌സിനും എടുക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ബയോടെക്കിന്റെ ഫൈസറോ, ഓക്‌സ്‌ഫോര്‍ഡിന്റെ അസ്ട്രാ സെനേക്കയോ, മോഡേണ എന്നിവയുടെ രണ്ടു ഡോസുകളോ ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ഒരു ഡോസ് വാക്‌സിനെങ്കിലുമോ എടുത്തിരിക്കണം എന്നാണ് പുതിയ നിബന്ധന. ഇക്കാര്യം പ്രതിരോധശേഷിയുമായി ബന്ധപ്പെട്ട ആരോഗ്യവിവരം പ്രതേ്യകമായി നല്‍കുന്ന അപേക്ഷയില്‍ കാണിച്ചിരിക്കുകയും വേണം.

അനുമതി കിട്ടിയിട്ടുണ്ടെങ്കിലും രണ്ടുവാക്‌സിന്‍ എടുക്കാത്തവര്‍ക്ക്  അനുമതി റദ്ദാക്കപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പെങ്കിലും രണ്ടാം ഡോസ് എടു്ക്കാനും പുതിയ നിബന്ധനകളില്‍ പറഞ്ഞിട്ടുണ്ട്.

Previous articleഖോർ റൊറി — സോംഹുറാം: ഒമാനിലെ സലാലയിൽ രണ്ടായിരത്തിലേറെ വര്ഷം പഴക്കമുള്ള പട്ടണം
Next articleസ്ത്രീകളെ സൈന്യത്തിലേക്ക് പരിഗണിച്ച് കുവൈറ്റ്

LEAVE A REPLY

Please enter your comment!
Please enter your name here