November 5, 2021 - subeditor1@thenewjournal.net

ജിദ്ദ: ശമ്പളം നല്‍കാതെ അധികസമയം ജോലി ചെയ്യിക്കുന്നത് നിയമവിരുദ്ധമായി കണക്കാക്കുമെന്ന് സൗദി. ദിവസം എട്ടു മണിക്കൂറും ആഴ്ചയില്‍ 48 മണിക്കൂറുമാണ് സ്വകാര്യമേഖലയില്‍ നിലവിലെ തൊഴില്‍ സമയം. ഇതില്‍ കൂടുതല്‍ ചെയ്യിച്ചാല്‍ അധികശമ്പളം നല്‍കണം. ഇക്കാര്യത്തില്‍ പരാതിയുള്ളവര്‍ക്ക് മാനവ വിഭശേഷി, സാമൂഹിക മന്ത്രാലയത്തെ സമീപിക്കാനാകും.

എട്ടു മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യിച്ചാല്‍ അധികവേതനം നല്‍കണമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. കൂടുതലായി ജോലി ചെയ്യിച്ചാല്‍ നിയമം അനുശാസിക്കുന്ന അധികവേതനം നല്‍കണം. നിലവിലുള്ള നിയമം അനുസരിച്ച് നിശ്ചയിച്ചിരിക്കുന്ന സമയത്തില്‍ കൂടുതല്‍ ജോലി ചെയ്യിച്ചാല്‍ ഓവര്‍ടൈമായി കണക്കാക്കണം എന്നാണ് നിയമം.

പഞ്ചിംഗ് സംവിധാനങ്ങളുള്ള സ്ഥാപനങ്ങളിലെ തൊഴിലാളിയുടെ ജോലി സമയ രേഖകള്‍ പോലും കേസുകളില്‍ നിര്‍ണ്ണായകമാകും. അധികമായി വരുന്ന ഓരോ മണിക്കൂറിനും അടിസ്ഥാന വേതനത്തിന്റെ 50 ശതമാനം ഓവര്‍ടൈം വേതനമായി നല്‍കണം. അവധിദിനത്തിലെ ജോലിയ്ക്ക് മുഴുദിനം ജോലി ചെയ്യുന്നത് കണക്കാക്കി ശമ്പളം നല്‍കണം. ശമ്പളം മുടങ്ങുന്ന കേസുകളിലും പരാതിയുമായി മന്ത്രാലയത്തെ സമീപിക്കാനാകും.

Previous articleഫിഫാ അറബ് കപ്പ്: ദോഹയില്‍ ട്രാഫിക് നിയന്ത്രണം ; നവംബര്‍ 26 മുതല്‍ കോര്‍ണിഷ് റോഡ് അടച്ചിടും
Next articleവിസാക്കച്ചവടത്തില്‍ കുവൈറ്റില്‍ എത്തിയത് അരലക്ഷം പേര്‍ ; 800 കമ്പനികള്‍ക്കെതിരേ അന്വേഷണം

LEAVE A REPLY

Please enter your comment!
Please enter your name here