Gavel And Scales Of Justice On Desk In Law Office
January 11, 2022 - subeditor1@thenewjournal.net

കേസുകളില്‍ പ്രതികളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്ന പതിവില്‍ നിന്നും സൗദി ലൈംഗികാതിക്രമം ഒഴിവാക്കി. ഇത്തരം കേസുകളില്‍ പെടുന്നവരുടേ പേരുവിവരങ്ങള്‍ ഇനിമുതല്‍ പുറത്തുവിടും. ശിക്ഷക്ക് പുറമെയാണ് ഈ നടപടി. പ്രതിയുടെ പേരു വിവരങ്ങള്‍ ചിത്രം സഹിതം മാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്യും.

സൗദിയിലെ കേസുകളില്‍ പ്രതികളുടെ വിവരങ്ങള്‍ പരമാവധി രഹസ്യമായി സൂക്ഷിക്കുന്നതാണ് സാധാരണ രീതി. എന്നാല്‍ ലൈംഗികാതിക്രമക്കേസില്‍ സൗദിയില്‍ പുതിയ ശിക്ഷാരീതി നടപ്പാക്കി. മന്ത്രിസഭ അംഗീകാരം നല്‍കിയ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ആദ്യ വിധി മദീനയിലെ ക്രിമിനല്‍ കോടതി പുറത്തിറക്കി.

മദീനയില്‍ റിപ്പോര്‍ട്ട് ചെയ്ത ലൈംഗികാതിക്രമക്കേസിലായിരുന്നു ഇത്തരത്തില്‍ ആദ്യ വിധി നടപ്പാക്കിയത്. മദീനയിലെ ക്രിമിനല്‍ കോടതിയാണ് സൗദി പൗരന് എട്ട് മാസം തടവും 5,000 റിയാല്‍ പിഴയും വിധിച്ചത്. ഏറ്റവും കടുത്ത ശിക്ഷയാണ് സൗദിയില്‍ ലൈംഗിക പീഡനക്കേസുകളില്‍ നല്‍കാറുള്ളത്.

കേസുകളുടെ ഗൗരവവും സ്വഭാവവും പരിഗണിച്ചാണ് വിധിയുണ്ടാവുക. തെറ്റായ പീഡന പരാതികള്‍ നല്‍കുന്നവര്‍ക്കെതിരെയുള്ള വകുപ്പുകളും ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2021 ജനുവരിയിലാണ്, കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്സ് പീഡന വിരുദ്ധ നിയമത്തിലെ ആര്‍ട്ടിക്കിള്‍ ആറിലേക്ക് ഒരു പുതിയ ഭേദഗതി കൂടി ചേര്‍ത്തത്. മോശമായ ചിഹ്നം കാണിക്കല്‍, വാക്കുകള്‍, അതിക്രമം, സോഷ്യല്‍ മീഡിയാ അവഹേളനം എന്നിവയെല്ലാം ലൈംഗികാതിക്രമ പരിധിയില്‍ പെടും.

Previous articleവിദേശത്ത് നിന്ന് കേരളത്തിലെത്തുന്നവര്‍ക്ക് ഏഴ് ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍
Next articleഖത്തറിലെ കുട്ടികള്‍ക്ക് ബൂസ്റ്റര്‍ഡോസ് ; ആധുനിക സൗകര്യത്തോടെ പ്രത്യേക കോവിഡ് ചികിത്സാകേന്ദ്രവും തുറന്നു

LEAVE A REPLY

Please enter your comment!
Please enter your name here