November 2, 2021 - subeditor1@thenewjournal.net

സൗദിസര്‍ക്കാരിന്റെ കൃത്യമായ ഇടപെടലിനെ തുടര്‍ന്ന് ഒരു മാസമായി ശമ്പളം മുടങ്ങിക്കിടക്കുന്ന 29,573 തൊഴിലാളികള്‍ക്ക് കിട്ടേണ്ടിയിരുന്ന 54 ദശലക്ഷം റിയാല്‍ (ഏകദേശം 107 കോടി) മൂല്യമുള്ള വേതനം വാങ്ങിക്കൊടുത്തു.

റിയാദ് -മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഇടപെടലാണ് തുണയായത്. റിയാദ് മേഖലയിലെ മന്ത്രാലയത്തിന്റെ ശാഖയിലുള്ള ക്രൈസിസ് മാനേജ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് 19 കരാര്‍ കമ്പനികളാണ് തൊഴിലാളികള്‍ക്ക് ഒരു മാസത്തിനുള്ളില്‍ നല്‍കാത്ത വേതനം വിതരണം ചെയ്യാന്‍ ബാധ്യസ്ഥരായത്.

വിതരണം ചെയ്ത ആകെ തുക 54,436,324 റിയാല്‍ വരും. കമ്പനികളുടെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച്ച, തൊഴിലാളികളുടെ അവസ്ഥ പരിശോധിച്ച്, പ്രതിസന്ധി പരിഹരിക്കുന്നതിനായി പ്രതിവാര സന്ദര്‍ശനങ്ങളും പ്രതിമാസ അപ്ഡേറ്റുകളും ഉള്‍പ്പെടുന്ന പ്രതിമാസ കര്‍മപദ്ധതി തയ്യാറാക്കിയായിരുന്നു പ്രശ്‌നത്തില്‍ ഇടപെട്ടത്.

കമ്പനികളിലെ തൊഴിലാളികളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന ആശയവിനിമയം കൈകാര്യം ചെയ്യുക, കമ്പനി ഉടമകളുമായി ഏകോപിപ്പിച്ച് എംബസികളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അവര്‍ക്ക് നല്‍കാത്ത വേതനം അവര്‍ക്ക് കൈമാറുക തുടങ്ങിയ ചുമതലകളാണ് ക്രൈസിസ് മാനേജ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് ചെയ്യുന്നത്.

തൊഴില്‍-സാമ്പത്തിക സ്ഥിതി ഉറപ്പു വരുത്തുന്നതിനും തൊഴിലാളികളുടെയും തൊഴിലുടമകളുടെയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും വകുപ്പ് ഉദ്യോഗസ്ഥര്‍ തൊഴിലാളികളുടെ തൊഴില്‍ സ്ഥലങ്ങളിലും താമസസ്ഥലങ്ങളിലും ഇടയ്ക്കിടെ സന്ദര്‍ശനം നടത്തുകയും ചെയ്യുന്നുണ്ട്.

Previous articleഗുരുതരമല്ലാത്ത ചെക്ക് ബൗണ്‍സ് കേസുകള്‍ ക്രിമിനല്‍ പരിധിയില്‍ നിന്നും യുഎഇ മാറ്റുന്നു
Next articleഒമാന്‍ അംബാസഡര്‍ അമിത് നാരംഗ് ആരാണ്? അറിയാത്ത 13 കാര്യങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here