November 1, 2021 - subeditor1@thenewjournal.net

യെമനിലെ സൗദി അറേബ്യന്‍ സൈനിക നടപടിയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയതിന് ലെബനീസ് ഐടി മന്ത്രി ജോര്‍ജ്ജ് കൊര്‍ദാഹിയ്ക്ക് മേല്‍ രാജി സമ്മര്‍ദ്ദം മുറുകുന്നു. കോര്‍ദാഹിയെ പുറത്താക്കണമെന്ന് സൗദി അറേബ്യയും യുഎഇ യും കുവൈറ്റും ബെഹ്‌റിനും ലെബനനിലെ കൂട്ടുകക്ഷി ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ഈ രാജ്യങ്ങള്‍ തങ്ങളുടെ അംബാസഡര്‍മാരെ തിരിച്ചുവിളിച്ചിരുന്നു.

ഈ വിഷയം ചര്‍ച്ച ചെയ്യാനായി ശനിയാഴ്ച അടിയന്തിരമായി നടന്ന ലെബനീസ് ക്യാബിനറ്റില്‍ ലെബനനിലെ അമേരിക്കന്‍ മിഷന്റെ ഉപാദ്ധ്യക്ഷണ്‍ റിച്ചാഡ് മൈക്കലും പങ്കെടുത്തു. ഒരു മാസം മുമ്പ് മന്ത്രിയായി ചുമതലയേല്‍ക്കുന്നതിന് മുമ്പായിരുന്നു കോര്‍ദാഹി വിവാദ പരാമര്‍ശം നടത്തിയത്. യെമനിലെ ഹൂതി വിമതര്‍ പ്രതിരോധിക്കുക മാത്രമാണ് ചെയ്യുന്നതെന്നും വര്‍ഷങ്ങള്‍ നീണ്ട പോരാട്ടം ഒരു ഫലവും ചെയ്തിട്ടില്ലെന്നും ആയിരുന്നു മുന്‍ ടെലിവിഷന്‍ അവതാരകന്‍ കൂടിയായ കോര്‍ദാഹി പറഞ്ഞത്.

സൗദിയുമായി മികച്ച ബന്ധമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നാണ് ലെബനീസ് പ്രസിഡന്റ് മൈക്കല്‍ ഓണിന്റെ പ്രതികരണം. എന്നാല്‍ ലെബനന്റെ സമാശ്വസിപ്പിക്കലൊന്നും ഏറ്റിട്ടില്ല. ഇതോടെ ലെബനനലിലെ നജീബ് മിക്കാട്ടി മന്ത്രിസഭയുടെ ക്യാബിനറ്റിലും തര്‍ക്കം ആരംഭിച്ചിട്ടുണ്ട്. ഇറാനിലെ ഹൂതി വിമതര്‍ക്കെതിരേ 2015 മുതല്‍ നടക്കുന്ന പോരാട്ടം യുഎഇ യും സൗദിയുമാണ് നയിക്കുന്നത്. ഇറാനിലെ ഹൂതികള്‍ക്കെതിരേ 2015 മുതല്‍ നടക്കുന്ന പോരാട്ടത്തില്‍ യുഎഇ യും സൗദിയുമാണ് പോരാട്ടം നയിക്കുന്നത്. ലെബനനുമായുള്ള ബന്ധത്തില്‍ സൗദി അപലപിക്കുകയും ഇവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും പറഞ്ഞു.

2020 ലെ ബെയ്‌റൂട്ട് സ്‌ഫോടനത്തില്‍ നടന്ന ജുഡീഷ്യല്‍ അന്വേഷണത്തിന് മേല്‍ ഉണ്ടായ രാഷ്ട്രീയ വിവാദത്തില്‍ കുടുങ്ങി ഒരു വര്‍ഷത്തോളം കണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് ശേഷം കഴിഞ്ഞമാസമായിരുന്നു നജീബ് മിക്കാട്ടി അധികാരമേറിയത്. അതേസമയം തന്റെ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുകയാണ് കോര്‍ദാഹി. മന്ത്രിയാകുന്നതിന് ഒരു മാസം മുമ്പ് നടത്തിയ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായും അതില്‍ ഒരു തെറ്റുമില്ലെന്നും മാപ്പു പറയാന്‍ തയ്യാറല്ലെന്നുമാണ് നിലപാട്.

താന്‍ സൗദിയെയോ യുഎഇയെയോ അപമാനിക്കുകയോ ആക്രമിക്കുകയോ ചെയ്തിട്ടില്ലെന്നും പറഞ്ഞു. ആര്‍ക്കുമാകാം കോടീശ്വരന്‍ അറബ് വെര്‍ഷന്‍ പരിപാടിയിലൂടെ ശ്രദ്ധ നേടിയ കോര്‍ദാഹി മറാദാ പാര്‍ട്ടിയുടെ പിന്തുണയോടെയാണ് മന്ത്രിയായത്. നേരത്തേ ഇസ്‌ളാമിക് സ്‌റ്റേറ്റിന് വളരാന്‍ ആളും അര്‍ത്ഥവും നല്‍കുന്നത് ഗള്‍ഫ് രാജ്യങ്ങളാണെന്ന് വിവാദ പ്രസ്താവന നടത്തിയതിന്റെ പേരില്‍ കഴിഞ്ഞ മെയ് യില്‍ വിദേശകാര്യമന്ത്രി ചാര്‍ബല്‍ വെബീല്‍ രാജി വെച്ചിരുന്നു. ലെബനന്റെയും ഗള്‍ഫിന്റെയും ബന്ധങ്ങളില്‍ ഉണ്ടായ വിള്ളലില്‍ അറബ് ലീഗ് മുഴുവന്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ്.

Previous articleകുവൈറ്റില്‍ അഞ്ചിനും 11നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍
Next articleസൗദി അറേബ്യയില്‍ കിടക്കുന്ന 7500 കോടിയ്ക്ക് വേണ്ടി കേരളത്തില്‍ രണ്ടു മുസ്‌ളീം കുടുംബങ്ങള്‍ തര്‍ക്കം

LEAVE A REPLY

Please enter your comment!
Please enter your name here