November 26, 2021 - subeditor1@thenewjournal.net

സൗദിയിലേക്ക് മടങ്ങാനാകാതെ നാട്ടില്‍ പെട്ടു പോയവര്‍ക്ക് ഇഖാമയില്‍ കാലാവധിയുണ്ടെങ്കില്‍ സ്പോണ്‍സറുടെ സഹായത്തോടെ നാട്ടിലിരുന്ന് വിസാ കാലാവധി ദീര്‍ഘിപ്പിക്കാം.

കാലാവധി അവസാനിച്ച് 60 ദിവസം പിന്നിട്ടവരുടെ റീഎന്‍ട്രി വിസകള്‍ പുതുക്കാനാകില്ലെന്ന് സൗദിയിലെ അബ്ഷീര്‍ പ്ലാറ്റ് ഫോം അറിയിച്ച സാഹചര്യത്തിലാണ് ഈ സേവനം ഉപയോഗപ്പെടുത്താനാവുക.

മടങ്ങാന്‍ സാധിക്കാത്തവര്‍ക്ക് ഓണ്‍ലൈന്‍ വഴി റീ എന്‍ട്രി വിസാ കാലാവധി നീട്ടാം. സിംഗിള്‍ എക്‌സിറ്റ് റീ എന്‍ട്രി വിസക്ക് ഓരോ മാസത്തിനും 100 റിയാലാണ് (ഏകദേശം 1988രൂപ ) ഫീസ്.

മള്‍ട്ടിപ്പിള്‍ റീ എന്‍ട്രി വിസക്ക് 200 റിയാലും (ഏകദേശം 3976 രൂപ) ഫീസുണ്ട്. അബ്ഷിര്‍ അക്കൗണ്ട് വഴി സ്‌പോണ്‍സര്‍ക്ക് മാത്രമാണ് വിസ കാലാവധി നീട്ടാന്‍ സാധിക്കുക.

ഫീസടച്ച് അബ്ഷിറിലെ എംപ്ലോയ്‌മെന്റ് എന്ന ഓപ്ഷനില്‍ നിന്ന് സര്‍വ്വീസസിലെ വിസ എന്ന ലിങ്കാണ് ഇതിനായി തെരഞ്ഞെടുക്കേണ്ടത്. തുടര്‍ന്ന് വിസ പുതുക്കേണ്ട തൊഴിലാളിയുടെ പേരും, കാലാവധിയും തെരഞ്ഞെടുത്താല്‍ മതി.

നാട്ടില്‍ പോകുന്നവര്‍ക്ക് മടങ്ങിയെത്തുന്നവത് വരെ അനുവദിക്കുന്നതാണ് എക്സിറ്റ് റീഎന്‍ട്രി വിസ. ഇഖാമ കാലാവധി അവസാനിച്ചവര്‍ക്ക് ഈ സേവനം ലഭ്യമല്ല. റീ എന്‍ട്രി കാലാവധി അവസാനിച്ച് 60 ദിവസം പിന്നിട്ടവര്‍ക്കും ഇത് സാധ്യമല്ല.

കോവിഡിന്റെ പശ്ചാതലത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്താന്‍ സാധിക്കാത്തവര്‍ക്ക് ഈ മാസം 30 വരെ സര്‍ക്കാര്‍ സൗജന്യമായി ഇഖാമയും റീ എന്‍ട്രിയും പുതുക്കി നല്‍കിയിരുന്നു. ഇതിനു ശേഷം ഇനിയും പുതുക്കി നല്‍കുമോ എന്നതില്‍ ഇത് വരെ അറിയിപ്പൊന്നുമില്ല.

Previous articleഒമാനില്‍ വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ; വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ വിദേശികള്‍ക്ക് സൗജന്യ വാക്‌സിന്‍
Next articleബലാത്സംഗത്തിന് തൂക്കുമരമോ ? ഇന്ത്യയില്‍ വധശിക്ഷ ഫലപ്രദമാകില്ല എന്നതിന് ഏഴ് കാരണങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here