October 11, 2021 - subeditor1@thenewjournal.net

സൗദി അറേബ്യയില്‍ പൊതുഗതാഗതം രണ്ടു കുത്തിവെയ്പ്പും പൂര്‍ത്തിയായവര്‍ക്ക് മാത്രമായി നിയന്ത്രിക്കുന്നു. ഞായറാഴ്ച ആരോഗ്യമന്ത്രാലയം നടത്തിയ പ്രത്യേക വാര്‍ത്താസമ്മേളനത്തില്‍ സൗദി അറേബ്യയുടെ ഗതാഗത ജനറല്‍ അതോറിറ്റി വക്താവ് സാലേ അല്‍ സുവൈദാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്.

സ്‌കൂള്‍ ബസുകള്‍, ടാക്‌സികള്‍, മറ്റു ഗതാഗത സംവിധാനങ്ങള്‍ ട്രെയിന്‍, ബോട്ട് എന്നിങ്ങനെ എല്ലാ സംവിധാനങ്ങളിലുമായി നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് സൗദിയില്‍ ദിനംപ്രതി പൊതുഗതാഗതത്തെ ആശ്രയിക്കുന്നത് 750,000 പേരാണ്. ഇതില്‍ ബസുകള്‍, ബോട്ടുകള്‍, ട്രെയിനുകളിലെ എക്കണോമി ക്ലാസ്സുകള്‍ എന്നിവ ഉപയോഗിക്കുന്നത് 50 ശതമാനം മാത്രമാണ്.

കഴിഞ്ഞ സെപ്തംബറില്‍ ഗതാഗത മന്ത്രാലയം നടത്തിയ 90,000 പരിശോധനകളില്‍ മുന്നറിയിപ്പും മുന്‍കരുതല്‍ നടപടികളും ലംഘിച്ച 145 പേരെയാണ് കണ്ടെത്തിയത്. വാക്‌സിനേഷന്‍ തുടങ്ങിയിട്ട് ഇതുവരെ 43 ദശലക്ഷം ഡോസുകള്‍ നല്‍കിക്കഴിഞ്ഞു.

Previous articleയുഎഇ എയര്‍ലൈനില്‍ ഇന്നു മുതല്‍ വാക്ക് ഇന്‍ ഇന്റര്‍ വ്യൂ ; ഒരുലക്ഷം രൂപ മാസശമ്പളം, വേണ്ട യോഗ്യതകള്‍ ഇവ
Next articleമലയാള സിനിമയിലെ പ്രതിഭാധനന്‍; നെടുമുടി വേണു വിടവാങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here