October 12, 2021 - subeditor1@thenewjournal.net

റിയാദ്: സൗദിയിലെ വിഖ്യാതമായ വിശുദ്ധപള്ളികളുടെ പ്രവര്‍ത്തനത്തില്‍ ഈ വര്‍ഷം 200 സ്ത്രീകളെ ജോലിക്കായി നിയമിച്ചിട്ടുണ്ട്. സൗദി സമൂഹത്തില്‍ സ്ത്രീ സാന്നിദ്ധ്യത്തിന് കൂടുതല്‍ പ്രാധാന്യം ലഭ്യമാക്കുന്നതിന്റെ സാഹചര്യം മുന്‍ നിര്‍ത്തിയാണ് നീക്കമെന്ന് മെക്കയിലെ ഇമാമായ ഡാ. അബ്ദുള്‍റഹ്‌മാന്‍ അല്‍ സുദൈസ് ആണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

”രാജ്യത്തെ സ്ത്രീകള്‍ ശരിയായ പാതയിലാണ്. അതു കൊണ്ടു തന്നെ ഗവേഷണ ബിരുദവും, ബിരുദാനന്തരബിരുദവും നേടിയ നമ്മുടെ സഹോദരിമാര്‍ക്ക് ഇത് മികച്ച ഒരു അവസരമായിരിക്കും.” റിയാദിലെ അന്താരാഷ്ട്ര പുസ്തകമേളയില്‍ ഞായറാഴ്ച ഹരാമിയന്‍ പവലിയന്‍ സന്ദര്‍ശിക്കുന്ന വേളയില്‍ ഡോ. അബ്ദുള്‍ റഹ്‌മാന്‍ അല്‍ സുദൈസ് പറഞ്ഞു.

വനിതാശാക്തീകരണവും യുവാക്കള്‍ക്ക് പ്രചോദനമാകുന്ന കാര്യത്തിലും സൗദിയുടെ 2030 ലക്ഷ്യത്തിനായി നേതാക്കളെ പിന്തുണച്ച് അവര്‍ക്കൊപ്പം നില്‍ക്കേണ്ടതുണ്ട്. രാജ്യത്തിന് കീഴില്‍ സ്ത്രീകള്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. അത് മാധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെ പറയുകയും അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്” അദ്ദേഹം പറഞ്ഞു.

സൗദിയിലെ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ ചരിത്രപരമായ പല പങ്കാളിത്തവും നിര്‍വ്വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ വിഷന്‍ 2030 ന്റെ ഭാഗമായി ഇസ്‌ളാമിക മൂല്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടും രാജ്യത്തിന്റെ സ്വത്തം നിലനിര്‍ത്തിക്കൊണ്ടുള്ളതുമായ വനിതാശാക്തീകരണം വേണ്ടതുണ്ട്. വിവിധ മേഖലകളില്‍ പ്രസിഡന്‍സി അംഗങ്ങളില്‍ 90 ശതമാനവും പ്രതിനിധീകരിക്കുന്നത് ഇപ്പോള്‍ യുവാക്കളാണ്.” അദ്ദേഹം പറഞ്ഞു. ആഗസ്റ്റില്‍ തന്റെ ഓഫീസിന്റെ ഉയര്‍ന്ന തസ്തികയില്‍ ഇരിക്കുന്നവരെ കൂടാതെ അസിസ്റ്റന്റ് തസ്തികയില്‍ ഡോ. അല്‍ അനൗഡ്, ഡോ. ഫാത്തിമാ അല്‍ റഷൗഡ് എന്നിവരെ അദ്ദേഹം നിയമിച്ചിരുന്നു.

മതത്തിന്റെ നിര്‍ദേശാനുസരണവും നേതാക്കളുടെ അനുമതിയോടെയും മതിയായ യോഗ്യതയുള്ള സ്ത്രീകളെ അവര്‍ക്ക് അനുയോജ്യമായ സ്ഥലത്ത് നിയോഗിക്കാന്‍ കഴിയുമോ എന്നാണ് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗള്‍ഫിലെ തന്നെ ഏറ്റവും വലിയ പുസ്തകമേളകളില്‍ ഒന്നാണ് റിയാദ് പുസ്തകമേള. 10 ദിന പരിപാടിയില്‍ 1000 പ്രസാധകരാണ് പങ്കെടുക്കുന്നത്. സാംസ്‌ക്കാരിക പ്രദര്‍ശനങ്ങള്‍, ക്ഷണിതാക്കളുടെ പ്രസംഗങ്ങള്‍, ഗെയിമുകള്‍, കുട്ടികള്‍ക്കുള്ള ബൂത്തുകള്‍, വായന ഇടങ്ങള്‍ എന്നിവയെല്ലാം പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വെടിക്കെട്ടോടെയാണ് പരിപാടികള്‍ അവസാനിക്കുന്നത്.

Previous articleവീൽചെയറിൽ ഇന്ത്യ കറങ്ങുന്ന പ്രവാസി
Next articleലോകത്തിലെ ആദ്യത്തെ വാർണർ ബ്രദേഴ്സ് ഹോട്ടൽ നവംബറിൽ യാസ് ദ്വീപിൽ തുറക്കും

LEAVE A REPLY

Please enter your comment!
Please enter your name here