November 27, 2021 - subeditor1@thenewjournal.net

ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് നിര്‍ത്തി വെച്ചിട്ടുള്ള വ്യോമഗതാഗതം ഡിസംബര്‍ 15 മുതല്‍ പുന:സ്ഥാപിക്കുമെന്ന് വ്യോമ മന്ത്രാലയം പ്രഖ്യാപിച്ചതോടെ പ്രതീക്ഷയോടെ പ്രവാസികള്‍. ഘട്ടംഘട്ടമായി എടുത്തുമാറ്റുന്ന നിയന്ത്രണങ്ങള്‍ ജനുവരി പകുതിയോടെ ഇന്ത്യയുടെ വിമാന സര്‍വീസ് പൂര്‍ണ്ണ സജ്ജമാകും.

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 23 നായിരുന്നു ഇന്ത്യ അന്താരാഷ്ട്ര ഷെഡ്യൂളുകള്‍ നിര്‍ത്തലാക്കിയത്. ഇത് പിന്നീട് നവംബര്‍ 30 വരെ നീട്ടുകയും ചെയ്തു. പിന്നീട് പ്രത്യേക അന്താരാഷ്ട്ര പാസഞ്ചര്‍ വിമാനങ്ങള്‍ പ്രവര്‍ത്തിച്ചെങ്കിലും കഴിഞ്ഞ ജൂലൈയില്‍ എയര്‍ ബബിള്‍ സംവിധാനത്തിന് കീഴിലേക്ക്് 28 രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ മാറുകയും ചെയ്തിരുന്നു.

അന്താരാഷ്ട്ര സര്‍വീസുകളുടെ കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, കുടുംബക്ഷേമ മന്ത്രാലയം എന്നിവയുടെ നിര്‍ദേശാനുസരണം ആയിരിക്കും സര്‍വീസുകള്‍ പുനരാരംഭിക്കുക എന്നാണ് വ്യോമ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

ഡിസംബര്‍ പകുതിയോടെ ഇന്ത്യയില്‍ വിമാന സര്‍വീസ് തുടങ്ങുന്നത് പ്രതീക്ഷയോടെയാണ് സൗദിയിലേക്കുള്ള പ്രവാസികളും കാണുന്നത്. സൗദിയിലേക്ക് നേരിട്ട് വിമാന സര്‍വീസിന് ഇന്ത്യയും കരാറിന് തയ്യാറായാല്‍ പ്രവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ പറക്കാം.

ഡിസംബര്‍ ഒന്നു മുതല്‍ ഇന്ത്യക്കാര്‍ക്കുള്ള യാത്രാ വിലക്ക് സൗദി നീക്കും. ഇതിനുള്ള ഒരുക്കങ്ങള്‍ സിവില്‍ ഏവിയേഷന്‍ നടത്തുന്നുണ്ട്. ഘട്ടഘട്ടമായുള്ള ഈ നീക്കത്തിലെ ആദ്യ ഘട്ടത്തില്‍ സൗദി അറേബ്യ ഉള്‍പ്പെടുമോ എന്നതാണ് പ്രധാനം. ഉള്‍പ്പെട്ടാല്‍ സൗദിയിലേക്ക് പ്രവാസികള്‍ക്ക് അനായാസം പറക്കാം.

ഇന്ത്യയും സൗദിയും എയര്‍ ബബ്ള്‍ കരാര്‍ തയ്യാറാക്കിയാല്‍ മാത്രമേ പ്രവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനാകൂ. അല്ലെങ്കില്‍ നിലവിലുള്ള ചാര്‍ട്ടേഡ് വിമാനങ്ങളെ ആശ്രയിക്കേണ്ടി വരും. യാത്രക്കാര്‍ കൂടുമെന്നതിനാല്‍ നിരക്ക് വര്‍ധനക്കും സാധ്യതയുണ്ട്.

Previous articleപലയിടത്തും മിനിമം കൂലി ഇല്ല ; ലോകത്ത് 430 ദശലക്ഷം പേര്‍ പ്രതിദിനം വാങ്ങുന്നത് 140 രൂപ
Next articleദക്ഷിണാഫ്രിക്കയില്‍ കോവിഡിന്റെ പുതിയ വകഭേദം ; കുവൈത്ത് അടിയന്തിര യോഗം വിളിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here