June 30, 2022 - editor@thenewjournal.net

മസ്കറ്റ് : ഇരുപത്തി രണ്ട് വർഷം  പഴക്കമുള്ള  ബജാജ് ചേതക്ക്  സ്‌കൂട്ടറിൽ മിഡിൽ ഈസ്റ്റിൽ സന്ദർശനം  നടത്തുന്ന കാസർകോട് സ്വദേശികളായ ബിലാൽ. അഫ്സൽ എന്നിവർക്കാണ്  സോഹാറിലെ കോഴിക്കോടൻ മക്കാനി റെസ്റ്റോറന്റ് പരിസരത്ത്  സ്വീകരണം  ഒരുക്കുന്നത്.
ശനിയാഴ്ച  രാത്രി 8 മണിക്കാണ് പരിപാടി

കാസർകോട് നയൻമാർമൂല  സ്വാദേശികളായ പ്ലസ്സ് ടു വിദ്യാർത്ഥികളാണ്  ബിലാലും അഫ്സലും.

ചെറുപ്പക്കാർക്കിടിയിൽ വളർന്നു  വരുന്ന മദ്യം  മയക്കുമരുന്ന്  എന്നി ശീലങ്ങളിൽ  നിന്ന് വിട്ടുനിൽക്കാനുള്ള ബോധവൽക്കരണവുമയാണ്  ഇവരുടെ കെ. എൽ 14/3410 എന്ന കേരള രജിസ്ട്രേഷൻ സ്‌കൂട്ടറിൽ ഉള്ള സാഹസീക സഞ്ചാര യാത്ര.

ഇവർ  സഞ്ചരിക്കുന്ന ബൈക്കാണ് കാണികളിൽ  കൗതുകം  തീർക്കുന്നത്
റോഡുകളിൽനിന്ന് അപ്രത്യക്ഷമായ ചേതക്ക്  സ്‌കൂട്ടറിൽ ബഹുദൂരം  സഞ്ചരിക്കുക  എന്നത്
ശ്രമകരമാണ്  എന്നാണ് വിലയിരുത്തൽ.

എത്തുന്ന ഇടങ്ങളിൽ  വലിയ  സ്വീകരയതയാണ്  ഇവർക്ക് ലഭിക്കുന്നത്

ദുബൈയിലെ  നിരവധി  സ്ഥലങ്ങൾ  സഞ്ചരിച്ചാണ് ഓമനിലെത്തിയത്  തിരിച്ചു ദുബായിലെക്ക് തന്നെ യാണ് യാത്ര അവിടുന്ന് ഖത്തറിലേക്കും.

മസ്കറ്റിൽ നിന്ന് ദുബൈയിലേക്കുള്ള യാത്രയിലാണ്  സോഹാറിൽ സ്വീകരണം  നൽകുന്നതെന്നു
കോഴിക്കോടൻ മക്കാനി ഹോട്ടൽ ഉടമ റാഷിദ്‌ വെല്ല്യാപള്ളി  പറഞ്ഞു
സ്വീകരണത്തിൽ  സോഹാറിലെ പ്രമുഖർ  പങ്കെടുക്കും.

Previous articleഒമാനിൽ ഭക്ഷണശാലയിൽ തീപ്പിടുത്തം .
Next articleആരോഗ്യ കേന്ദ്രങ്ങളിൽ മാസ്‌ക്  നിർബന്ധമാക്കി ഒമാൻ:

LEAVE A REPLY

Please enter your comment!
Please enter your name here