December 4, 2021 - editor@thenewjournal.net

ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കി സൗദി. തവക്കല്‍നാ ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് നഷ്ടമാകാതിരിക്കാന്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നാണ് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. വാക്സിന്‍ രണ്ട് ഡോസ് വാക്സിനും എടുത്ത് എട്ട് മാസം പിന്നിട്ടവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. തവക്കല്‍നാ ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ഇല്ലാത്തവര്‍ക്ക് പുറത്തിറങ്ങാനോ ജോലി ചെയ്യാനോ കഴിയാത്ത സ്ഥിതിയുണ്ടാകും.

സൗദിയില്‍ ഭൂരിപക്ഷം പേരും രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഒമിക്രോണ്‍ സാഹചര്യത്തിലാണ് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കുന്നത്. സൗദിയില്‍ വാക്സിനെടുക്കുന്നവരുടെ വിവരങ്ങള്‍ ലഭ്യമാക്കുന്നത് തവക്കല്‍നാ ആപ്പിലാണ്. എട്ടു മാസം പിന്നിട്ടവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ലഭ്യമാകുന്ന തീയതി ഇതില്‍ കാണിക്കും എന്നതിനാല്‍ വേണ്ട സമയത്ത് ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവരുടെ ഇമ്യൂണ്‍ സ്റ്റാറ്റസ് നഷ്ടമാകും.

ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ സൗദിയിലെ സിഹത്തി ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. രണ്ടു ഡോസെടുത്തവര്‍ക്ക് ആറു മാസം പിന്നിട്ടാല്‍ ബൂസ്റ്റര്‍ ഡോസ് ലഭിക്കും. വാക്‌സിന്‍ രണ്ടും സ്വീകരിച്ച് ആറു മാസം പിന്നിട്ടാല്‍ തന്നെ ബൂസ്റ്റര്‍ ഡോസിന് തിയതി ലഭിക്കും. പിന്നെയുള്ള ആ രണ്ട് മാസത്തിനകം ബൂസ്റ്റര്‍ ഡോസെടുത്താല്‍ മതി. ഇമ്യൂണ്‍ സ്റ്റാറ്റസ് ഉള്ളവര്‍ക്കേ ജോലിക്കും പരിപാടികള്‍ക്കും പ്രവേശനം നല്‍കൂ. വിമാനയാത്രകള്‍ക്കും കടകളില്‍ സാധനം വാങ്ങാനും വാഹനങ്ങളില്‍ സഞ്ചരിക്കാനുമെല്ലാം ഇമ്യൂണ്‍ സ്റ്റാറ്റസ് നിര്‍ബന്ധമാണ്. ഇമ്യൂണ്‍ സ്റ്റാറ്റസ് ലംഘിച്ചാല്‍ പതിനായിരം റിയാല്‍ (ഏകദേശം 201187 രൂപ) വരെയാണ് പിഴ.

യാത്രാ പ്രതിസന്ധി കാരണം കുടുങ്ങിയ രാജ്യങ്ങള്‍ക്ക് സൗദിയിലേക്ക് ഇമ്യൂണ്‍ സ്റ്റാറ്റസ് പരിഗണിക്കാതെ പ്രവേശനം അനുവദിച്ചിരുന്നു. സൗദിയിലെത്തിയ ശേഷം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷം സമയമായെങ്കില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചാല്‍ മതി. സൗദിയില്‍ നിന്നും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച് ഇമ്യൂണായവരും സമയമാകുമ്പോള്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണം. നാട്ടിലേക്ക് മടങ്ങുന്നവര്‍ ഇമ്യൂണ്‍ കാലാവധി പൂര്‍ത്തിയാക്കി ബൂസ്റ്റര്‍ വാക്‌സിന്‍ സ്വീകരിച്ച് മടങ്ങും.

Previous articleഎല്ലാം സാധാരണപോലെ തുടരും ; ലോക്ഡൗണ്‍ ആവശ്യമില്ലെന്ന് സൗദി
Next articleസൗദിയില്‍ ഇലക്ട്രോണിക് ബില്ലിങ് മെഷീനുകള്‍ സ്ഥാപിക്കാനുള്ള സമയം ഇന്നവസാനിക്കും; നാളെ മുതല്‍ പരിശോധന

LEAVE A REPLY

Please enter your comment!
Please enter your name here