November 22, 2021 - subeditor1@thenewjournal.net

ഒരു മുന്‍ സൈനികന്‍, ഒരു ഡോക്ടര്‍, ഒരു തെരഞ്ഞെടുപ്പ് പണ്ഡിതന്‍, ഒരു ജാട്ട് നേതാവ്, ഒരു വനിതാ അവകാശ പ്രവര്‍ത്തക. കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് വിഷയത്തില്‍ നരേന്ദ്രമോഡി സര്‍ക്കാരിനെ മുട്ടുകുത്തിച്ചത് ഈ അഞ്ചംഗ സംഘമായിരുന്നു എന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല.

ഒരു വര്‍ഷം നീണ്ട സര്‍ക്കാര്‍ ഉയര്‍ത്തിയ പല വെല്ലുവിളികളെയും അതിജീവിച്ച് ഇവരില്‍ ചിലര്‍ ഒരു വര്‍ഷമായി കര്‍ഷക പ്രക്ഷോഭത്തിനൊപ്പം അചഞ്ചലരായി നില്‍ക്കുകയായിരുന്നു. സമരം ജനങ്ങളുടേതാക്കിയും ഭാവയിലെ സമരത്തിന് പ്രചോദനമാക്കിയും മാറ്റി വരച്ചത് ഇവരായിരുന്നു. ഇടതു വലത് രാഷ്ട്രീയ വിഭജനത്തിനിടയില്‍ രാഷ്ട്രീയമായി ഒരു പാലം സൃഷ്ടിച്ചതും പഞ്ചാബ്, ഹരിയാന, യുപി എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ക്ക് പാതയൊരുക്കിയതും നീണ്ട പോരാട്ടത്തിന് വേദിയാക്കിയതും ഇവരാണ്.

ഹരീന്ദര്‍ ബിന്ദു, ജസ്ബീര്‍ കൗര്‍ നട്ടും

ഈ സമരത്തിന്റെ ഏറ്റവും സംസാരവിഷയം സ്ത്രീകളുടെ വന്‍ തോതിലുള്ള പങ്കാളിത്തമായിരുന്നു. പ്രത്യേകിച്ചും സമരത്തിന്റെ മൂന്‍പന്തിയില്‍ നിന്നുകൊണ്ട് സ്ത്രീശബ്ദം കേള്‍പ്പിച്ച ഹരിന്ദര്‍ ബിന്ദുവും ജസ്ബീര്‍ കൗര്‍ നട്ടും.

സ്ത്രീകള്‍ ട്രാക്ടര്‍ ഓടിച്ചു. പോരാട്ടത്തെ കുറിക്കുന്ന നാടന്‍ പാട്ടുകള്‍ പാടി. പ്രത്യേക ശൗചാലയം പോലുമില്ലാതെ അസൗകര്യങ്ങളുടെ വെല്ലുവിളികള്‍ മറികടന്ന് ഹൈവേകള്‍ അവര്‍ക്ക് പുതിയ വീടായി മാറി. പുരുഷമേധാവിത്വത്തിന്റെ ലോകത്ത് ഒരു പുതിയ സ്ത്രീപ്രാതിനിധ്യമാണ് ഇതില്‍ അനേകം സാമൂഹ്യപ്രവര്‍ത്തകര്‍ കണ്ടെത്തിയത്.

ഉള്‍നാടന്‍ പഞ്ചാബില്‍ നിന്നും വന്ന സ്ത്രീകളുടെ പ്രതിനിധിയായിട്ട് എത്തിയ ബികെയു ഏക്താ ഉഗ്രഹന്റെ വനിതാ സെല്ലിന്റെ ഇന്‍ ചാര്‍ജ്ജായ ഹരീന്ദര്‍ ബിന്ദു കാര്‍ഷിക പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ അനേകം സ്ത്രീകള്‍ക്ക് പ്രചോദനമാകുകയും ചെയ്തു. മാസങ്ങളോളം സമരവേദിയില്‍ ഉണ്ടായിരുന്നയാളുമാണ് ബിന്ദു.

പഞ്ചാബിലെ പ്രമുഖ കര്‍ഷക വനിതയും നേതാവുമാണ് ജസ്ബീര്‍ കൗര്‍ ജനങ്ങളുടെ വികാരം തൊട്ടറിയുന്നയാളാണ്. പഞ്ചാബിലെ 30 കര്‍ഷകരുടെ സംഘടനയായ സഞ്ജാ മോര്‍ച്ചയുടെ വേദി സന്ദര്‍ശിച്ചവര്‍ക്കറിയാം ടിക്രി അതിര്‍ത്തിയില്‍ ജസ്ബീര്‍ എങ്ങിനെയാണ് കയ്യടി നേടുന്നതെന്നും ജനക്കൂട്ടത്തെ പ്രചോദിപ്പിക്കുന്നതെന്നും. വനിതാ പ്രക്ഷോഭകരെ ഇവര്‍ നന്നായി കൈകാര്യം ചെയ്യുകയും ചെയ്തു. പഞ്ചാബ് കിസാന്‍ മോര്‍ച്ചയുടെ സംസ്ഥാന കമ്മറ്റിയംഗം കൂടിയാണ് നട്ട്.

കോളേജ് കാലം മുതല്‍ ദളിത് അവകാശ പ്രവര്‍ത്തകയും ഭൂമി വിഷയം നേരിടുന്ന സമൂഹമാണ് അവരെ അവകാശ പ്രക്ഷോഭത്തിലേക്ക് ഇറക്കിവിട്ടത്. അവരുടെ മകള്‍ നവ്കിരണ്‍ നട്ടും സമരത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു. കഴിഞ്ഞ വര്‍ഷത്തിന്റെ ഭൂരിഭാഗം സമയവും രണ്ടു പേരും പ്രതിഷേധ സൈറ്റില്‍ ഉണ്ടായിരുന്നു. പ്രതിഷേധത്തില്‍ വ്യാപമായി ഊര്‍ജ്ജം ചെലവഴിച്ച കീര്‍ത്തി കിസാന്‍ യൂണിയനില്‍ നിന്നുള്ള യുവനേതാവ് രജീന്ദര്‍ സിംഗും നാഴെ ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള യുവനേതാവാണ്.

ഡോ: ദര്‍ശന്‍ പാല്‍

സംയുക്ത കിസാന്‍ മോര്‍ച്ചയ്ക്ക് കീഴില്‍ വിവിധ കാര്‍ഷിക യൂണിയനുകളെ ഏകോപിപ്പിച്ച അനസ്തീഷ്യ ഡോക്ടര്‍ ദര്‍ശന്‍പാലിനെ അധികമാര്‍ക്കും അറിയില്ല. 2000 ന്റെ ആദ്യം പഞ്ചാബ് സിവില്‍ മെഡിക്കല്‍ സര്‍വീസ് ജോലി വിട്ട പാല്‍ പിന്നീട് കര്‍ഷക യൂണിയനുകളുടെ അവകാശ പ്രവര്‍ത്തകനായി മാറി. പീന്നീട് 2016 ല്‍ ക്രാന്തികാരി കിസാന്‍ യൂണിയനില്‍ ചേര്‍ന്നു. പിന്നീട് അതിന്റെ സംസ്ഥാന പ്രസിഡന്റുമായി മാറി.

കര്‍ഷക സമരത്തില്‍ പ്രധാന റോള്‍ ഏറ്റെടുക്കുന്നതിന് മുമ്പ് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം വാങ്ങി നല്‍കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനത്തിലായിരുന്നു പാല്‍. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരേ 2020 ജൂണില്‍ സമരം ആരംഭിച്ച ഏതാനും സംഘടനയ്ക്ക് ഒപ്പം ദര്‍ശന്‍പാല്‍ ഉണ്ടായിരുന്നു.

ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ ഓര്‍ഡിനേഷന്‍ കമ്മറ്റി (എഐകെഎസ് സിസി)യുടെ വര്‍ക്കിംഗ് ഗ്രൂപ്പ് അംഗം കൂടിയാണ് പാല്‍. കര്‍ഷക സമരം പഞ്ചാബിനപ്പുറത്ത് ഡല്‍ഹിയിലേക്കും പടരാന്‍ പ്രധാന പങ്കു വഹിച്ചയാളാണ് ദര്‍ശന്‍ പാല്‍. പിന്നീട് എഐകെഎസ് സിസി അംഗങ്ങളാണ് ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, കര്‍ണാടക, മഹാരാഷ്ട്ര ഡല്‍ഹിക്ക് പുറത്ത് സിംഗൂര്‍ അതിര്‍ത്തി, ഗാസിപ്പൂര്‍, ടിക്രി എന്നിവിടങ്ങളില്‍ കര്‍ഷകരെ കൂട്ടിയതും.

ബല്‍വീര്‍ സിംഗ് രാജേവാള്‍

സംയുക്ത കിസാന്‍ മോര്‍ച്ചയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുകേട്ട മറ്റൊരു പേരാണ് ബല്‍ബീര്‍ സിംഗ് രാജേവാള്‍. ആദ്യം പഞ്ചാബിലും പിന്നീട് ഡല്‍ഹിയിലേക്കും ബാധിച്ച കര്‍ഷക പ്രക്ഷോഭത്തിലെ മുന്‍ നിരീ നേതാക്കളില്‍ ഒരാളായിരുന്നു രാജേവാള്‍.

അവിഭജിത ബികെയുടെ ആദ്യ കാലത്ത് പഞ്ചാബില്‍ പ്രക്ഷോഭവുമായി സഹകരിച്ചയാളാണ് രാജേവാള്‍. നിലവില്‍ ബികെയു വിന്റെ തലവനാണ് അദ്ദേഹം. സംസ്ഥാനത്തെ കര്‍ഷകരുടെ വിവിധ പ്രശ്‌നങ്ങളില്‍ കര്‍ഷകരെ കൂട്ടിയത് ബല്‍വീര്‍ സിംഗ് രാജേവാളായിരുന്നു. നിയമം സംബന്ധിച്ച ഓര്‍ഡിനന്‍സിന്റെ ദിവസങ്ങളില്‍ ട്രാക്ടര്‍ റാലിയും പ്രതിഷേധവും ആരംഭിച്ചത് ഇദ്ദേഹമായിരുന്നു. പിന്നീട് ഡല്‍ഹിയില്‍ വലിയ പ്രക്ഷോഭമായി മാറിയത് ഇവിടെ നിന്നുമായിരുന്നു.

പഞ്ചാബിലെ എസ്എഡി യുമായി അടുത്ത ബന്ധമാണ് രാജേവാള്‍ പുലര്‍ത്തിയിരുന്നത്. കര്‍ഷകര്‍ ഇനി ഒരു രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചാല്‍ രാജേവാളിന് നിര്‍ണ്ണായക പങ്ക് വഹിക്കാനുണ്ടാകും. നേരത്തേ ഇദ്ദേഹം ആംആദ്മി പാര്‍ട്ടിയില്‍ ചേരുമെന്ന് ശ്രുതി ഉണ്ടായിരുന്നെങ്കിലും അദ്ദേഹം അത് നിഷേധിച്ചു. കര്‍ഷകരുടെ പ്രതിഷേധങ്ങളെല്ലാം നേരിട്ട വെല്ലുവിളികളും പ്രതിസന്ധികളും പരിഹരിച്ചത് രാജേവാളും പാലുമായിരുന്നു.

സൈനിക സേവനത്തിന് ശേഷം റിട്ടയര്‍മെന്റ് ജീവിതം കൃഷിയ്ക്കും മറ്റുമായി മാറ്റിവെച്ചയാളാണ് മൂന്‍ സൈനികനായ ജോഗീന്ദര്‍ സിംഗ് ഉഗ്രഹണ്‍. മാള്‍വാ മേഖലയില്‍ കര്‍ഷക സമരത്തിന്റെ സ്റ്റീയറിംഗ് ജോഗീന്ദര്‍ സിംഗ് ആയിരുന്നു. ഒരു വര്‍ഷത്തോളം സമരത്തെ സജീവമായി നില നിന്നത് ഇവിടെയായിരുന്നു. കര്‍ഷക സമരത്തിന്റെ താഴേത്തട്ടായിരുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ചെറുകിട കര്‍ഷകരില്‍ നിന്നുള്ളയാളായിരുന്നു ഉഗ്രഹണ്‍. പഞ്ചാബിലും ഡല്‍ഹിയിലും ആളെ കൂട്ടിയത് ഇദ്ദേഹമായിരുന്നു.

സിംഗൂര്‍ അതിര്‍ത്തിക്ക് പുറത്ത് സംയുക്ത കിസാന്‍ മോര്‍ച്ചയെ സംഘടിപ്പിച്ചതും തിക്രിയില്‍ പ്രക്ഷോഭം സജീവമാക്കി നിര്‍ത്തിയതും ഉഗ്രഹണായിരുന്നു. തന്റെ സംഘടന സംയുക്ത കിസാന്‍ മോര്‍ച്ച സമരത്തില്‍ പങ്കാളിയായിട്ടില്ലെങ്കിലും സംയുക്തകിസാന്‍ മോര്‍ച്ചയില്‍ പൂര്‍ണ്ണ സഹകരണത്തോതെ തന്റെ പ്രധാന റോള്‍ നിര്‍വ്വഹിച്ചു.

രാകേഷ് ടികായത്ത്

പടിഞ്ഞാറന്‍ യുപിയില്‍ നിന്നുള്ള നേതാവായിരുന്നു രാകേഷ് ടികായത്ത്. കാര്‍ഷിക പ്രക്ഷോഭത്തിലെ മറ്റൊരു നിര്‍ണ്ണായക മുഖം. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നും ഡല്‍ഹിയിലേക്ക് സമരം നീണ്ടിട്ടും ലൈംലൈറ്റിലേക്ക് എത്താതിരുന്ന നേതാവായിരുന്നു ടികായത്ത്. എന്നിരുന്നാലും റിപ്പബ്‌ളിക് ദിന സംഭവത്തിലൂടെയാണ് ടികായത്ത് മുന്നിലേക്ക് എത്തുന്നത്. അദ്ദേഹത്തിന്റെ വൈകാരിക പ്രകടനം കര്‍ഷകരെ ഉണര്‍ത്തുകയൂം കൂടുതല്‍ കരുത്തിലേക്ക് വളരുകയുമായിരുന്നു.

പടിഞ്ഞാറന്‍ യുപിയിലെ രാഷ്ട്രീയമായി സജീവമായ കുടുംബ പശ്ചാത്തലമാണ് ടികായത്തിനെ ഹിന്ദി ബെല്‍റ്റിലെ കര്‍ഷകരുമായി അടുപ്പിച്ചത്. പിതാവ് മോഹീന്ദര്‍ ടികായത്ത് തന്നെ 1980 കളില്‍ കേന്ദ്രസര്‍ക്കാരിനെ വഴിക്ക് കൊണ്ടുവന്ന കര്‍ഷകരുടെ പ്രമുഖ നേതാവായിരുന്നു. പടിഞ്ഞാറന്‍ യുപിയിലും ഹരിയാനയുടെ ഭാഗങ്ങളിലും ശക്തമായ സ്വാധീനമുള്ള ബല്യാണ്‍ ഖാപില്‍ നിന്നുമാണ് ടികായത്തിന്റെ വരവ്. രാകേഷ് ടികായത്ത് അനേകം മഹാ പഞ്ചായത്തുകളാണ് കര്‍ഷക സമരത്തില്‍ വിളിച്ചു ചേര്‍ത്തത്. ഇത് കര്‍ഷക സമരത്തിലെ ജാതി മത വ്യത്യാസങ്ങളെ മറികടക്കാനും രാഷ്ട്രീയമായി സ്വന്തമായും സഹായിച്ചു.

യോഗേന്ദ്ര യാദവ്

കര്‍ഷക സമരത്തിന്റെ വക്താവായി മാറിയയാളാണ് യോഗേന്ദ്രയാദവ് എന്ന് പറഞ്ഞാല്‍ പോലും അത് തെറ്റാകില്ല. കര്‍ഷക സമരത്തെ ഇംഗ്‌ളീഷ് സമൂഹത്തിന് പരിചയപ്പെടുത്തിയത് യോഗേന്ദ്ര യാദവ് ആയിരുന്നു. യാദവിന്റെ ടെലിവിഷന്‍ അഭിമുഖങ്ങള്‍ കര്‍ഷക സമരത്തെ ആഗോള സദസ്സിന് മുന്നിലേക്കാണ് എത്തിച്ചത്. പ്രതിഷേധങ്ങളുടെ യഥാര്‍ത്ഥ മുഖത്തിന് മേല്‍ കരിനിഴല്‍ വീണപ്പോഴെല്ലാം മാധ്യമ അഭിമുഖത്തിലൂടെ യാദവ് വ്യക്തതയുമായി രംഗത്ത് വന്നു.

അതേസമയം എഐകെ എസ് സിസി അംഗമായി സജീവമായി പ്രവര്‍ത്തിച്ചിരുന്നയാളായ യോഗേന്ദ്രയാദവിന് ഇത് വല്യ കാര്യമൊന്നുമല്ല എന്നാണ് വിലയിരുത്തല്‍. സമരത്തിന്റെ ഡല്‍ഹിയിലെ പ്രവര്‍ത്തനങ്ങളിലായിരുന്നു അദ്ദേഹം സജീവ പങ്കാളിത്തം വഹിച്ചത്.

ഗുര്‍നാം സിംഗ് ചാഡുനി

ഹരിയാനയിലെ ബികെയു നേതാവായ ഗുരുനാം സിംഗ് ചാഡുനി അറിയപ്പെടുന്ന മുഖമാണ്. വിവാദ പ്രസ്താവനയുമായി പല തവണ എസ്‌കെഎമ്മിനെ വീഴിച്ചെങ്കിലും ഹരിയാനയിലെ മുഖമായിരുന്നു ഇദ്ദേഹം. ചാഡുനി ഇല്ലായിരുന്നെങ്കില്‍ കര്‍ഷക പ്രക്ഷോഭം പഞ്ചാബിന്റേത് മാത്രമായി മാറുമായിരുന്നു. എന്നാല്‍ കൃത്യമായ ഇടപെടലിലൂടെ ചാഡുനി പഞ്ചാബിനൊപ്പം ഹരിയാനയിലെ കര്‍ഷകരുടെ പങ്ക് ഗണ്യമാക്കി സമരത്തില്‍ മാറ്റി. രാഷ്ട്രീയ പശ്ചാത്തലമുള്ള ആളായിരുന്നു ചാഡുനിയെങ്കിലും കര്‍ഷക സമരത്തില്‍ കര്‍ഷക നേതാവായി മാത്രം നില്‍ക്കാനാണ് ചാഡുനി ശ്രമിച്ചത്. അതിന്റെ ഗുണമുണ്ടാകുകയും ചെയ്തു.

Previous articleഖത്തറിലെ തൊഴില്‍മേഖലയില്‍ ഉണ്ടായ മരണങ്ങള്‍ ; ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍ നിന്നും
Next articleയുഎഇ യിലെ പുതിയ തൊഴില്‍ നിയമം തൊഴിലാളികളുടെ അവകാശങ്ങളെയും ചൂഷണത്തെയും നേരിടുന്നതല്ല

LEAVE A REPLY

Please enter your comment!
Please enter your name here