December 29, 2021 - subeditor1@thenewjournal.net

ഹത്രാസ് ബലാത്സംഗ കേസിനിടയില്‍ യുപി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെതിരേയുള്ള കുറ്റകൃത്യത്തില്‍ മറ്റൊരു മലയാളി മാധ്യമപ്രവര്‍ത്തകന്‍ ബിനു വിജയന്റെ ഇ മെയില്‍ സ്‌റ്റേറ്റ്‌മെന്റ്ും. റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത് ന്യൂസ് ലോന്‍ഡ്രിയാണ്. ഡല്‍ഹി കലാപ വാര്‍ത്തകളെ സ്വാധീനിക്കാന്‍ കാപ്പന്‍ ഫണ്ട് ദുരുപയോഗം ചെയ്തതായി മലയാള മനോരമ ജര്‍ണലിസ്റ്റ് ബിനുവിജയന്‍ ആരോപിക്കുന്നതായിട്ടാണ് ഇ മെയിലുമായി ബന്ധപ്പെട്ട വിവരം ചേര്‍ത്തിരിക്കുന്നത്.

മതുര ടോള്‍ പ്ലാസയില്‍ വെച്ച് മറ്റു മൂന്നു പേര്‍ക്കൊപ്പം കാപ്പന്‍ അറസ്റ്റ് ചെയ്യപ്പെടുന്നത് ഹത്രാസിലേക്കുള്ള യാത്രയ്ക്കിടയില്‍ 2020 ഒക്‌ടോബര്‍ 5 നായിരുന്നു. യുപി പോലീസ് ഒക്‌ടോബര്‍ 7 ന് സമര്‍പ്പിച്ച എഫ്‌ഐആര്‍ വെച്ച് രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തല്‍, മതസ്പര്‍ദ്ദ വളര്‍ത്തുന്ന തരത്തിലുളള പ്രവര്‍ത്തനങ്ങള്‍ നടത്തി എന്നത് ഉള്‍പ്പെടെ അനേകം കുറ്റങ്ങളാണ് ചുമത്തയിരിക്കുന്നത്. എതിര്‍ വിഭാഗം അഭിഭാഷകന്‍ മധുവന്‍ ദത്ത് ചതുര്‍വേദി യുപി പോലീസിലെ സ്‌പെഷ്യന്‍ ടാസ്‌ക്ക് ഫോഴ്‌സ് സമര്‍പ്പിച്ചിരുന്ന കാപ്പന്‍ തെറ്റ് ചെയ്‌തെന്ന് ആരോപിക്കപ്പെടുന്ന തെളിവുകള്‍ പരിശോധിച്ചിരുന്നതായി ന്യൂസ് ലോന്‍ഡ്രിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മനോരമയുടെ ജര്‍ണലിസ്റ്റ് ബിനുവിജയന്റെ മൊഴി ഉള്‍പ്പെടുത്തിയ വിവരം ഇവര്‍ പരിശോധിച്ചിരുന്നു. കേരളാ യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജര്‍ണലിസ്റ്റിന്റെ ഡല്‍ഹിയിലെ സെക്രട്ടറിയായിരിക്കുമ്പോള്‍ കാപ്പന്‍ ഫണ്ട് അനധികൃതമായി ചെലവഴിച്ചതായും രാജ്യത്തിന്റെ സാമൂഹ്യഐക്യം തകര്‍ക്കുകയും വര്‍ഗ്ഗീയകലാപത്തിന് വഴി മരുന്നിട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയും ചെയ്തതായിട്ടാണ് ആരോപണം. അതേസമയം ഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന വിജയന്റെ ആരോപണം കെയുഡബ്‌ള്യൂജെ നിഷേധിച്ചിട്ടുണ്ട്. കോടതിയുടെ മുന്നിലുള്ള വിഷയത്തില്‍ പക്ഷേ ആരോപണം ഏതു രീതിയിലാണ് യുഎപിഎ യുടേയോ ഐടി ആക്ടിലോ വരുന്നത് എങ്ങിനെയാണെന്ന് വ്യക്തതയില്ല.

ബിനുവിജയന്‍ 20 വര്‍ഷമായി ജര്‍ണലിസ്റ്റാണ്. 2003 നും 2017 നും ഇടയില്‍ മനോരമയുടെ ഡല്‍ഹി കറസ്‌പോണ്ടന്റുമായിരുന്നു. നിലവില്‍ വിജയന്‍ പാറ്റ്‌നയിലാണ് ജോലി ചെയ്യുന്നത്. ന്യൂസ്‌ലോന്‍ഡ്രി നടത്തിയ അന്വേഷണത്തില്‍ കുറ്റപത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാന്‍ ബിനുവിജയന്‍ വിസമ്മതിച്ചതായിട്ടാണ് വിവരം. ഒരു ഘട്ടത്തില്‍ തന്റെ മൊഴി കുറ്റകൃത്യത്തിന്റെ ഭാഗമാണെന്ന വിവരം പോലും അറിയുമായിരുന്നില്ലെന്നും പറയുന്നു.

2020 ഡിസംബര്‍ 31 നായിരുന്നു ബിനുവിജയന്റെ പേര് സ്‌പെഷ്യല്‍ ടാസ്‌ക്ക് ഫോഴ്‌സിന്റെ ഡെയ്‌ലി ഡെയറിയില്‍ ആദ്യം വന്നതെന്നാണ് മധുവന്‍ ദത്ത ചതുര്‍വേദിയുടെ കുറ്റപത്ര പരിശോധനയില്‍ കണ്ടത്. കാപ്പനും മറ്റ് കെയുഡബ്‌ള്യൂജെ മാധ്യമപ്രവര്‍ത്തകരും നടത്തിയ വര്‍ഗ്ഗീയ റിപ്പോര്‍ട്ടിംഗിനെക്കുറിച്ചുള്ള വിവരം തനിക്ക് കിട്ടിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നു. ബിനു വിജയന്‍ കാപ്പന്റെ കാര്യം പരാമര്‍ശിച്ച് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശ്രീദത്തന് 2020 നവംബര്‍ 23 ന് അയച്ച ഇ മെയിലാണ് ഡെയ്‌ലി ഡെയറിയില്‍ ചേര്‍ത്തിട്ടുള്ളത്. നോയ്ഡയിലെ ഓഫീസില്‍ മൊഴി നല്‍കാന്‍ എത്താന്‍ ബിനുവിജയനോട് യുപി എസ്ടിഎഫ് ആവശ്യപ്പെട്ട വിവരവും ഡയറിയിലുണ്ട്. തനിക്ക് വരാനാകില്ലെന്നും പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നും ഭീഷണിയുണ്ടെന്നും പറഞ്ഞു.

സി്ദ്ദിഖ് കാപ്പനും അദ്ദേഹത്തിന്റെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ മറ്റുള്ളവരും രാജ്യത്തുടനീളം വര്‍ഗ്ഗീയ കലാപം നടത്താനുള്ള നീക്കത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിലുള്ള എന്റെ ഇ മെയില്‍ മൊഴിയായി പരിഗണിക്കണം എന്ന് ബിനു വിജയന്‍ അന്വേഷണ ഉദ്യോഗസ്ഥനോട് ഫോണില്‍ പറഞ്ഞതായും ഡെയ്‌ലി ഡെയറിയില്‍ കാണിച്ചിട്ടുണ്ട്. ബിനു വിജയന്‍ നല്‍കിയ ആദ്യമൊഴിയില്‍ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് 2019 ല്‍ ജാമിയ മിലിയ ഇസ്‌ളാമിയ സര്‍വകലാശാലയിലും ഫെബ്രുവരിയില്‍ ഡല്‍ഹിയിലും നടന്ന പ്രതിഷേധത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചെന്ന് കാപ്പനെതിരേ ആരോപിച്ചിട്ടുണ്ട്. രണ്ടാമത്തെ ഭാഗത്തിലാണ് കെയുഡബ്‌ള്യൂജെ യുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും സിദ്ദിഖ് കാപ്പന്‍ പണം പിന്‍വലിച്ചതായി സംശയിക്കപ്പെടുന്നത്.

2020 നവംബര്‍ 23 ല്‍ ബിനുവിജയന്‍ ശ്രീദത്തന് അയച്ച ഇമെയിലില്‍ കേരളത്തിലും ഡല്‍ഹിയിലും വസ്തു സാമ്പത്തീക ഇടപാടുകളില്‍ കെയുഡബ്‌ള്യൂജെയ്ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്നും ആരോപിച്ചിട്ടുണ്ട്. കേരളാസര്‍ക്കാര്‍ അനുവദിച്ച 25 ലക്ഷം കെയുഡബ്‌ള്യൂജെയുടെ ഡല്‍ഹി യൂണിറ്റ് ദുരുപയോഗം ചെയ്‌തെന്നും ഇതുമായി ബന്ധപ്പെട്ട കേസുകള്‍ കേരളാ ഹൈക്കോടതിയില്‍ 2018 മുതല്‍ കിടപ്പുണ്ടെന്നും പറയുന്നു. കെയുഡബ്‌ള്യൂജെ യൂണിറ്റുകളും അതിന് കീഴിലെ പ്രസ് ക്ലബ്ബുകളും ഇക്കാര്യത്തില്‍ അന്വേഷണം നേരിടുന്നുണ്ടെന്നും കോടതിയില്‍ കേസുകളുണ്ടെന്നും ബിനു വിജയന്‍ പറഞ്ഞു. കെയുഡബ്‌ള്യൂജെയുടെ ഡല്‍ഹി സെക്രട്ടറിയായി കാപ്പന്‍ തെരഞ്ഞെടുക്കപ്പെട്ടത് 2019 ലാണ്. അതേ വര്‍ഷം ബിനു വിജയന്‍ കെയുഡബ്‌ള്യൂജെ അംഗത്വം പിന്‍വലിക്കുകയും ചെയ്തു.

Previous articleബോണസ് നല്‍കുന്നതില്‍ വിവേചനം കാണിക്കരുത് ; തുല്യമായി നല്‍കണമെന്ന കുവൈറ്റ് സര്‍വകലാശാല
Next articleസൗദിയും യുഎഇയും ഖത്തറിന്റെ റെഡ് ലിസ്റ്റില്‍ ; സന്ദര്‍ശിക്കുന്നവര്‍ക്ക് രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍

LEAVE A REPLY

Please enter your comment!
Please enter your name here