ലോകത്ത് ഏറ്റവും സ്വാധീനമുള്ള 100 വ്യക്തിത്വങ്ങളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും . 2021ലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ വാര്‍ഷിക പട്ടിക പുറത്തിറക്കിയത് ടൈം മാസികയാണ്.
പ്രധാനമന്ത്രിയെ കൂടാതെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും, സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ ആദാര്‍ പൂനവാലെയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. കൊറോണ കാലത്ത് ലോകത്തെ പോരാടാൻ സഹായിക്കുന്ന വ്യക്തിത്വം എന്നാണ് പൂനവാലെയുടെ ടൈം പ്രൊഫൈലില്‍ പറയുന്നത്. ഇതിൽ ഞെട്ടിക്കുന്ന മറ്റൊരു പേരുംകൂടിയുണ്ട് അത് താലിബാൻ നേതാവ് മുല്ലാ ബരാദറിന്റെയാണ്.