September 27, 2022 - editor@thenewjournal.net

ഒമാൻ ഹെൽത്ത് എക്‌സ്‌പോക്ക്  തുടക്കം കുറിച്ചു:

ഒമാൻ രാജകുടുംബാംഗം  സയ്യിദ് ഫഹർ ബിൻ ഫാത്തിക് ബിൻ ഫഹർ അൽ സെയ്ദ്   ഒമാൻ ഹെൽത്ത് എക്‌സ്‌പോ ഉദ്‌ഘാടനം ചെയ്തു. ഇന്ന് രാവിലെ ഒമാൻ കൺവെൻഷൻ സെന്ററിൽ നടന്ന ഉദ്‌ഘാടന ചടങ്ങിൽ   വിവിധ മന്ത്രാലയങ്ങളിലെ വിശിഷ്ട ഉദ്യോഗസ്ഥരും  ഉന്നതതല പ്രതിനിധികളും വ്യവസായ പ്രമുഖരുടെയും സാന്നിധ്യത്തിലാണ്  ഉദഘാഠന ചടങ്ങുകൾ നടന്നത്.

ഒമാൻ ഹെൽത്ത് എക്സിബിഷൻ ആന്റ് കോൺഫറൻസ് സെപ്തംബർ 26 മുതൽ 28 വരെ ഒമാൻ കൺവെൻഷൻ ആന്റ് എക്‌സിബിഷൻ സെന്ററിൽ നടക്കും. 

ചെക്ക് റിപ്പബ്ലിക്, ഇറാൻ, ഇന്ത്യ, ഒമാൻ, പോളണ്ട്, തായ്‌ലൻഡ്, തുർക്കി, യുഎഇ എന്നിവയുൾപ്പെടെ 16 ലധികം രാജ്യങ്ങളിൽ നിന്നുള്ള 150-ലധികം പ്രാദേശിക കമ്പനികളുടെയും അന്താരാഷ്ട്ര പ്രദർശകരുടെയും പങ്കാളിത്തം OHEC രജിസ്റ്റർ ചെയ്തിട്ടുണ്ട്.

എക്‌സിബിഷൻ സെന്ററിലെ ഹാൾ നമ്പർ അഞ്ചിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രദർശനത്തിൽ 5000ൽ അധികം ആളുകൾ സംബന്ധിമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

Previous articleഒമാൻ ഹെൽത്ത് എക്‌സ്‌പോ നാളെ  മുതൽ; കേരളത്തിൽ നിന്ന് 40 ആശുപത്രികൾ
Next articleഒമാനിലെ പ്രമുഖ ഫുഡ് ആന്റ് ഹോസ്പിറ്റാലിറ്റി പ്രദർശനം  ഒമാനിൽ തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here