September 24, 2022 - editor@thenewjournal.net

മസ്‍കറ്റ്: പിന്നണി ഗായിക കെ എസ് ചിത്രയ്ക്ക് ഈ വർഷത്തെ മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബിന്റെ  സാംസ്കാരിക അവാർഡ് ഏറ്റുവാങ്ങി.  
രണ്ട് ലക്ഷം ഇന്ത്യൻ രൂപയും  ശില്പവുമടങ്ങിയതാണ് അവാര്‍ഡ്.
സംഗീത മേഖലക്ക്  നൽകിയ സംഭാവനകളെ മാനിച്ചാണ് അവാർഡിന് അർഹയായത്.
മലയാള വിഭാഗത്തിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി  ഇന്നലെ സെപ്റ്റംബർ  ഇരുപത്തിമൂന്ന് വെള്ളിയാഴ്ച അൽ ഫെലാജ് ലേ ഗ്രാൻഡ് ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കൺവീനർ ശ്രീകുമാർ സാംസ്കാരിക അവാർഡ് കെ എസ്  ചിത്രക്ക്  സമ്മാനിച്ചത്.


അവാർഡ് ദാനത്തോട് അനുബന്ധിച്ചു നടക്കുന്ന   സാംസ്കാരിക സമ്മേളനത്തിൽ  ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് മുഖ്യാതിഥി ആയിരുന്നു മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബ് ജനറൽ സെക്രട്ടറി ബാബു രാജേന്ദ്രനും പങ്കെടുത്തു.
കലാ  സാംസ്‌കാരിക രംഗത്ത് മികച്ച പ്രവർത്തനങ്ങൾ  കാഴ്ചവെക്കുന്ന അതുല്യ പ്രതിഭകൾക്ക്  ഓണാഘോഷങ്ങളുടെ ഭാഗമായി 1996 മുതൽ  തുടർച്ചയായി മലയാള വിഭാഗം നൽകി വരുന്നതാണ്  കലാ  സാംസ്‌കാരിക അവാർഡ്.
അടൂർ ഗോപാലകൃഷ്ണൻ, പദ്‌മശ്രീ മധു, ജഗതി ശ്രീകുമാർ , ജഗദിഷ്,  അന്തരിച്ച നടൻ മുരളി, തിലകൻ,നടി കെ പി എ  സി ലളിത, നെടുമുടി വേണു,സംവിധായകൻ ഐ വി ശശി, സത്യൻ അന്തിക്കാട്, രഞ്ജി പണിക്കർ, നടൻ  ബാലചന്ദ്ര മേനോൻ . നടൻ സിദ്ധിഖ്, മുകേഷ് , ലാലു അലക്സ്, സീമ , ഷീല ,  പദ്‌മശ്രീ  സുകുമാരി, ശ്രീനിവാസൻ , സംവിധായകൻ ബ്ലെസ്സി, ശ്യാമ പ്രസാദ് , മനോജ്.കെ ജയൻ, ദേവൻ , ലാൽ എന്നിവരാണ് മുൻ വർഷങ്ങളിലെ  മലയാള വിഭാഗത്തിന്റെ  കല സാംസ്‌കാരിക അവാർഡ് സ്വീകരിച്ചവർ.  

Previous article“ആരോഗ്യമാണ് സമ്പത്ത് “
Next article“ഫുഡ് ആൻഡ് ഹോസ്പിറ്റാലിറ്റി ഒമാൻ 2022” പ്രദർശനം ഒമാൻ കൺവെൻഷനിൽ.

LEAVE A REPLY

Please enter your comment!
Please enter your name here