October 11, 2021 - subeditor1@thenewjournal.net

യുഎഇ എയര്‍ലൈന്‍ 500 കസ്റ്റമര്‍ സര്‍വീസ് ഏജന്റുമാരെ എടുക്കുന്നു. മികച്ച യോഗ്യതയുള്ളവരെ കണ്ടെത്താന്‍ ദുബായില്‍ ഈ ആഴ്ച മുഴുവനുമായി വാക്ക് ഇന്‍ ഇന്റവ്യൂ നടത്തും.

സമാന മേഖലയില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. ഇതിനൊപ്പം ഹൈസ്‌കൂള്‍ വിദ്യാഭ്യാസം തെളിയിക്കുന്ന സര്‍ട്ടിഫിക്കേറ്റ്, ഇംഗ്‌ളീഷില്‍ ഒഴുക്കോടെ എഴുതാനും സംസാരിക്കാനുമുള്ള കഴിവ്, മൈക്രോസോഫ്റ്റ് ഓഫീസ്, സെയില്‍സിലുള്ള മികവ്, മികച്ച ആശയവിനിമയപാടവം, അറബി ഭാഷയിലുള്ള വൈദഗ്ദ്ധ്യം എന്നിവ അഭികാമ്യം.

അഡേക്കോയാണ് അഭിമുഖം നടത്തുന്നത്. ഇന്ന് രാവിലെ 9 മണി മുതല്‍ തുടങ്ങിയ ഇന്റര്‍വ്യൂ ഹോളിഡേ ഇന്‍, ബര്‍ ദുബായ് എന്നിവിടങ്ങളില്‍ വൈകിട്ട് 5 മണി വരെ നടക്കും. അഭിമുഖത്തിനെത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ റെസ്യൂമേയുടെ കോപ്പി, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ഫുള്‍സൈസ് ഫോട്ടോയും കൊണ്ടുവരണം.

തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 5000 ദിര്‍ഹം (1,00000 രൂപ) മാസ ശമ്പളം. ഇതിനൊപ്പം ഗതാഗത സൗകര്യവും നല്‍കും. സുരക്ഷയെ കരുതി അഭിമുഖത്തിനെത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കര്‍ശനമായി പിന്തുടരേണ്ടതുണ്ട്. വേദിയില്‍ സാമൂഹ്യാകലവും ഫേസ് മാസ്‌ക്കുകളും ധരിക്കണമെന്നതും നിര്‍ബന്ധമാണ്.

താഴെപ്പറയുന്നവയാണ് ജോലിക്കിടയില്‍ ഏറ്റെടുക്കേണ്ടി വരുന്ന ഉത്തരവാദിത്വങ്ങള്‍

ഇടപാടുകാരുടെ വിവരങ്ങള്‍ പരിശോധിക്കാന്‍ പ്രൊഫൈല്‍, അവരുടെ അഭിരുചി, മറ്റു വിവരങ്ങള്‍ എന്നിവ പരിശോധിക്കുക.

സേവനം മെച്ചപ്പെടുത്താന്‍ വേണ്ടിയുള്ള നിദേശങ്ങളും ശുപാര്‍ശകളും പുതിയ ആശയങ്ങളും പോസിറ്റീവായ ഭാഷയില്‍ അവതരിപ്പിച്ച് നയരൂപീകരണത്തില്‍ കൃത്യമായി ഇടപെടാന്‍ കഴിയണം.

കാലാനുസൃതവും പ്രൊഫഷണലായ രീതിയില്‍ കമ്പനിയുടെ നിലവാരം നിലനിര്‍ത്താനും പിന്തുടരാനും ഏറ്റവും മികച്ച രീതിയില്‍ വാര്‍ത്താകുറിപ്പ്/മാര്‍ഗ്ഗനിര്‍ദേശങ്ങള്‍, നയങ്ങള്‍ എന്നിവ പരിഷ്‌ക്കരിക്കാനാകണം.

ഉപഭോക്താക്കളുടെ ആവശ്യം തിരിച്ചറിയുകയും പ്രശ്‌ന പരിഹാരം കൃത്യമായി നടത്തുകയും അധിക വരുമാനം ഉണ്ടാക്കുന്ന രീതിയില്‍ കമ്പനികളുടെ ഉല്‍പ്പന്നങ്ങളെ അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യണം.

മറ്റുള്ളവരുമായി സൗഹാര്‍ദ്ദത്തോടെ പെരുമാറാന്‍ കഴിയണം, ഇടപാടുകാരെ സഹായിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അത് ചെയ്യാന്‍ കഴിയണം. കസ്റ്റമറുടെ അനുഭവ പരിചയത്തെ സ്പര്‍ശിക്കാന്‍ കളിയുന്നതും ഉല്‍പ്പന്നം വില്‍ക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതുമായ രീതിയിലാകണം സമീപനം.

പോസിറ്റീവായ രീതിയിലുള്ള ഭാഷ ഉപയോഗിച്ച് ഇടപാടുകാരോട് സഹതാപവും മാന്യതയും കാട്ടാന്‍ കഴിയുന്നതിലൂടെ അവരുമായി മികച്ച ആശയവിനിമയം സാധ്യമാക്കണം.

ബുദ്ധിമുട്ടേറിയ സംഭാഷണത്തെ പോലും കൈകാര്യം ചെയ്യുക, ഏറ്റുമുട്ടലുകള്‍ ഒഴിവാക്കുക, ഇടപാടുകാരുമായി ഇടപെടുമ്പോള്‍ മര്യാദ കാട്ടാന്‍ കഴിയുന്ന രീതിയില്‍ ആത്മനിയന്ത്രണവും ഉള്ളവരായിരിക്കണം.

ഇടപാടുകാരുടെ അപേക്ഷകള്‍ കാര്യക്ഷമമായി തന്നെ നേരിടുന്നതിനുള്ള കഴിവുണ്ടായിരിക്കണം. അവരുടെ ആവശ്യത്തില്‍ ഏറ്റവും അനുയോജ്യമായ പരിഹാരവും വാഗ്ദാനം ചെയ്യാനുമാകണം.

ബിസിന്‌സ് നടപടിക്രമങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനും അത് പിന്തുടരുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. എല്ലാവരേയും നിയമം പാലിക്കാന്‍ നിര്‍ബന്ധിക്കുകയും വേണം.

Previous articleതാരങ്ങളെ പകർന്നാടുന്ന പ്രവാസി ഷെഫ്
Next articleസൗദിയില്‍ പൊതുഗതാഗതം രണ്ടു കുത്തിവെയ്പ്പും പൂര്‍ത്തിയായവര്‍ക്ക് മാത്രമാക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here