October 6, 2021 - subeditor1@thenewjournal.net

കോവിഡുമായി ബന്ധപ്പെട്ട അടിയന്തര ബൂസ്റ്റര്‍ കുത്തിവയ്പ്പിന് ഫൈസര്‍-ബയോഎന്‍ടെക്, സ്പുട്‌നിക് വാക്‌സീനുകള്‍ ഉപയോഗിക്കാനൊരുങ്ങി യുഎഇ. സിനോഫാം കുത്തിവയ്പിനു ശേഷം ഫൈസര്‍ അല്ലെങ്കില്‍ സ്പുട്‌നിക് വാക്‌സീന്‍ എടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഷോട്ടുകള്‍ ലഭിക്കില്ല.

മുതിര്‍ന്ന യുഎഇ പൗരന്മാര്‍ക്കും പ്രവാസികളായ 60 വയസ്സിന് മുകളിലുള്ളവര്‍ക്കും 50 നും 59 നും ഇടയില്‍ പ്രായക്കാരായ വിട്ടുമാറാത്ത രോഗമുള്ളവര്‍ക്കും ആരോഗ്യ പരിപാലന കേന്ദ്രങ്ങളില്‍ ദീര്‍ഘകാല ചികിത്സയിലായവക്കുമാണ് വാക്‌സിനേഷനില്‍ മുന്‍ഗണന.

ചില വിഭാഗങ്ങളിലെ താമസക്കാര്‍ക്കായി ബൂസ്റ്റര്‍ ഫൈസര്‍ ഷോട്ടുകള്‍ നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്. രണ്ടാമത്തെ ഡോസ് കഴിഞ്ഞ് ആറ് മാസത്തിന് ശേഷം ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കാനാണ് ഉദ്ദേശം.

പഠനങ്ങളുടെയും ശുപാര്‍ശകളുടെയും അടിസ്ഥാനത്തിലാണ് തീരുമാനം. ബൂസ്റ്റര്‍ വാക്‌സീന്‍ ആദ്യ വാക്‌സീന് ശേഷം ക്രമേണ കുറയുന്ന പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.

കോവിഡ് പ്രതിരോധത്തില്‍ യുഎഇ 20.2 ദശലക്ഷത്തിലധികം വാക്‌സീന്‍ ഡോസുകള്‍ നല്‍കികഴിഞ്ഞു. 95 ശതമാനത്തോളം വരുന്ന താമസക്കാര്‍ക്ക് കുറഞ്ഞത് ഒരു ഡോസ് വാക്സീന്‍ ലഭിച്ചിട്ടുണ്ട്, അതേസമയം 85 ശതമാനത്തോളം പേര്‍ക്ക് പൂര്‍ണമായും വാക്‌സിനേഷന്‍ നല്‍കി.

Previous articleEXCLUSIVE: പെഗാസസിന് പിന്നാലെ ചാരപ്പണിയുമായി ‘ചെകുത്താന്റെ നാക്ക്’; ഇന്ത്യ അടക്കം കുരുങ്ങി
Next articleദുബായ് എക്‌സ്‌പോ 2020 ലെ പവലിയനിലെ ചിത്രപ്രദര്‍ശനങ്ങളില്‍ മലയാളികുടുംബവും

LEAVE A REPLY

Please enter your comment!
Please enter your name here