January 4, 2022 - subeditor1@thenewjournal.net

ദുബായില്‍ ഗോള്‍ഡന്‍ വിസയുള്ളവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ നോളജ് ടെസ്റ്റും റോഡ് ടെസ്റ്റുകളും പൂര്‍ത്തിയാക്കിയാല്‍ മതി. നിക്ഷേപകര്‍, സംരംഭകര്‍, വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ചവര്‍, ശാസ്ത്ര – സാങ്കേതിക രംഗത്തെ ഗവേഷകര്‍, പഠനത്തില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്ക് നല്‍കുന്ന ഗോള്‍ഡന്‍ വിസ മലയാളികളായ അനേകര്‍ക്ക് കിട്ടിയിട്ടുണ്ട്. ഇവര്‍ക്ക് ലൈസന്‍സ് സ്വന്തമാക്കാന്‍ ക്ലാസുകള്‍ ആവശ്യമില്ലെന്ന് ദുബൈ ഗതാഗതവകുപ്പ് വ്യക്തമാക്കി. തിങ്കളാഴ്ച ട്വീറ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഗോള്‍ഡന്‍വിസയുള്ളവര്‍ സ്വന്തം രാജ്യത്തെ അംഗീകൃത ഡ്രൈവിങ് ലൈസന്‍സ് കൈവശമുണ്ടെങ്കില്‍ അത് ഹാജരാക്കി നോളജ് ടെസ്റ്റും റോഡ് ടെസ്റ്റുകളും പാസായാല്‍ ലൈസന്‍സ് ലഭിക്കുമെന്ന് ദുബൈ ആര്‍.ടി.എ ട്വീറ്റ് ചെയ്തു. ഗോള്‍ഡന്‍ വിസയുള്ളവര്‍ തങ്ങളുടെ എമിറേറ്റ്‌സ് ഐഡിയും നേരത്തെയുള്ള സാധുതയുള്ള ഡ്രൈവിങ് ലൈസന്‍സിന്റെ കോപ്പിയുമാണ് നല്‍കേണ്ടത്. സാധാരണ ഡ്രൈവിംഗ് ലൈസന്‍സിനായി നാല്‍പ്പതോ ഇരുപതോ പരിശീലന ക്ലാസ്സുകളില്‍ പങ്കെടുക്കണമെന്ന വ്യവസ്ഥയാണ് ഗോള്‍ഡന്‍ വിസക്കാര്‍ക്ക് ഇല്ലാതാകുന്നത്. ഒറിജിനല്‍ എമിറേറ്റ്‌സ് ഐഡി, സ്വന്തം നാട്ടിലെ അംഗീകരിച്ച ഡ്രൈവിംഗ് ലൈസന്‍സ്, റോഡ് നോളജ് ടെസ്റ്റ്്ഫലം എന്നിവയാണ് ദുബായില്‍ ലൈസന്‍സ് ലഭിക്കാന്‍ ഗോള്‍ഡന്‍ വിസക്കാര്‍ക്ക് ആവശ്യം വരുന്ന രേഖകള്‍.

രാജ്യത്ത് സ്വദേശി സ്‌പോണ്‍സറുടെ ആവശ്യമില്ലാതെ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും അവസരമൊരുക്കുന്നതാണ് ഗോള്‍ഡന്‍വിസ. ഗോള്‍ഡന്‍വിസയുള്ളവര്‍ക്ക് യുഎഇ യില്‍ പൂര്‍ണ്ണമായും സ്വന്തം ഉടമസ്ഥതയില്‍ ബിസിനസ് തുടങ്ങാനുമാകും. 2019 മുതല്‍ യുഎഇ തുടക്കമിട്ട ഗോള്‍ഡന്‍വിസ ഇതിനകം ദുബായില്‍ മാത്രം 44,000ല്‍ അധികം പ്രവാസികള്‍ക്ക് ലഭിച്ചിട്ടുണ്ട്. 10 വര്‍ഷത്തേക്ക് അനുവദിക്കുന്ന ഗോള്‍ഡന്‍ വിസകള്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ സ്വമേധയാ പുതുക്കി നല്‍കും.

Previous articleയുഎഇയില്‍ തൊഴിലാളികളെ കൊണ്ടുപോകുന്ന ബസില്‍ സൗജന്യ വൈഫൈയും ടെലിവിഷന്‍ സൗകര്യവും
Next articleപാവപ്പെട്ടവരും പണക്കാരും ഒരുപോലെ ; 2020 ലോക്ഡൗണിന് ശേഷം ഇന്ത്യയിലെ സാമ്പത്തീക അസമത്വം കുറഞ്ഞു ?

LEAVE A REPLY

Please enter your comment!
Please enter your name here