കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് എത്തുന്നതിന് 72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കുവൈറ്റ്. 48 മണിക്കൂര്‍ എന്ന മാനദണഡമാണ് 72 മണിക്കൂറിലേക്ക് ഉയര്‍ത്തിയത്. കോവിഡ് പ്രതിരോധത്തിനു മേല്‍നോട്ടം വഹിക്കുന്ന സുപ്രീം കൊറോണ എമര്‍ജന്‍സി കമ്മിറ്റിയുടെ ശിപാര്‍ശയിലാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. അടഞ്ഞ സ്ഥലങ്ങളിലെ കൂട്ടായ്മകളും വിലക്കിയിട്ടുണ്ട്.
ജനുവരി 9 മുതല്‍ ഫെബ്രുവരി 28 വരെ ആണ് നിയന്ത്രണം. 48 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ സര്‍ട്ടിഫിക്കറ്റ് ആയിരുന്നു യാത്രാ മാനദണ്ഡം. ഒമിക്രോണ്‍ വ്യാപനം രൂക്ഷമായ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് തിരിച്ചു വരാന്‍ കുവൈത്ത് പൗരന്മാര്ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഈ രാജ്യങ്ങളിലേക്ക് യാത്രക്കൊരുങ്ങുന്ന കുവൈത്തികളോട് യാത്ര മാറ്റിവെക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ രാജ്യങ്ങള്‍ ലോക്ഡൗണിലേക്ക് പോകാന്‍ സാധ്യതയുണ്ട്.
വിദേശ കാര്യ മന്ത്രാലയമാണ് ഫ്രാന്‍സ്, ജര്‍മനി, സ്പെയിന്, ഇറ്റലി എന്നീ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് കുവൈത്തികളോട് തിരിച്ചുവരാന്‍ ആഹ്വാനം ചെയ്തത്. 982 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആക്റ്റീവ് കോവിഡ് കേസുകള്‍ 4773 ആയി. 171 പേര്‍ക്ക് ഇന്ന് രോഗം ഭേദമായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗവ്യാപനം രൂക്ഷമായ പല രാജ്യങ്ങളും ലോക്ക്ഡൗണ്‍ , വിമാനം റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളിലേക്ക് പോകാന്‍ സാധ്യത ഏറെയാണ് .