റിയാദ്: സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും ടാറ്റ ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായ ‘വിസ്താര’ എയർ ലൈൻ മുബൈ – ജിദ്ദ സർവീസ് ആരംഭിച്ചു.
എയര്‍ബസ് എ 320 നിയോ വിമാനമാണ് സർവിസ് നടത്തുന്നത്.
ആഴ്ചയില്‍ മൂന്ന് സർവിസുകളാണ് ആരംഭിച്ചിരിക്കുന്നത്.
ചൊവ്വ, വ്യാഴം, ശനി എന്നി ദിവസങ്ങളിലായിരിക്കും സർവീസുകൾ ഉണ്ടാവുക.
മുംബൈയിൽ നിന്നും വൈകിട്ട് 06:05ന് പുറപ്പെട്ട് 08:50ന് ജിദ്ദയിൽ എത്തും.
ജിദ്ദയിൽ നിന്ന് രാത്രി 09:50 ന് മടങ്ങുന്ന വിമാനം പുലർച്ചെ 05:30 ന് മുംബൈയിൽ എത്തിച്ചേരും.