December 11, 2021 - subeditor1@thenewjournal.net

ഗംഗാതീരത്തെ തന്റെ വീട്ടിലേക്കുള്ള പാതയിലേക്ക് സാവധാനം എത്തുകയാണ് ബൈദ്യനാഥ് മണ്ഡല്‍. അതിപ്പോള്‍ നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട നിലയില്‍ നദിയ്ക്ക് നടുവിലാണ്. മാല്‍ഡ ജില്ലയില്‍ നിന്നുള്ള ഒടിഞ്ഞുതൂങ്ങിയ ആ മനുഷന്‍ ഒരിക്കല്‍ തന്റെ ഗ്രാമം നില നിന്നിരുന്ന സര്‍ക്കാര്‍തലയിലേക്കാണ് താന്‍ വന്നതെന്നാണ് അയാള്‍ പറഞ്ഞത്. ഈ വര്‍ഷം സെപ്തംബര്‍ 12 മുതല്‍ നദീതടം ഇടിയാന്‍ തുടങ്ങിയതോടെ വെള്ളംപൊങ്ങി വീട് മുങ്ങി എല്ലാം ഒലിച്ചുപോകുകയും ചെയ്തു.

അഞ്ച് കിലോമീറ്റര്‍ അകലെ ബൈഷ്ണബ് നഗര്‍ ഗ്രാമത്തില്‍ മകള്‍ക്കൊപ്പമാണ് ബൈദ്യനാഥിന്റെ ഇപ്പോഴത്തെ താമസം. ബൈദ്യനാഥിനെ പോലെ വീടും സ്വത്തുക്കളും നഷ്ടപ്പെട്ട ആയിരങ്ങളാണ് ഇപ്പോള്‍ മാല്‍ഡാ ജില്ലയിലുള്ളത്. സാധനങ്ങള്‍ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റാന്‍ പോലും സമയം കിട്ടിയില്ലെന്ന് ഹരിഘോഷും പറയുന്നു. ഗംഗയുടെ മറ്റൊരു നദീതീരമായ ദുര്‍ഗാ രാംതലയിലെ താമസക്കാരനാണ് ഹരി. ഇത്തരത്തിലൊരു കുടിയൊഴിപ്പിക്കല്‍ ഇതുവരെ കണ്ടിട്ടില്ലെന്നാണ് 52 കാരന്‍ ഹരി പറയുന്നത്.

രണ്ടു ജില്ലകളിലായി ഒഴിപ്പിക്കപ്പെട്ടത് 350 കുടുംബങ്ങള്‍

സെപ്തംബര്‍ രാവിലെ ആറ് മണി മുതലാണ് വെള്ളപ്പൊക്കവും മണ്ണൊലിപ്പും തുടങ്ങിയത്. വൈകിട്ടായപ്പോള്‍ 350 കുടുംബങ്ങളെയാണ് ഒഴിപ്പിക്കപ്പെട്ടതെന്ന് ഹരി പറഞ്ഞു. പ്രദേശത്തെ ഒരു സ്‌കൂളിലാണ് ഹരി താമസിക്കുന്നത്. മണ്ണിടിച്ചിലില്‍ തന്റെ എല്ലാം നഷ്ടമായെന്ന് ഹരിയും പറയുന്നു. സെപ്തംബറിന് ശേഷം കാളിചാക് 3 ബ്‌ളോക്കിലെ ഗ്രാമ പഞ്ചായത്തായ ബീര്‍നഗര്‍ 1ന് കീഴിലെ സര്‍ക്കര്‍തല, മുകുന്ദതല, ഘോഷ്ടാല, ചിന്നാബസാര്‍, ഭിമാഗ്രം, ലാലുതല ഗ്രാമങ്ങളില്‍ വലിയ രീതിയിലുള്ള മണ്ണിടിച്ചില്‍ കണ്ടു.

സ്‌കൂളുകളും ക്ഷേത്രങ്ങളും മോസ്‌ക്കും വീടുകളും ഉള്‍പ്പെടെ 350 കെട്ടിടങ്ങളാണ് ഗംഗാനദി വിഴുങ്ങിയതെന്നും ഹരി പറയുന്നു. വീടുവിട്ടു പോകേണ്ടി വരുമോ എന്ന ആശങ്കയിലാണ് ഗ്രാമവാസികള്‍. അടുത്ത ഏതാനും മാസങ്ങള്‍ കൂടി കഴിയുമ്പോള്‍ ബീര്‍നഗര്‍ തന്നെ ഇല്ലാതാകുമെന്ന് മുകുന്ദതലയില്‍ നിന്നുള്ള സുമാന്താ മണ്ഡല്‍ ഭയം കൊള്ളുന്നു. 120 മറ്റു കുടുംബങ്ങള്‍ക്കൊപ്പം ഒരു സ്‌കൂള്‍ ഗ്രൗണ്ടിലെ താല്‍ക്കാലിക കെട്ടിടത്തയിലാണ് ഈ 34 കാരി കഴിയുന്നത്. ത്ങ്ങള്‍ മാനത്ത് നോക്കിയാണ് കിടക്കുന്നതെന്നും പറയുന്നു.

പ്രശ്‌നമായത് ഫറാഖാ അണക്കെട്ട് നിര്‍മ്മാണം

2011 ലെ സെന്‍സസ് പ്രകാരം 54,830 പേരാണ് ബീര്‍നഗര്‍ ഗ്രാമപഞ്ചായത്ത് ഒന്നിലും രണ്ടിലുമായുള്ളത്. പ്രശ്‌നത്തിന് കാരണം ഫറാഖാ അണക്കെട്ട് നിര്‍മ്മാണമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൊല്‍ക്കത്തയില്‍ നിന്നും 300 കിലോമീറ്റര്‍ പടിഞ്ഞാറ് മാറി പശ്ചിമബംഗാളിലെ മാള്‍ഡ, മൂര്‍ഷിദാബാദ് ജില്ലകളിലാണ് ഫറാക്കാ അണക്കെട്ട് നില നില്‍ക്കുന്നത്. ഇതിനായി സ്ജ്ജമാക്കിയ താല്‍ക്കാലിക കനാല്‍ വഴി 40000 കൂസക്് ജലമാണ് ഒഴുക്കിക്കളയുന്നതെന്നും പറയുന്നു.

കൊല്‍ക്കത്ത തുറമുഖ മെയിന്റനന്‍സിനായി ജലശേഖരണാര്‍ഥം 38.38 കിലേമീറ്റര്‍ നീളത്തിലുള്ള കൈവഴി കനാല്‍ വഴി ഗംഗാജലത്തിന്റെ ഒരു വലിയ അളവ് കൊണ്ടുവന്ന് ഭാഗീരഥി ഹൂഗ്‌ളി നദീസംവിധാനത്തിന്റെ ഗതാഗതസാഹചര്യം മെച്ചപ്പെടുത്തുകയാണ് ഫറാഖാ അണക്കെട്ട് പദ്ധതിയുടെ ഉദ്ദേശം. ഗംഗയില്‍ നിന്നും ഫറാഖ വഴി ഭാഗീരഥിയിലേക്കുള്ള ഈ വെള്ളമൂറ്റല്‍ വഴി കൊല്‍ക്കത്തയിലും പരിസരപ്രദേശങ്ങളിലും ഉപ്പു കുറച്ചുള്ള നല്ല ജലം നല്‍കുക കൂടി ഉറപ്പാക്കുന്നുണ്ട്.

ഇതോടെ സമയാസമയത്ത് വെള്ളപ്പൊക്കം ഉണ്ടാകുന്നത് മാല്‍ഡയിലും മൂര്‍ഷിദാബാദ് ജില്ലകളില്‍ പ്രത്യക്ഷമായും പരോക്ഷമായും ഒരുലക്ഷത്തിലധികം പേരെയാണ് ബാധിച്ചിരിക്കുന്നത്. ഇവര്‍ കുറ്റം ആരോപിക്കുന്നതാകട്ടെ ഫറാഖാ അണക്കെട്ടിനെയും. വടക്കന്‍ ബംഗാളിലും സിക്കിമിലും കനത്ത മഴ പെയ്യുമ്പോള്‍ അണക്കെട്ടിന്റെ പല ഗേറ്റുകളും തുറക്കാറുണ്ട്. എന്നാല്‍ ഒരിക്കല്‍ ഗ്രാമീണര്‍ പ്രശ്‌നമുണ്ടാക്കിയതോടെ ഗേറ്റ് അടച്ച് ജലനിരപ്പ് താഴ്ത്തിയതായി ഗ്രാമീണര്‍ പറയുന്നു.

വീടുപോയവര്‍ താമസിക്കുന്നത് സര്‍ക്കാര്‍ സ്‌കൂളിലും മദ്രസയിലും

ഒക്‌ടോബറില്‍ ചിനാബസാറിലെ താമസക്കാരനായ ലാലുതലയ്ക്ക് വീടും ഭൂമിയും നഷ്ടമായിരുന്നു. ചിനാബസാറിലെ 100 വര്‍ഷം പഴക്കമുള്ള ജുമാ മസ്ജിദിന് സമീപത്തെ 80 വീടുകളാണ് ഒലിച്ചുപോയത്.

വീടുപോയവര്‍ക്ക് തുണയായിരിക്കുന്നത് മദ്രസയും മൂന്ന് സര്‍ക്കാര്‍ സ്‌കൂളുകളുമാണ്. കുറെ ആള്‍ക്കാര്‍ പുറത്ത് പോളിത്തീന്‍ കവര്‍ കൊണ്ടു നിര്‍മ്മിച്ച ഷെഡ്ഡുകളിലും താമസിക്കുന്നു. ജലസംഭരണിയ്ക്ക് ആറോ ഏഴോ കിലോമീറ്ററിന് ഉള്ളില്‍ താമസിക്കുന്ന ഗ്രാമങ്ങള്‍ക്കാണ് പ്രശ്‌നം.

നദീതടം കയ്യേറുന്ന രാഷ്ട്രീയം

1970 കളില്‍ ജലസംഭരിണിയുടെ നിര്‍മ്മാണം തുടങ്ങിയത് മുതല്‍ ഉണ്ടായ മണ്ണൊലിപ്പ് ഇപ്പോള്‍ കൂടിയിരിക്കുകയാണെന്നും ജലമൊഴുക്കിന്റെ സമ്മര്‍ദ്ദമാണ് ഇതിന് കാരണമെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. അതേസമയം വിഷയം ഇപ്പോള്‍ രാഷ്ട്രീയ തര്‍ക്കത്തിനും കാരണമായി മാറിയിട്ടുണ്ട്.

സംസ്ഥാനം ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള തര്‍ക്കത്തിന് കാരണമാണ്. ജലസംഭരണിയുടെ ജലമൊഴുക്കില്‍ 12.5 കി.മീ. നീളം മാത്രമേ സംസ്ഥാനത്തിന്റെ പരിധിയിലുള്ളൂ എന്നും 6.9 കി. മീ. കേന്ദ്രസര്‍ക്കാരിന്റെ ബാദ്ധ്യതയില്‍ വരുന്ന കാര്യമാണെന്നും ജലവിഭവ മന്ത്ര സബീന യീസ് മിന്‍ പറയുന്നു.

പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പല തവണ കത്ത് നല്‍കിയിട്ടും ഫലമില്ലെന്നു പറയുന്നതായും ഇവര്‍ ആരോപിക്കുന്നുണ്ട്. ്എന്നാല്‍ വിഷയം ശ്രദ്ധയില്‍ പെട്ട ശേഷം 2016 മുതല്‍ മണ്ണൊലിപ്പ് തടയാന്‍ മണല്‍ചാക്ക് നിരത്തിലിരുന്നെന്നും ഒമ്പത് കോടി 21 ലക്ഷം രൂപ മുടക്കി നദീതീരം പുനര്‍നിര്‍മ്മിച്ചതാണെന്നും ബിജെപിയുടെ മുന്‍ എംഎല്‍എ സ്വാധീന്‍ സര്‍ക്കാരും പറയുന്നു. അതേസമയം സര്‍ക്കാരും മണ്ണൊലിപ്പിന്റെ ദുരന്ത ഇരയാണ്.

സംഭവം വലിയ പ്രശ്‌നമായി മാറിയതോടെ പുനരധിവാസത്തിനായുള്ള ആലോചനയിലാണ് കാളിചക് 3 ബ്‌ളോക്ക് ഉദ്യോഗസ്ഥരും. ഇതിനായി നദീതീരത്ത് നിന്നും 600 മീറ്റര്‍ മാറി 127 കുടുംബങ്ങള്‍ക്ക് വസ്തു നല്‍കാനാണ് പദ്ധതി. എന്നാല്‍ ഈ ഭൂമി ജലസംഭരണി അധികൃതര്‍ ഏതു സമയത്തും ഗംഗാനദിയില്‍ മുങ്ങിപ്പോകാനുള്ള സാധ്യത കല്‍പ്പിച്ച് റെഡ് സോണായി അടയാളപ്പെടുത്തിയിട്ടുള്ള ഇടമാണ്. പുനരധിവാസ കേന്ദ്രമായി മാറിയതോടെ ഇവിടുത്തെ സ്‌കൂളുകള്‍ തുറക്കാന്‍ കഴിയാതായിട്ടുണ്ട്.

600 കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ തുറക്കാനാകില്ല

നവംബര്‍ 16 മുതല്‍ ഒമ്പത് മുതല്‍ 11 വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ക്ലാസ് തുടങ്ങിയതോടെ കൂടുതല്‍ പ്രശ്‌നമായിട്ടുണ്ട്. വീടില്ലാത്ത 500 ലധികം പേര്‍ പാര്‍ക്കുന്ന ബീര്‍നഗറിലെ ചമഗ്രാം ഹൈസ്‌കൂള്‍ തുറക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. സ്‌കൂളിലെ 16 ലധികം ക്ലാസ്സ് മുറികളില്‍ 20 കുടുംബങ്ങളിലെ 100 ലധികം പേരാണ് കഴിയുന്നത്. എല്ലാ ക്ലാസ് റൂമുകളും വരാന്തകളും ഹെഡ്മാസ്റ്ററുടെ മുറിയില്‍ പോലും ആളാണ്. 600 ലധികം കുട്ടികളാണ് ഈ സ്‌കൂളില്‍ പഠിക്കുന്നത്.

ഇത്രയധികം പ്രശ്‌നം ഉണ്ടായിട്ടും ഇവരെ കാലാവസ്ഥാ അഭയാര്‍ത്ഥികളായി കണക്കാക്കാന്‍ കേന്ദ്രം കൂട്ടാക്കിയിട്ടില്ല. ഇവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയോ പ്രഖ്യാപനമോ പോലും ഉണ്ടായിട്ടുമില്ല.

ഡിസംബര്‍ 8 ന് മാള്‍ഡാ ജില്ലയില്‍ ഒരു റിവ്യൂ മീറ്റിംഗ് വെച്ചിരുന്നു. ഗംഗാ നദീതട മണ്ണൊലിപ്പ് ഇരകള്‍ക്ക് നമാമി ഗംഗാ പദ്ധതിയ്ക്ക് കീഴില്‍ പുനരധിവാസം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുമെന്ന് നേരത്തേ മമതാബാനര്‍ജി ഒരു പൊതു പരിപാടിയില്‍ വ്യക്തമാക്കിയിരുന്നു.

Previous articleയുഎഇ യില്‍ വാരാന്ത്യ അവധി : ബാങ്കുകളുടെ പ്രവര്‍ത്തിദിനങ്ങളില്‍ മാറ്റമുണ്ടായേക്കില്ല
Next articleരണ്ടര ലക്ഷത്തോളം വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സ് പിന്‍വലിക്കാന്‍ കുവൈറ്റ്

LEAVE A REPLY

Please enter your comment!
Please enter your name here