January 4, 2022 - subeditor1@thenewjournal.net

കൊച്ചി: ഡിസംബര്‍ 30 ന് ഇന്ത്യയുടെ കിഴക്കന്‍ തീരമായ തമിഴ്‌നാട്ടില്‍ അതിശക്തമായ മഴയാണ പെയ്തത്. 2021 ന്റെ അവസാനത്തില്‍ കേവലം പകുതി ദിവസം കൊണ്ട് പെയ്തത് 180 മില്ലിമീറ്റര്‍ മഴ പെയ്തപ്പോള്‍ തെരുവില്‍ വലിയ വെള്ളക്കെട്ടുണ്ടായി, അടുത്തകാലത്തൊന്നും ചെന്നൈ ഇത്ര വലഞ്ഞിട്ടുണ്ടാകില്ല. മഴക്കെടുതിയില്‍ മൂന്ന് ജീവനുകള്‍ പൊലിയുകയും ചെയ്തു.

അപ്രതീക്ഷിതമായി ഉണ്ടായ മേഘാഘാതത്തിന് പിന്നാലെ ചാനലുകള്‍ രാഷ്ട്രീയക്കാര്‍ക്ക് എതിരേയുള്ള ജനങ്ങളുടെ രോഷവും പ്രതികരണവും സംപ്രേഷണം ചെയ്യാന്‍ മത്സരിക്കുകയായിരുന്നു. മഴ കൃത്യമായി പ്രവചിക്കുന്നതില്‍ പരാജയപ്പെട്ട് ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിട്ട ഇന്ത്യന്‍ കാലാവസ്ഥാകേന്ദ്രങ്ങള്‍ക്ക് നേരെയും ആള്‍ക്കാരുടെ വികാരപ്രകടനം ഉണ്ടായി. അതേസമയം ചെറിയ സമയത്തിനുള്ളില്‍ നിര്‍വ്വചിക്കാന്‍ അസാധ്യമായ പല ഘടകങ്ങള്‍ ഒത്തുചേര്‍ന്നുള്ള കാലാവസ്ഥാ വ്യതിയാനമാണ് മണിക്കൂറുകള്‍ മാത്രത്തേക്കുള്ള വലിയ മഴയെന്നും കുറഞ്ഞ സമയത്തിനുള്ളിലാണ് ഇത് സംഭവിക്കുന്നതെന്നതിനാല്‍ പ്രവചനാതീതമാണെന്നും കാലാവസ്ഥാ നിര്‍ണ്ണയവുമായി ബന്ധപ്പെട്ട വിദഗ്ദ്ധര്‍ പറയുന്നു.

ഇത്തരം ഞെട്ടിക്കുന്ന രീതിയിലുള്ള കാലാവസ്ഥാ വ്യതിയാനം ദീര്‍ഘ സമയം കാണാനാകുന്നതല്ലെന്നും പറയുന്നു. ഇത് മേഘ സ്‌ഫോടനം പോലെയാണ് എന്നാല്‍ സാധാരണഗതിയില്‍ മേഘസ്‌ഫോടനം ഫളാറ്റ് ഏരിയകളില്‍ സംഭവിക്കാറില്ലെന്നും പറഞ്ഞു. വലിയ അളവില്‍ ജലം താഴേയ്ക്ക് പതിക്കണമെന്നതിന് പര്‍വ്വത വര്‍ണ്ണനം എന്ന പ്രതിഭാസം കൂടി ആവശ്യമാണെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. ഇതിനെ സാധാരണ പസഫിക് സമുദ്രത്തില്‍ സംഭവിക്കാറുള്ള എല്‍ നിനോയോ അതിന്റെ മറ്റൊരു പാറ്റേണായ ലാ നിനാ പ്രതിഭാസമായോ കണക്കാക്കാനാകില്ല.

എല്‍ നിനോയില്‍ പസഫിക് സമുദ്രത്തിലെ കാറ്റ് ദുര്‍ബബലപ്പെടുമ്പോള്‍ ലാ നിനയില്‍ കാറ്റ് ശക്തിപ്പെടുകയാണ് ചെയ്യാറ്. രണ്ടും സമുദ്ര പ്രതലത്തെ ബാധിക്കുന്ന തരത്തില്‍ ഉഷ്ണമേഖലയിലുണ്ടാകുന്ന ഉണ്ടാകുന്ന താപ പരിസ്ഥിതി സമ്മര്‍ദ്ദം വലിയ രീതിയലുള്ള വായു ചലനം സംഭവിപ്പിക്കുകയും അത് കാലാവസ്ഥയെ വലിയ രീതിയില്‍ ബാധിക്കുകയും ചെയ്യാറുണ്ട്. സാധാരണഗതിയില്‍ ശക്തമായ മഴയും കാറ്റും വരുന്ന മോശമായ കാലാവസ്ഥാ ക്രമം കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന് പ്രവചിക്കാനാകും. പക്ഷേ അത തീക്ഷ്ണത കുറഞ്ഞ മഴയെ പ്രവചിക്കാനേ കഴിയൂ. എന്നാല്‍ ശകതമായ മാരി പ്രവാഹത്തെ കഴിയാതെ വരുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

എന്നാല്‍ ഡിസംബര്‍ 30 ന അപ്രതീക്ഷിതമായി അതിശക്തമായ മഴയുണ്ടാകുകയായിരുന്നു. 15 വര്‍ഷത്തിനിടയില്‍ ഇതാദ്യമാണെന്നാണ് പ്രാദേശിക കാലാവസ്ഥാ ബ്‌ളോഗര്‍മാരും കുറിച്ചത്. സാധാരണ അഞ്ച് മില്ലീമീറ്ററും 50 മില്ലിമീറ്ററും മഴയേ പ്രവചിക്കാനാകു. എന്നാല്‍ അന്ന് പെയ്തത് 200 മില്ലിമീറ്റര്‍ മഴയായിരുന്നു. കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന് പോലും പ്രവചിക്കാന്‍ കഴിയാത്ത മഴയായിരുന്നെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പറയുന്നു. കാലാവസ്ഥാന നിരീക്ഷണകേന്ദ്രം പ്രവചിക്കുന്ന തരത്തിലുള്ള മഴ സാധാരണഗതിയില്‍ 200 – 300 കിലോമീറ്റര്‍ ദൂരം വരുന്ന പ്രദേശത്തെ വ്യാപിക്കുന്ന തരത്തിലുള്ളതാണ്. എന്നാല്‍ ഇത് പെയ്യുന്നത് ചെന്നൈ മേഖലയിലെ ചെറിയ ഏരിയയിലാണ്.

രാജ്യത്തെ മഴയെക്കുറിച്ച് അറിയാന്‍ മറ്റു പല രാജ്യങ്ങളെയും പോലെ കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയെ ആശ്രയിച്ചുള്ള ആഗോള കാലാവസ്ഥാ മോഡലുകളെയാണ് ഇന്ത്യയൂം അവലംബിക്കാറുള്ളത്. ഇത് സാധാരണ രണ്ടോ മൂന്നോ ആഴ്ചകള്‍ക്ക് മുമ്പേ പ്രവചിക്കാനാകും. എന്നാല്‍ 12 കിലോമീറ്ററിനുള്ളില്‍ പെയ്യുന്ന ഇത്തരം കാര്യം പ്രവചിക്കുക അസാധ്യമാണെന്നാണ് അവര്‍ പറയുന്നത്.

Previous articleപാവപ്പെട്ടവരും പണക്കാരും ഒരുപോലെ ; 2020 ലോക്ഡൗണിന് ശേഷം ഇന്ത്യയിലെ സാമ്പത്തീക അസമത്വം കുറഞ്ഞു ?
Next articleഇന്ത്യ-സൗദി സെക്ടറില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ജനുവരി 11 മുതല്‍

LEAVE A REPLY

Please enter your comment!
Please enter your name here