October 5, 2021 - subeditor1@thenewjournal.net

പൂര്‍ണ്ണമായും ഓഫ്‌ലൈനായി ആഗോളമായി അനേകം ഉപഭോക്താക്കളെയാണ് തിങ്കളാഴ്ച ഫേസ്ബുക്ക് വിഷമിപ്പിച്ചത്.   ഇന്‍സ്റ്റാഗ്രാമും വാട്‌സാപ്പും ഏതാനും ചില വെബ്‌സൈറ്റും ഡൗണ്‍ ആയതോടെ ആള്‍ക്കാര്‍ ഞെട്ടി. ഈ പ്രശ്‌നത്തിന് കാരണമായി അനേകരുടെ അന്വേഷണത്തില്‍ ഫേസ്ബുക്ക്, ട്രാഫിക്ക് അനലിസിസ് എന്നിവയില്‍ നിന്നുള്ള സ്രോതസുകള്‍ എടുത്തുകാട്ടിയത് ബോര്‍ഡര്‍ ഗേറ്റ്‌വേ പ്രോട്ടോകോള്‍ ( ബിജിപി ) എന്ന പ്രശ്‌നമായിരുന്നു.

എന്താണ് ബിജിപി?

കൃത്യമായി പറഞ്ഞാല്‍ ഒരാളുടെ ആവശ്യം അനുസരിച്ച് അയാള്‍ ആഗ്രഹിക്കുന്ന ഇടത്തേക്ക് അയാളെ പെട്ടെന്ന് എത്തിക്കാന്‍ ഇന്റര്‍നെറ്റില്‍ സഹായിക്കുന്ന സംവിധാനം എന്ന് ലളിതമായി പറയാം. ഇന്റര്‍നെറ്റിലെ വിഭിന്നരായ സേവനദാതാക്കള്‍, വേഗത്തില്‍ വിവരങ്ങളുടെ കൈമാറ്റം സാധ്യമാക്കുന്ന വിവരവിനിമയ പാതകള്‍, നിങ്ങള്‍ നിര്‍മ്മിക്കുന്ന ഡേറ്റകളുടെ ഉത്തരവാദിത്വം കൈകാര്യം ചെയ്യുന്ന സെര്‍വറുകള്‍, ഫേസ്ബുക്കുകള്‍ പോലെയുള്ള സാമൂഹ്യ മാധ്യമങ്ങള്‍, നിങ്ങളുടെ പാക്കറ്റുകളില്‍ വരുന്ന നിങ്ങള്‍ എടുക്കുന്ന ടണ്‍ കണക്കിനുള്ള റൂട്ടുകള്‍ എന്നിങ്ങനെ അനേകം കാര്യങ്ങള്‍ ബിജിപി കൈകാര്യം ചെയ്യുന്നു. ഇവയെ അതിന്റെ മെച്ചപ്പെട്ടതും വേഗമാര്‍ന്നതുമായ പാതകള്‍ കാണിക്കുക അതിലേക്ക് നയിക്കുക എന്ന ഭാരിച്ച ജോലിയാണ് ബിജിപി നിര്‍വ്വഹിക്കുന്നത്.

ലളിതമായി പറഞ്ഞാല്‍ ഒരു പോസ്‌റ്റോഫീസിന്റേതിനോ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ പോലെയോ അതിന് മുകളിലോ പ്രവര്‍ത്തിക്കുന്ന സംവിധാനം. ഇന്റര്‍നെറ്റിനെ സ്വമേധതയാ പ്രവര്‍ത്തിക്കുന്ന വലിയ നെറ്റ് വര്‍ക്കിലേക്ക് വേര്‍തിരിക്കുന്ന ജോലി ബിജിപി നിര്‍വ്വഹിക്കുന്നു.

എവിടേയ്ക്കാണോ ഒരാള്‍ക്ക് പോകേണ്ടത് അവിടേയ്ക്ക് തിരിച്ചുവിടുന്ന ജോലിയാണ് ബിജിപി നിര്‍വ്വഹിക്കുന്നത്. ഇന്റര്‍നെറ്റ് എല്ലായ്‌പ്പോഴും മാറിക്കൊണ്ടിരിക്കുമ്പോള്‍ ബിജിപിയ്ക്കും ആവശ്യമായ നവീകരണം കൊണ്ടുവരേണ്ടതുണ്ടെന്നും അല്ലാത്ത സാഹചര്യത്തിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെന്നുമാണ് വിദഗ്ദ്ധര്‍ പറയുന്നത്. 

Previous articleദുബായ് എക്സ്പോ നിർമ്മാണത്തിടെ 6 തൊഴിലാളികൾ മരിച്ചിട്ടുണ്ട്
Next articleകൊല്ലം കാരന് അബുദാബിയില്‍ 20 കോടിയുടെ ഭാഗ്യം

LEAVE A REPLY

Please enter your comment!
Please enter your name here