Abhayan is The New Journal's Cheif Sub Editor. He is a senior journalsit with more than 15 years of experience in editing news stories and writing long form stories.
October 8, 2021 - psabhayan@gmail.com

സമാധാനത്തിനുളള നൊബേൽ പുരസ്കാരം രണ്ടു മാധ്യമപ്രവർത്തകർക്ക്. ഫിലിപ്പീൻസിലെ മരിയ റെസയ്ക്കും(58) റഷ്യയിലെ ദിമിത്രി ആൻഡ്രിവിച്ച് മുറടോവിനുമാണ്(59) പുരസ്കാരം. ഇവരുടെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം, അവരുടെ രാജ്യത്തിലെ അധികാര ദുര്‍വിനിയോഗം, നുണപ്രചരണം, യുദ്ധക്കൊതി എന്നിവയൊക്കെ തുറന്നുകാട്ടി എന്നും ജനങ്ങള്‍ക്ക് വേണ്ട കൃത്യമായ വിവരം നല്‍കിയെന്നുമാണ് നോബല്‍ കമ്മറ്റി വിലയിരുത്തിയത്.

മാധ്യമപ്രവര്‍ത്തകരെ പരിഗണിക്കാന്‍ കാരണം

സമാധാനത്തിനുള്ള പുരസ്‌ക്കാരത്തിന് രണ്ടു മാധ്യമപ്രവര്‍ത്തകരെ പരിഗണിക്കാന്‍ ഇത്തവണ കാരണമായത് അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി ഇവര്‍ നടത്തിയ പോരാട്ടത്തിനുള്ള അംഗീകാരമായിട്ടാണ്. റെസ്സ ഫിലിപ്പീന്‍സിലെ അഭിപ്രായ സ്വതന്ത്ര്യത്തിനായി ശബ്ദം മുഴക്കിയപ്പോള്‍ റഷ്യയിലെ അടിച്ചമര്‍ത്തലിനെതിരേ ആയിരുന്നു ദിമിത്രിമുറാട്ടോവിന്റെ പേരാട്ടം. ലോകത്തുടനീളം മാധ്യമ സ്വാതന്ത്ര്യവും ജനാധിപത്യവും വലിയ സമ്മര്‍ദ്ദത്തെ മുഖാമുഖം കാണുമ്പോള്‍ ഒരു മികച്ച ലോകത്തിനായും എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും വേണ്ടി അവര്‍ ശബ്ദമുയര്‍ത്തി.

മരിയാ റെസ്സ

റാപ്ലര്‍ക്കൊപ്പം 2012 ല്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിനായി സ്ഥാപിച്ച ഡിജിറ്റല്‍ മള്‍ട്ടിമീഡിയാ കമ്പനിയുടെ തലൈവിയാണ് മരിയാ റെസ്സ. അവര്‍ തന്റെ അഭിപ്രായ സ്വാതന്ത്ര്യം ചൂഷണത്തിന് വേണ്ടി നടത്തുന്ന അധികാര ദുര്‍വിനിയോഗത്തിനും അക്രമത്തിനും ഭരണഘടനാ പരമായ അധികാരികളുടെ ഉത്തരവാദിത്വമില്ലായ്മയ്ക്കും എതിരേ ഉപയോഗിച്ചു. വിവാദ നായകനായ ഡ്യൂട്ടാര്‍ട്ടേ ഭരണകൂടത്തിന്റെ ഏകാധിപത്യത്തെ തെല്ലും ഭയക്കാതെയാണ് മരിയ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കാവലാളായത്. ഡ്യൂട്ടാര്‍ട്ടേയുടെ വിവാദങ്ങളിലും മയക്കുമരുന്ന് വിരുദ്ധ പ്രചരണത്തിന്റെ പേരിലുള്ള കൂട്ടക്കൊലയ്ക്കും എതിരേ ശബ്ദമുയര്‍ത്തി. ജനസംഖ്യാ വര്‍ദ്ധനവിന്റെ പേരില്‍ പോലും മരണങ്ങള്‍ കൂടിയത് അവര്‍ ചൂണ്ടിക്കാട്ടി. എങ്ങിനെയാണ് സാമൂഹ്യ മാധ്യമം വ്യാജവാര്‍ത്ത പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നത് എങ്ങിനെയാണെന്നും പൊതു പ്രസ്താവ്യങ്ങളെ എങ്ങിനെ തെറ്റായി വ്യാഖ്യാനിച്ച് എതിരാളികളെ പരിഹസിക്കാനും ഉപയോഗിക്കാമെന്നും ചൂണ്ടിക്കാട്ടി.

വസ്തുതകൾ ചോദ്യംചെയ്യപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നത്. വസ്തുതകൾ നിലയുറപ്പിക്കാത്ത ലോകം സത്യവും വിശ്വാസ്യതയും ഇല്ലാത്തതാകുമെന്നത് നൊബേൽ സമാധാന പുരസ്കാര സമിതി തിരിച്ചറിഞ്ഞു. ഇതാണ് ഈ പുരസ്കാരനേട്ടം ഉറപ്പിക്കുന്നത്.

– മരിയ റെസ

ദിമിത്രി മുറാട്ടോവ്

റഷ്യയിലെ മനുഷ്യാവകാശത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനുമായുള്ള ദിമിത്രി ആന്ദ്രേയേവിച്ച് മുറാട്ടോവിന്റെ പോരാട്ടങ്ങള്‍ക്ക് ദശകങ്ങളുടെ പഴക്കമുണ്ട്. സ്വതന്ത്ര മാധ്യമമായ നോവാജാ ഗസറ്റ് പത്രത്തിലൂടെയായിരുന്നു ദിമിത്രിയുടെ പോരാട്ടങ്ങള്‍. 1993 ല്‍ സ്ഥാപിച്ച പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫായി രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ ദിമിത്രി മാറി. എഡിറ്റര്‍ ഇന്‍ ചീഫായി 24 വര്‍ഷത്തെ പരിചയം നോവാജയെ റഷ്യയിലെ ഏറ്റവും വലിയ സ്വതന്ത്ര മാധ്യമത്തിലേക്കാണ് ഉയര്‍ത്തിയത്. അധികാര ഗര്‍വിനെതിരേ അടിസ്ഥാന വിമര്‍ശനമാണ് നോവാജയും ദിമിത്രിയും നടത്തിയത്. പത്രത്തിന്റെ കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള പത്ര പ്രവര്‍ത്തനം അതിനെ റഷ്യയിലെ ഏറ്റവും പ്രമുഖമായ വിവരസ്രോതസ്സാക്കിയാണ് മാറ്റിയത്.

1993 ല്‍ അഴിമതിയ്ക്കും പോലീസ് അക്രമത്തിനും നിയമവിരുദ്ധ അറസ്റ്റുകള്‍ക്കും, തെരഞ്ഞെടുപ്പ് തട്ടിപ്പിനും എതിരേയുള്ള വിമര്‍ശനാത്മക ലേഖനങ്ങളായിരുന്നു ആദ്യം നടത്തിയത്. എന്നാല്‍ പിന്നീട് റഷ്യന്‍ സൈനികരുടെ അകത്തെയും പുറത്തെയും ഇടപെടലിനെതിരേ ഒരു ട്രോള്‍ ഫാക്ടറിയായിട്ടാണ് മാറിയത്. അപമാനിക്കല്‍, ഭീഷണി, അക്രമം, കൊലപാതകം അടക്കമുള്ള കാര്യങ്ങള്‍ നൊവാജയ്ക്ക് എതിരേ പ്രതിയോഗികള്‍ പരിഗണിച്ചു. പത്രം തുടങ്ങിയ ശേഷം ആറ് മാധ്യമപ്രവര്‍ത്തകരെയാണ് നഷ്ടമായത്. ചെച്‌നിയയിലെ പോരാട്ടങ്ങളില്‍ നിര്‍ണ്ണായകമായ ലേഖനം കുറിച്ച അന്നാ പോളിറ്റോവ്‌സ്‌ക്കാജാ ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ പെടുന്നു. വധ ഭീഷണി വരെ ഉണ്ടായിട്ടും മുറാറ്റോവ് പത്രത്തെയേ അതിന്റെ സ്വതന്ത്ര നിലപാടിനെയോ ഉപേക്ഷിക്കാന്‍ കൂട്ടാക്കിയില്ല.

നൊബേൽ പുരസ്കാര വിവരം അറിയിച്ചെത്തിയ ഫോൺ കോൾ വ്യാജമെന്നാണ് ആദ്യം കരുതിയത്. റഷ്യയിൽ സമ്മർദ്ദം നേരിടുന്ന മാധ്യമപ്രവർത്തകർക്കുള്ള അംഗീകാരമായി പുരസ്കാരത്തെ കാണുന്നു. റഷ്യൻ മാധ്യമപ്രവർത്തനം അടിച്ചമർത്തൽ നേരിടുകയാണ്. ‘വിദേശ എജന്റു’മാർ എന്ന പേരിൽ അക്രമിക്കപ്പെടുകയും രാജ്യത്തു നിന്ന് പുറംതള്ളപ്പെടുന്നവരുടെയും ഒപ്പം എപ്പോഴും നിലകൊള്ളും. ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്നതിനിടെ കൊല്ലപ്പെട്ട നൊവായ ഗസറ്റയിലെ മാധ്യമപ്രവർത്തകർക്കുള്ള പുരസ്കാരമാണിത്.

– ദിമിത്രി മുറടോവ്

Previous articleസമാധാനത്തിനുള്ള നോബൽ സമ്മാനം മാധ്യമപ്രവർത്തകർക്ക്
Next articleഎയർ ഇന്ത്യ 18,000 കോടി രൂപയ്ക്ക് ടാറ്റ വാങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here