Rejimon Kuttappan is an independent journalist currently based in India with more than a decade-long experience in reporting migrant stories in the Arab Gulf. He writes for us and also for Reuters, The Caravan, The Hindu, Times of India, Equal Times and many other publications. He has done 2 fellowships with ILO, one with Reuters and one with NFI. He was also a resource person for ILO and Reuters. He is currently a consultant for ILO's India-EU Mobility project. He has authored an anthology titled Rowing Between Rooftops published by Speaking Tiger in English. The same was published by Manorama Books in Malayalam under the title Salute. His upcoming book on undocumented migrants will be published by Penguin in 2021 fall.
October 13, 2021 - reji@thenewjournal.net

എല്ലാ വര്‍ഷവും ഒക്‌ടോബറില്‍ നോബല്‍ സമ്മാന ജേതാക്കളുമായി ബന്ധപ്പെട്ട് ആദ്യം ശ്രദ്ധ നേടുന്നത് ജേതാക്കളുടെ ഒരു പെയ്ന്റിംഗ് ചിത്രമായിരിക്കും. ജേതാവിന്റെ പേര് പ്രഖ്യാപിച്ചാല്‍ ഉടന്‍ തന്നെ ചിത്രം വ്യാപകമായി ഉടനീളം പ്രചരിക്കുകയും ചെയ്യും. എന്നാല്‍ ജേതാക്കളുടെ ഈ ചിത്രം പെയ്ന്റ് ചെയ്യുന്നത് ആരാണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?

സ്വീഡന്‍കാരനായ ഫ്രീലാന്‍സ് ആര്‍ടിസ്റ്റ് നിക്ലാസ് എല്‍മെഹെഡാണ് ഈ ചിത്രകാരന്‍. നോബല്‍ കമ്മറ്റി പുരസ്‌ക്കാര ജേതാവിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ജേതാവിനെ അറിയുന്ന ഏകയാളും ഒരു പക്ഷേ ഇയാള്‍ തന്നെയായിരിക്കും. ന്യൂജര്‍ണലിന് അദ്ദേഹം നല്‍കിയ എക്‌സ്‌ക്ലൂസീവ് ഇന്റര്‍വ്യൂ.

ചെറിയ സമയത്തിനുള്ളില്‍

നോബേല്‍ ജേതാവിനെ ഔദേ്യാഗികമായി പ്രഖ്യാപിക്കുന്നതിനു മുമ്പ് ചെറിയ സമയത്തിനുള്ളില്‍ ഛായാചിത്രം തയ്യാറാക്കാനായി മുന്‍കൂറായി വിവരം കിട്ടുമ്പോള്‍ അമ്പരപ്പും അങ്കലാപ്പും തോന്നാറുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഔദ്യോഗികമായി പ്രഖ്യാപിക്കും മുമ്പ് പുതിയ ജേതാക്കളുടെ പേരും സവിശേഷതകളും ആദ്യം അറിയുന്നയാള്‍ എന്നത് പക്ഷേ ഏറെ ആവേശം തരുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രഖ്യാപനത്തിനും വിവരം കിട്ടുന്നതിനും ഇടയില്‍ കിട്ടുന്ന ഏതാനും സമയത്തിനുള്ളില്‍ തന്നെ നോബലിന്റെ സ്‌റ്റൈല്‍ ഓഫ് പെയ്ന്റിംഗിനു തയ്യാറെടുക്കും. പിന്നെ ജേതാവിന്റെ സവിശേഷതകളും മറ്റും തപ്പിയെടുത്ത് മാമൂല്‍പ്രകാരമുള്ള നടപടിയിലേക്ക് കടക്കും അദ്ദേഹം പറഞ്ഞു.

ഈ കൊല്ലത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാൻ ജേതാക്കളായ റെസ്സയുടെയും ദിമിത്രിയുടെയും ചിത്രങ്ങൾ വരയ്ക്കുന്ന നിക്‌ളാസ്

നോബല്‍ സമ്മാന ജേതാവിനെ സംബന്ധിക്കുന്ന വിവരം ആദ്യമറിയുന്നയാള്‍ എന്ന നിലയില്‍ രഹസ്യം എത്രനേരം സൂക്ഷിക്കേണ്ടി വരുമെന്ന് പറയാനാകില്ല. എന്നിരുന്നാലും ചുരുങ്ങിയ സമയത്തിനുള്ളിൽ ഉള്ളില്‍ തന്നെ ജേതാക്കളുടെ ഛായാചിത്രം കഴിയുന്നതും വേഗത്തില്‍ പെയ്ന്റ് ചെയ്ത് തീര്‍ക്കും.

കറുത്ത വരയും സ്വര്‍ണ്ണ നിറവും

ജേതാക്കളുടെ ഛായാചിത്രം തയ്യാറാക്കുമ്പോള്‍ എന്തിനാണ് കറുത്ത വരയും സ്വര്‍ണ്ണ നിറവും കൂട്ടിക്കലര്‍ത്തിയ രൂപം സൃഷ്ടിക്കുന്നത് എന്ന ചോദ്യത്തിന് ഛായാചിത്രത്തിന് പിന്നിലെ ഗ്രാഫിക്കല്‍ ആശയം ബ്രേക്കിംഗ് ന്യൂസിലേക്കും ചിത്രത്തിലേക്കുമുള്ള ശക്തവും തനതുമായ താല്‍പ്പര്യവും ജിജ്ഞാസയും ജനിപ്പിക്കാനാണെന്നും പറഞ്ഞു.

”2017 നോബല്‍ സമ്മാനമായിരുന്നു ഈ രീതിയിലുള്ള ഗ്രാഫിക്കല്‍ മേക്കോവറില്‍ പോയത്. അന്ന് മുതലാണ് പ്രഖ്യാപനത്തിന്റെ പ്രധാന നിറമായി സ്വര്‍ണ്ണ നിറം മാറിയത്. ടെക്ചറിനൊപ്പമുള്ള സ്വര്‍ണ്ണ നിറത്തിന് മുന്‍ഗണന കിട്ടിത്തുടങ്ങി. 2014 – 2017 ല്‍ നീലയും മഞ്ഞയും കലര്‍ന്ന പെയ്ന്റിംഗ് വന്നപ്പോള്‍ സ്വര്‍ണ്ണ ലുക്കിലേക്ക് അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയില്ലേ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. പിന്നീട് സ്വര്‍ണനിറത്തിന്റെ വിവിധ തരം പരീക്ഷണങ്ങള്‍ നടത്തി. ചിത്രത്തില്‍ നേര്‍ത്ത സ്വര്‍ണ്ണ തകിട് പ്രതീതി ജനിപ്പിക്കാന്‍ ഒരു പ്രത്യേക പശ ഉപയോഗിക്കണം. ഇതിനൊപ്പം കറുത്ത പുറംവരകള്‍ കൂടി നല്‍കും. വെള്ള പശ്ചാത്തത്തില്‍ പെയ്ന്റ് ചെയ്യപ്പെടുന്ന ഛായാചിത്രങ്ങള്‍ വളരെ ശക്തവും പ്രതേകതയും ഫലവും ഉണ്ടാക്കുന്നതാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ കൊല്ലത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാൻ ജേതാവായ ഗുർണയുടെ ചിത്രം വരയ്ക്കുന്ന നിക്‌ളാസ്

നോബല്‍ പ്രഖ്യാപന വേളയിലെ ചിത്രങ്ങളെല്ലാം ചെയ്യാന്‍ നിക്ലാസിനെ 2012 ല്‍ പണിയേല്‍പ്പിച്ചത് നോബല്‍ മീഡിയയുടെ ആര്‍ട്ട് ഡയറക്ടറാണ്.

നോബല്‍ സമ്മാനത്തിന്റെ ഔദ്യോഗിക ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ പ്രസിദ്ധീകരിക്കാന്‍ ജേതാവിന്റെ ചിത്രം കിട്ടാതെ വന്ന സാഹചര്യത്തില്‍ ഒരു കറുത്ത മാര്‍ക്കര്‍ വെച്ച് വേഗത്തില്‍ നിക്ലാസ് ഒരു ഛായാചിത്രം വരച്ചു കൊടുത്തു.

” 2014 ല്‍ ഈ സ്‌കെച്ചുകളില്‍ ചിലത് വലിയ വാര്‍ത്താമാധ്യമങ്ങള്‍ എടുത്തതോടെ നോബല്‍ ജേതാക്കളുടെ ഔദ്യോഗിക ഛായാചിത്രങ്ങളുടെ വിഷ്വല്‍ സ്‌റ്റൈല്‍ ചെയ്യാനുള്ള ജോലി തേടിയെത്തി. നീലയും മഞ്ഞയുമാര്‍ന്ന ഷാഡോയ്ക്ക് കറുത്ത പുറം വരയായിരുന്നു ഇതിലെ ഹൈലൈറ്റ്.”

ഛായാചിത്രം കണ്ടിട്ട് ഏതെങ്കിലും നോബല്‍ സമ്മാന ജേതാവ് ആവേശം കൊള്ളുകയോ അരിശം കൊള്ളുകയോ ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒരു സമ്മാനജേതാവ് പോലും ഇതുവരെ തന്റെ ചിത്രങ്ങള്‍ക്കുള്ള പ്രതികരണം നല്‍കിയിട്ടില്ലെന്നായിരുന്നു മറുപടി.

”നോബല്‍ സമ്മാന ജേതാവായി കഴിയുമ്പോള്‍ അവര്‍ക്ക് തിരക്കാവുന്നതാകാം കാരണം,” അദ്ദേഹം പറഞ്ഞു.

നോബല്‍ ജേതാക്കളുടെ ചിത്രം വരയ്ക്കുന്ന പണി കഴിഞ്ഞാല്‍ വിവിധ പദ്ധതികള്‍ക്ക് വേണ്ടിയുള്ള ചിത്രങ്ങളുടെ പണിപ്പുരയിലാകും താനെന്നും നിക്ലാസ് പറയുന്നു.

നോബല്‍ സമ്മാനം പോലെ നിക്ലാസിന്റെ മറ്റൊരു പ്രധാന ഇടപാടുകാര്‍ സ്വീഡനിലെ ദേശീയ ഫുട്‌ബോള്‍ ടീമാണ്.

നോബല്‍ ജേതാക്കളല്ലാത്ത ആള്‍ക്കാരുടെ ഛായാചിത്രം വരയ്ക്കാന്‍ താല്‍പ്പര്യമുണ്ടോ എന്ന ചോദ്യത്തിന് ചിലരുടെ ചിത്രം വരയ്ക്കണമെന്നുണ്ട്. എന്നാല്‍ അവര്‍ ആരാണെന്ന കാര്യം പറയാനാകില്ലെന്നായിരുന്നു മറുപടി. ഞാന്‍ അങ്ങിനെ ചെയ്താല്‍ നോബല്‍ സമ്മാനം കിട്ടുന്നവരുടെ പേരുകള്‍ മുന്‍കൂട്ടി അറിയുന്നയാള്‍ എന്ന നിലയില്‍ ഇനി കിട്ടാന്‍ പോകുന്ന ആള്‍ക്കാരായിരിക്കാം എന്ന രീതിയില്‍ ജനങ്ങള്‍ ഊഹിക്കാന്‍ തുടങ്ങുമെന്നായിരുന്നു മറുപടി.

ചിത്ര രചനയ്ക്ക് പുറമേ സ്‌പോര്‍ട്‌സിലും ഫുട്‌ബോളിലും കിക്ക്‌ബോക്‌സിംഗ് ഉള്‍പ്പെടെയുള്ള കായിക വിനോദങ്ങളിലും താല്‍പ്പര്യമുള്ള നിക്ലാസ് ആഴ്ചയില്‍ ഏതാനും ദിവസം ഇവ പരിശീലിക്കാനും സമയം കണ്ടെത്താറുണ്ട്.

വിവാഹിതനും മൂന്ന് മക്കളുമടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം. 15 വയസ്സുള്ള മകനും 12, എട്ട് പ്രായത്തിലുള്ള പെണ്‍മക്കളും.

നിക്ലാസിന്റെ വെബ്സൈറ്റ് www.niklaselmehed.com
നിക്ലാസിന്റെ സാമൂഹിക മാധ്യമ ഹാൻഡിലുകൾ Instagram and Twitter: @niklaselmehed
Facebook: https://www.facebook.com/elmehed

Previous articleകോവിഡ് 19 : ആഭ്യന്തര സര്‍വീസുകള്‍ക്ക് പൂർണാനുമതി നല്‍കി ഇന്ത്യ
Next articleBREAKING STORY: കോവിഡ് ബാധിച്ച് മരണമടയുന്നവര്‍ക്ക് ധനസഹായം; പ്രവാസി കുടുംബങ്ങൾക്കും ലഭിക്കാൻ സാധ്യത

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here