Abhayan is The New Journal's Cheif Sub Editor. He is a senior journalsit with more than 15 years of experience in editing news stories and writing long form stories.
September 17, 2021 - psabhayan@gmail.com

താലിബാന്‍ പിടിച്ചെടുത്ത ശേഷം കഴിഞ്ഞ ഏതാനും ദിവസങ്ങളായി അഫ്ഗാനിസ്ഥാന്റെ പല ഭാഗങ്ങളിലും രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ ബാല്‍ക്ക് എന്ന് വിളിക്കുന്ന പ്രദേശങ്ങളിലും ഇസ്‌ളമിക ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

എന്നാല്‍ 800 വര്‍ഷം മുമ്പ് ഇപ്പോള്‍ ജലാല്‍ അദ് ദിന്‍ മൊഹമ്മദ് റൂമി  എന്നറിയപ്പെടുന്ന ജലാല്‍ അദ് ദിന്‍ മൊഹമ്മദ് ബാല്‍ക്കി എന്നയാള്‍ ജീവിച്ചിരുന്ന നഗരമാണ് ബാല്‍ക്.

അഫ്ഗാനിലെ താലിബാന്റെ മേല്‍ക്കോയ്മയെ കടുത്ത യാഥാസ്ഥിതിക ഇസ്‌ളാമികതാ വാദത്തിലേക്കുള്ള തിരിച്ചുപോക്കായി വിലയിരുത്തുന്നവര്‍ ഏറെയാണ്. ഇവരുടെ കാഴ്ചപ്പാടില്‍ ഇസ്‌ളാമികത പിന്തുടരുന്നവര്‍ കാഠിന്യവും പീഡനവും എല്ലായ്‌പ്പോഴും നേരിടാനും പ്രചരിപ്പിക്കാനും പ്രാപ്തരായിരിക്കണം. പുരോഗമന വാദത്തിന്റെ കണിക പോലും മതത്തില്‍ നിന്നുള്ള വ്യതിചലിക്കലാണ്.  

എന്നാല്‍ മതചരിത്രം പരിശോധിച്ചാല്‍ അത് വിഭാവന ചെയ്തതെല്ലാം ഒരു രാജ്യവും അംഗീകരിച്ചിട്ടില്ലെന്ന് കാണാം. മതവുമായി ബന്ധപ്പെട്ട കാര്യത്തിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ പരിശോധിക്കുമ്പോള്‍ റൂമിയുടെ തത്വജ്ഞാനങ്ങള്‍ക്കും ചിന്തകള്‍ക്കും ഇതിനേക്കാള്‍ മികച്ച സമയമില്ലെന്ന് കൂടി കണ്ടെത്താനാകും.  

മതത്തിന്റെ പേരില്‍ ലോകത്തുടനീളമായി നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ പാശ്ചാത്യര്‍ക്കും മറ്റുള്ള മതങ്ങളില്‍ നിന്നുള്ളവര്‍ക്കും ഇസ്‌ളാമികതയ്ക്ക് ഒരു വില്ലന്‍ പരിവേഷമാണ് നല്‍കുന്നുണ്ട്. ഈ സാഹചര്യത്തില്‍ മതം വ്യക്തിപരമാകുന്നതും ആത്മീയ സങ്കല്‍പ്പമാകുന്നതും തമ്മിലുള്ള വ്യത്യാസം, ഒരു സഥാപനം എന്ന രീതിയിലുള്ളതും ചട്ടക്കടും നിയമങ്ങളും കൊണ്ട് അത് നമ്മളെ എങ്ങിനെ നിയന്ത്രിക്കുന്നു എന്നതും മനസ്സിലാക്കേണ്ടത് അനിവാര്യതയാണ്.

ഇതിനായി ആദ്യം ഏറ്റവും പ്രശസ്തനായ റൂമിയെ ഇന്ത്യാക്കാര്‍ അറിയണം. റോക്ക്‌സ്റ്റാര്‍ സിനിമയുമായി ബന്ധപ്പെട്ട് റൂമിയുടെ ഏറെ പ്രശസ്തമായ വാചകം ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. ” തെറ്റും ശരിയുമായ പ്രവര്‍ത്തികള്‍ക്ക് അപ്പുറത്ത് ഒരു ഇടമുണ്ട്. അവിടെ നിങ്ങളെ ഞാന്‍ കാണാം.” റൂമിയുടെ യഥാര്‍ത്ഥ പേര്‍ഷ്യന്‍ വാക്കുകള്‍ കാഫര്‍ (അവിശ്വാസി) ഇമാം എന്നിങ്ങനെയാണ്. ഇവയെയാണ് ശരിയും തെറ്റുമായ പ്രവര്‍ത്തിയായി പരിഭാഷപ്പെടുത്തിയിരിക്കുന്നത്.

വ്യക്തത ഇല്ലെങ്കിലും റൂമി നാസ്തികനായിരുന്നിരിക്കണം എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. അദ്ദേഹം മതത്തിന് എതിരായിരുന്നെങ്കിലും മതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ വ്യക്തിപരവും ആത്മീയപരതയുമായിരുന്നു. അത് സ്ഥാപനവല്‍കൃതമോ സാമൂഹ്യമോ പ്രദര്‍ശിപ്പിക്കാനുള്ളതോ ആയിരുന്നില്ല. ‘ലവ് ഡോഗ്‌സ്’ എന്ന പേരില്‍ കോള്‍മാന്‍ ബാങ്ക് ഇംഗ്‌ളീഷിലേക്ക് പരിഭാഷപ്പെടുത്തിയ കവിതയില്‍ ഇങ്ങിനെ പറയുന്നുണ്ട.  ഒരിക്കലും പ്രതികരണം കിട്ടാത്തതിന്റെ പേരില്‍ ഒരാള്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നത് അവസാനിപ്പിച്ചു. അയാളുടെ സ്വപ്‌നത്തില്‍ മാലാഖ പ്രത്യക്ഷപ്പെട്ടു ചോദിച്ചു. ”നീ എന്തുകൊണ്ടാണ് സ്തുതി നിര്‍ത്തിയത്? ഒരു മറുപടിയും ഉണ്ടാകാത്തതിനാല്‍. അയാള്‍ പറഞ്ഞു. ”നീ പ്രകടിപ്പിക്കുന്ന ഈ തീവ്രാഭിലാഷം തന്നെയാണ് നിനക്കുള്ള മറുപടി” ഉടന്‍ മാലാഖ തിരുത്തി.

ഇതൊരു പദ്യമായിരിക്കാമെങ്കിലും ദൈവവുമായുള്ള റൂമിയുടെ വ്യക്തിപരമായ ബന്ധമായി ഇതിനെ കണക്കാക്കാം. അദ്ദേഹത്തിന്റെ ചട്ടമനുസരിച്ച് ജീവിതം ദീര്‍ഘമായുള്ളതായതിനാല്‍ സത്യമായിരിക്കുന്നത് തന്നെയാണ് ദൈവം. ഇത് 20 ാം നൂറ്റാണ്ടില്‍ ഏറെ പ്രചാരം നേടിയ ബെക്കെട്ടിയാന്‍ തത്വചിന്തകള്‍ പോലെ യൂറോപ്യന്‍ സാഹിത്യത്തോടും തത്വചിന്തയോടും ഏറെ ചേര്‍ന്നു നില്‍ക്കുന്നതാണ്. പക്ഷേ റൂമിയുടെ ചിന്തകള്‍ 8000 വര്‍ഷം പഴക്കമുള്ളതാണെന്ന് ഓര്‍ക്കണം. അതും ഒരു ‘മുസ്‌ളീംലോക’ മെന്ന് തന്നെ വിശേഷിപ്പിക്കാന്‍ കഴിയുന്ന ഒരു രാജ്യത്തിന്റെ ഹൃദയത്തില്‍ നിന്നും. താലിബാനെ പോലെയുള്ളവരുടെ കാഴ്ചപ്പാടുകള്‍ ഇസ്‌ളാമികതയെ അക്രമത്തിനും ശത്രുതയ്ക്കും ക്രിമിനല്‍ പ്രവര്‍ത്തനത്തിന്റെയും പ്രതിരൂപമായിട്ടാണ്.

ഖുറാനിലെ വാക്കുകളിലൂടെ റൂമി ഇസ്‌ളാമിക ലോകം വായിച്ചത് പക്ഷേ ഇങ്ങിനെയായിരുന്നില്ല. റൂമിയുടെ ആശയത്തില്‍ ഉള്‍നാടന്‍ പ്രദേശത്തുള്ള ഏറ്റവും പ്രാകൃതനായ ഇസ്‌ളാമിനെ പോലും ഇന്നു കാണുന്ന വിധത്തില്‍  പുരോഗതിയിലേക്ക് നിയിക്കുന്ന ആശയമാണ് ഇസ്‌ളാമികത.

”ഈ ഭൗതീക ലോകത്ത് സമാനതകളുള്ള രണ്ടുകാര്യങ്ങളില്ല.
എല്ലാ താരതമ്യങ്ങളും വിഷമകരമാണ്.
നിങ്ങള്‍ക്ക് ഒരു സിംഹത്തെ മനുഷ്യനരികില്‍ കൊണ്ടുവെയ്ക്കാം
പക്ഷേ സാഹസീകമായിരിക്കുമെന്ന് മാത്രം”

താരതമ്യം വിലക്ഷണം എന്ന കവിതയില്‍ റൂമി കുറിച്ചു. റൂമിയെ ചിന്തയ്ക്ക് വിഷയമാക്കുമ്പോഴും താലിബാന്‍ ഇപ്പോഴും അധികാരം എന്ന പഴയ സ്ഥലത്ത് തന്നെ നില്‍ക്കുന്നു എന്നത് ദുരന്തം തന്നെയാണ്. സമഗ്രമായി പരിഗണിക്കുമ്പോള്‍ താലിബാന് ഇസ്‌ളാമികത ആയുധത്തിന്റെ ചൂടും മറ്റ് വിശ്വാസികളില്‍ സമാധാനം നിരസിക്കലുകളുമാണ്. പ്രത്യേക ഗ്രൂപ്പിസവും വേര്‍തിരിച്ചുള്ള സാമൂഹ്യവല്‍ക്കരണവും ക്രൂരതയ്ക്ക് ആക്കം കൂട്ടാനുള്ള ഉപാധിയുമാകുന്നു.

ഈ സാഹചര്യത്തിലാണ് ദൈവത്തെ സ്വകാര്യതയായുള്ള കാഴ്ചപ്പാടിനെ പരിപോഷിപ്പിക്കുന്ന റൂമി വീണ്ടും വീണ്ടും വായിക്കപ്പെടേണ്ടത്. റൂമിയുടെ ചിന്തകളിലെ വ്യക്തിപരം എന്നത് ഏറെ പ്രധാനമാണ്. ഇത് നവോത്ഥാനത്തിന് ശേഷം ഉടലെടുത്ത വ്യക്തി സ്വാതന്ത്ര്യത്തെ പരാമര്‍ശിക്കുന്ന പാശ്ചാത്യരുടെ ആശയങ്ങളാണ്. അതേസമയം ഈ യൂറോപ്യന്‍ചിന്ത സ്വകാര്യതയുടെ നേര്‍ വിപരീതമായ ആദ്ധ്യാത്മീക ദര്‍ശനം പുലര്‍ത്തുന്ന ഏഷ്യന്‍ തത്വ ചിന്തയുടെ നേരെ വിപരീതവുമാണ്.

മൗലാന എന്ന് കൂടിയ അറിയപ്പെട്ടിരുന്ന റൂമിയുടെ കവിതകള്‍ മസ്‌നാവി ‘ആത്മീയ ഈരടികള്‍’ പേര്‍ഷ്യന്‍ ഖുറാന്‍ എന്നാണ് അറിയപ്പെടുന്നത്. അദ്ദേഹം ഒരിക്കിലും യോഗിയോ, സൂഫിയോ ആയിരുന്നില്ല. അദ്ദേഹം ഇപ്പോഴും വെറും ഇസ്‌ളാമിക ലോകത്തിനപ്പുറത്ത് താരതമ്യങ്ങളില്ലാതെ തത്വജ്ഞാനത്തിന്റെയും കവിതകളുടെയും സാര്‍വലൈകികനായി മരണമില്ലാത്തവനായി നില നില്‍ക്കുന്നു. മറുവശത്ത് റൂമിയെ വായിക്കപ്പെടുമ്പോഴും താലിബാന്‍ ആക്രമണ സ്വഭാവത്തില്‍ അങ്ങിനെ തന്നെ തുടരുകയാണ്. മലിനമായ ജലത്തെ ശുദ്ധീകരിക്കാന്‍ നദിയിലേക്ക് തിരിച്ചയയ്ക്കൂ. എന്നാണ് മോശം സ്വഭാവം എന്ന കവിതയില്‍ അദ്ദേഹം പറഞ്ഞത്.

Previous articleകവിത: ജീവിതത്തെ വായിക്കുമ്പോൾ
Next articleFACT CHECK: മോഡിക്കുള്ള ബിജെപിയുടെ പിറന്നാൾ ആശംസയിൽ അമേരിക്കൻ നഗര ചിത്രം

LEAVE A REPLY

Please enter your comment!
Please enter your name here