The author is a PhD scholar at Kerala Forest Research Institute,
March 21, 2022 - Jozblaise@gmail.com

നമ്മൾ കുടിവെള്ളം വില കൊടുത്താണ് കുടിക്കുന്നത്!! ഞാൻ വെള്ളത്തിന് ഒരു പൈസ പോലും കൊടുക്കുന്നില്ലല്ലോ എന്നായിരിക്കും എല്ലാവരുടെയും ചിന്ത.

ഈ വായന മുന്നോട്ടു പോകുമ്പോൾ നിങ്ങൾക്കു മനസ്സിലാകും നിങ്ങൾ ദാഹം അകറ്റുന്നത് പൈസ കൊടുത്താണ് എന്ന്. അങ്ങനെയെങ്കിൽ തുടർന്നു വായിക്കുക. കഴിഞ്ഞ അഞ്ച് വർഷമായി ജല ഗുണനിലവാരവും ആയി ബന്ധപ്പെട്ട് (Water quality analyst) പ്രവർത്തിച്ച് വരുന്നത് കൊണ്ടും കേരള വാട്ടർ അതോറിറ്റി, കേരള ബയോഡൈവേഴ്സിറ്റി ബോർഡ്, കേരള ഫോറസ്റ്റ് റിസര്ച്ച് ഇന്സ്റ്റിറ്റ്യൂട്ട് കൂടാതെ ചെറുതും വലുതുമായ പല വാട്ടർ ക്വാളിറ്റി പ്രോജക്ടുകളിൽ പ്രവർത്തിക്കാൻ സാധിച്ചിട്ടുള്ളതിനാലും ഈ വിഷയത്തിൽ നിലനിൽക്കുന്ന പൊതുധാരണകളെ കുറിച്ചും മിഥ്യാ ധാരണകളെ കുറിച്ചും നിരവധി തവണ സംവദിച്ചിട്ടുണ്ട്.

ഇനി നേരത്തെ പറഞ്ഞ വിഷയത്തിലേക്ക് വരാം വില കൊടുത്താണ് വെള്ളം കുടിക്കുന്നത് എന്ന ആശയത്തിലേക്ക്. ചിലർ വിചാരിക്കുന്നുണ്ടാവാം ഭാവിയിൽ കുടിവെള്ളം പൈസ കൊടുത്ത് കുടിക്കുന്ന കാര്യമാകും പറഞ്ഞ് വരുന്നതെന്ന്, വെള്ളത്തിനു വേണ്ടി യുദ്ധങ്ങൾ വരെ നടക്കും എന്ന് പലരും പറഞ്ഞ് കേട്ടത് ഓർത്ത് കൊണ്ടാവും എന്നെല്ലാം.

എന്നാൽ കേട്ടോളൂ, അങ്ങനെ അല്ല! നിങ്ങൾ ഇപ്പോൾ തന്നെ കുടിവെള്ളം പൈസ കൊടുത്താണ് കുടിക്കുന്നത്. നമ്മുടെ നഗരപ്രദേശത്ത് 80 ശതമാനം ആളുകളും ഗ്രാമ പ്രദേശത്ത് 40 ശതമാനം ആളുകളും വാട്ടർ പ്യൂരിഫയറുകൾ ഉപയോഗിക്കുന്നുണ്ട്.

ലാബിൽ വെള്ളം പരിശോധിക്കാൻ വരുന്നവർ ഭൂരിഭാഗം ആളുകളുടെയും ആവശ്യം ഏത് പ്യൂരിഫയർ വെക്കണം എന്നതാണ്. അവർ ആരും തന്നെ ചിന്തിക്കുന്നില്ല അവർ ഇനി വെള്ളം പൈസ കൊടുത്താണ് കുടിക്കുന്നതെന്ന്. പ്രകൃതി നമുക്ക് സൗജന്യമായി നൽകിയതിന് നാം പൈസ കൊടുക്കാൻ ആരംഭിച്ചിരിക്കുന്നു. പലരുടെയും വിചാരം പ്യൂരിഫയർ വാങ്ങിയാൽ ജീവിതകാലം മുഴുവൻ അതിൽ നിന്ന് ഫ്രീ ആയി വെള്ളം കുടിക്കാം എന്നുള്ളതീർത്തും തെറ്റായ ചിന്തയാണ്.

സാധാരണ വീടുകളിൽ ഉപയോഗിക്കുന്ന ഒരു ഫിൽട്ടർ ആണ് Ro+UV, RO( റിവേഴ്സ് ഓസ്മോസിസ്), UV( അൾട്രാ ഫിൽറ്ററേഷൻ ).ഇതിന്റെ ആവശ്യം ഉണ്ടോ എന്ന് ചോദിക്കുകയാണെങ്കിൽ ഈ ലേഖനം വളരെ വലുതായി പോകും അത് പിന്നീട് വേറെ ഒരു അവസരത്തിൽ വിവരിക്കാം.

(പല വീടുകളിലും Ro ഫെസിലിറ്റി ആവശ്യം വളരെ കുറവാണ്).Ro+Uv ഉള്ള ഫിൽട്ടർന് താരതമ്യേന നല്ലൊരു കമ്പനിക്ക് 14,000 രൂപ ചിലവ് വരും, ഈ 14,000 രൂപ മാത്രം കൊടുത്താൽ പോരാ നിശ്ചിത അളവ് വെള്ളം ഉപയോഗിച്ചാൽ പിന്നെ അതിന്റെ പലഭാഗങ്ങളും മാറ്റേണ്ടി വരും ഞാൻ നിശ്ചിത അളവ് പറയാത്തത് കാരണം കമ്പനി മാറുന്നതനുസരിച്ച് ഫിൽറ്റർ ലൈഫ് ടൈമിന് മാറ്റം വരും.

എല്ലാവർഷവും ഒരു തുക വാട്ടർ പ്യൂരിഫയർന് മാറ്റി വെക്കേണ്ടതായി വരും, ഒരു റിവേഴ്സ് ഓസ്മോസിസ് ഫിൽട്ടർ നിശ്ചിത ഉപയോഗത്തിന് ശേഷം അതായത് കമ്പനി പറയുന്ന ലൈഫ് ടൈം ഉണ്ട്. കമ്പനി പറഞ്ഞ ലൈഫ് ടൈം കഴിഞ്ഞാൽ Ro പാർട്ട്(RO കാറ്ററിജ് )മാറ്റി വെക്കേണ്ട തായി വരും ഇതിന് ഏകദേശം രണ്ടായിരത്തിന് മുകളിൽ ചിലവു വരും കൂടാതെ കമ്പനിയുടെ സർവീസ് ചാർജുകളും. Ro മാത്രമല്ല ഒരുപാട് ഭാഗങ്ങളുണ്ട് ഒരു വാട്ടർ പ്യൂരിഫയർ സിസ്റ്റത്തിന് uv, tds കൺട്രോളർ, അൾട്രാ ഫിൽട്രേഷൻ, etc ഇങ്ങനെ തുടങ്ങി പല ഭാഗങ്ങളും ഉണ്ട്. ഇതെല്ലാം നിശ്ചിത ഉപയോഗത്തിന് ശേഷം മാറ്റേണ്ടതായി വരും കൂടാതെ സർവീസുകളും.

ഇനി നിങ്ങൾ ആലോചിച്ചു നോക്കൂ വാട്ടർ പ്യൂരിഫയർന് ഒരു വർഷം എത്ര രൂപ ചിലവാക്കേണ്ടി വരും എന്ന്. ഓരോ വർഷവും കഴിയുംതോറും നമ്മൾ ചിലവാക്കുന്ന പൈസ യുടെ അളവ് കൂടി വരും ഏത് ഒരു ഇലക്ട്രോണിക് ഉപകരണം ഉപയോഗിക്കുന്ന പോലെ തന്നെയാണ് ഇതും. ഇനി നിങ്ങൾ പറയൂ സൗജന്യം ആയി ആണോ കുടിവെള്ളംപോലും കുടിക്കുന്നത്.

എന്തുകൊണ്ട് ഈ അവസ്ഥ കേരളത്തിന് വന്നു?? നമ്മുടെ ജലസ്രോതസ്സുകൾ മലിനപ്പെട്ടത് തന്നെയാണ് പ്രധാനകാരണം. നമ്മുടെ കിണറുകളിൽ പ്രത്യേകിച്ച് നഗര പ്രദേശത്തെ കിണറുകളിൽ മനുഷ്യൻ വിസർജ്യത്തിൽ കാണുന്ന ഇ കോളി ബാക്ടീരിയ (E. coli bacteria ) 60 ശതമാനം കിണറുകളിലും ഗ്രാമപ്രദേശങ്ങളിൽ 40 ശതമാനം കിണറുകളിലും കാണുന്നുണ്ട്. കൃത്യമായ മാലിന്യസംസ്കരണ സംവിധാനങ്ങൾ ഇല്ലാത്തതും ജലത്തിന്റെ ഗുണനിലവാരത്തെ താഴേക്ക് കൊണ്ടുവന്നു. വെള്ളത്തിന്റെ ഗുണനിലവാരത്തെ സൂചിപ്പിക്കുമ്പോൾ ആദ്യം എല്ലാവരുടെയും മനസ്സിൽ വരുന്നത് പി എച്ച് (pH)മൂല്യമാണ്. കേരളത്തിൽ പിഎച്ച് മൂല്യം താഴ്ന്ന രീതിയിൽ ആണ് നിൽക്കുന്നത്.

പി എച്ച് മൂല്യം താഴ്ന്നാൽ അസിഡിക് ആണെന്ന് എല്ലാവർക്കും അറിയാമല്ലോ. പി എച്ച്, ഇ കോളി ബാക്ടീരിയ എന്നിവ കൂടാതെ ഒരുപാട് ജല ഗുണനിലവാര ഘടകങ്ങളുമുണ്ട്.അത് പിന്നീട് ഒരു അവസരത്തിൽ വിവരിക്കാം. ജലത്തിന്റെ ഗുണനിലവാരം വർധിപ്പിക്കാതെ വാട്ടർ പ്യൂരിഫയറുകളെ ആശ്രയിച്ചാൽ ജലത്തിന്റെ ഗുണനിലവാരം വർധിപ്പിക്കാൻ സാധിക്കില്ല.

കൃത്യമായ ജല പരിശോധനയിലൂടെ നമ്മുടെ ജലത്തിന്റെ പ്രശ്നങ്ങൾ കണ്ടുപിടിച്ച് അത് പരിഹരിക്കാൻ ശ്രമിക്കണം. അല്ലെങ്കിൽ ഇനി കുടിക്കാൻ മാത്രമല്ല മറ്റ് ആവശ്യങ്ങൾക്കും നമ്മൾ ജലശുദ്ധീകരണ സംവിധാനങ്ങളെക്കുറിച്ച് ആലോചിക്കേണ്ടത് ആയി വരും. മഴവെള്ള സംരക്ഷണം, കിണർ റീചാർജിങ്, കൃത്യമായ മാലിന്യ സംസ്കരണം തുടങ്ങിയവ പാലിച്ച് നമ്മുടെ കുടിവെള്ള സ്രോതസ്സുകളെ സംരക്ഷിക്കാൻ ശ്രമിക്കണം.

അല്ലെങ്കിൽ നമ്മളെല്ലാം ഇനിയും വാട്ടർ പ്യൂരിഫയർ കമ്പനികളുടെ അടിമകളും, ജല രോഗങ്ങൾക്ക് ഇരയാകുകയും ചെയ്യും. നമ്മൾ കൃത്യമായി കുടിവെള്ള സ്രോതസ്സുകളെ സംരക്ഷിച്ചില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും ഭാവിയിൽ അല്ല ഇപ്പോൾതന്നെ.

Previous article4600 പേര്‍ക്ക് പുതിയതായി രോഗം, 2000 പേര്‍ക്ക് രോഗം ഭേദമായി ; സൗദിയില്‍ കോവിഡ് മുക്തിയില്‍ വന്‍ വര്‍ധനവ്
Next article“സേവനോത്സവ്’ ക്യാമ്പയിന്  ഒമാനിൽ തുടക്കം .

LEAVE A REPLY

Please enter your comment!
Please enter your name here