October 7, 2021 - subeditor1@thenewjournal.net

സ്ഥിരം തൊഴില്‍ എന്ന കാഴ്ചപ്പാട് സൃഷ്ടിക്കുന്നതിലും തൊഴില്‍ കണ്ടെത്തി നല്‍കുന്നതിലും സര്‍ക്കാരുകള്‍ പരാജയപ്പെട്ടു എന്ന് ഇന്റർനാഷണൽ ട്രേഡ് യൂണിയൻ കോൺഫെഡറേഷൻ സെക്രട്ടറി ജനറൽ ഷറൺ ബോറോ പറഞ്ഞു.

മഹാമാരി ആഞ്ഞടിക്കുന്നതിന് മുമ്പത്തെ സാഹചര്യം വെച്ചു നോക്കുമ്പോള്‍ ജോലി എന്നത് ഇപ്പോള്‍ ഏറെ അമൂല്യമായ കാര്യമായി മാറി. ഇക്കാര്യത്തിന് വേണ്ടി നിയമങ്ങളില്‍ മാറ്റം വരുത്തി വർദ്ധിക്കുന്ന ചൂഷണത്തില്‍ നിന്നും വന്യമായിക്കൊണ്ടിരിക്കുന്ന സുരക്ഷിതത്വത്തില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കേണ്ടത് ഉണ്ടെന്ന് ഷറൺ കൂട്ടിച്ചേർത്തു.

തൊഴിലാളികൾക്ക് മാന്യമായി തൊഴിൽ ചെയ്യാൻ ഉള്ള അവകാശ സംരക്ഷണ ദിനമായ ഇന്ന് പുറത്തിറക്കിയ പ്രസ്‌താവനയിൽ ആണ് ഷറൺ ലോക തൊഴിൽ രംഗത്തെ പുതിയ പ്രതിസന്ധികളെ കുറിച്ച് പറയുന്നത്.

കോവിഡ് 19 നെ തുടന്ന് 20 കോടി പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. ഇതില്‍ കൂടുതല്‍ പേരും സ്ത്രീകളായിരുന്നു.
ലോകത്തെ എല്ലാ സര്‍ക്കാരുകളും തൊഴിലാളി യൂണിയനുകളുമായി യോജിച്ച് ഒരു പുതിയ തൊഴില്‍ പദ്ധതി തന്നെ ആവിഷ്‌ക്കരിക്കേണ്ട സമയമാണ്. ഈ തൊഴില്‍ പദ്ധതിക്കായി വലിയ സാമൂഹ്യവേദികള്‍ തന്നെ ആവശ്യവുമുണ്ട് എന്ന് ഷറൺ കൂട്ടിച്ചേർത്തു.

57.5 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതി വേണമെന്നാണ് ഐടിയുസി ആവശ്യപ്പെടുന്നത്. ഇതിന്റെ പകുതിയെങ്കിലും 2030 ല്‍ ഉണ്ടാകേണ്ടതുണ്ടെന്നും ഐടിയുസി പറയുന്നു.

ഈ നീക്കം ലോകത്ത് മുഴുവനും തൊഴില്‍ ഉണ്ടാകാന്‍ കാരണമാകുമെന്നും എല്ലാ രാജ്യങ്ങളും ഇതിന്റെ ഭാഗമാകണമെന്നും പറയുന്നു. മുഴുവന്‍ ആളുകള്‍ക്കും തൊഴില്‍ നല്‍കുന്നതിലൂടെ എല്ലാ സമൂഹത്തിനും സാമൂഹ്യനീതിയും സാമ്പത്തീക സുരക്ഷയും സൃഷ്ടിക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയുന്നു.

പുതിയ സാഹചര്യവും തൊഴിലും സംബന്ധിച്ച പുതിയ ചില കാഴ്ചപ്പാടുകളും കോവിഡ് തുടര്‍ചയിലുള്ള തൊഴിലവസരങ്ങളില്‍ ഉയരുന്നുണ്ട്. കാര്‍ബണ്‍ രഹിത സമ്പദ്‌വ്യവസ്ഥ പ്രദാനം ചെയ്യുന്ന ഭൂമിയെ നിലനിത്തുന്ന കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലുള്ളത്.

പരമാവധി സമയം ജോലി ചെയ്യാന്‍ കഴിയുന്ന അവകാശങ്ങളോട് കൂടിയത്, താഴ്ന്ന ശമ്പളമാണെങ്കിലും ജീവിക്കാന്‍ കഴിയുന്ന വിധത്തിലുള്ള ആരോഗ്യവും സുരക്ഷിതത്വവും നിലനിര്‍ത്താന്‍ കഴിയണം, കോവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ സുരക്ഷയുടെ അടിസ്ഥാന സൗകര്യങ്ങളുള്ള ജോലി. ഭാവിയില്‍ വരാവുന്ന ഭീഷണികളെയും ആഘാതത്തെയും കൈകാര്യം ചെയ്യുന്ന രീതിയിലുള്ള ജോലി എന്നിങ്ങനെയായിരിക്കണം മഹാമാരിയില്‍ നിന്നുള്ള തിരിച്ചുവരവെന്നാണ് കാഴ്ചപ്പാട്.

Previous articleബയോമെട്രിക് സംവിധാനം ; ഹജ്ജ് ഉംറ തീര്‍ത്ഥാടകര്‍ക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ വഴി വിവരം നല്‍കാം
Next articleഒന്നര വര്‍ഷം മുന്‍പു റിയാദില്‍ കാണാതായ മലയാളിയുടെ മരണം സ്ഥിരീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here