ഞെട്ടരുത് കാറിന്റെ വിലയേക്കുറിച്ചല്ല പറഞ്ഞു വരുന്നത് നമ്പറിന്റെ വിലയേക്കുറിച്ചാണ്. കാറുകള്‍ക്കും ഫാന്‍സി നമ്പറുകള്‍ക്കുമായി വന്‍ തുക മുടക്കുന്നവര്‍ ഏറെയുണ്ട്. എന്നാല്‍ കാറിന്റെ റജിസ്ട്രേഷന് നമ്പറിനായി യുകെ യിലെ ഒരു കാറുടമ ചെലവാക്കിയത് 132 കോടി രൂപയാണ്.
ഫോര്‍മുല വണ്‍ കാറോട്ടത്തെ സൂചിപ്പിക്കുന്ന ‘എഫ്1 ‘ എന്ന നമ്പറിന് വേണ്ടിയാണ് ഈ പണം മുടക്കല്‍. പ്രൊജക്ട് ഖാന് എന്ന പേരില്‍ ഒരു ഓട്ടോമോട്ടീവ് ഡിസൈനിംഗ് കമ്പനി ബിസിനസ് നടത്തുന്ന യുകെ കാരന് അഫ്സല് ഖാനാണ് ഇഷ്ട നമ്പര്‍ കോടികള്‍ മുടക്കി സ്വന്തമാക്കിയത്. വിലയേറിയ ആഡംബര കാറുകള്‍ക്ക് ‘എഫ്1 ‘ ്എന്ന് കൂട്ടിയ നമ്പര്‍ വാങ്ങാന്‍ യുകെയിലെ വാഹനപ്രേമികള്‍ക്ക് പ്രത്യേക കൗതുകം തന്നെയുണ്ട്. വളരെ വിരളമായിട്ടുള്ള ആള്‍ക്കാര്‍ക്കാണ് ഇത് സ്വന്തമാക്കാനായിട്ടുള്ളതും.
യുകെയിലെ വാഹന റജിസ്ട്രേഷനില്‍ ഏറ്റവും കുറവ് അക്ഷരങ്ങളുള്ള റജിസ്ട്രേഷനാണ് മോട്ടോര്‍ സ്പോര്‍ട്ടിനെ കുറിക്കുന്ന ‘എഫ്1’ ഇതില്‍ മറ്റ് അക്ഷരങ്ങളോ അക്കങ്ങളോ ഉണ്ടാകില്ല. ലോകത്ത് തന്നെ ഏറ്റവും കുറവ് അക്ഷരം വരുന്ന റജിസ്ട്രേഷനാണ് ഇത്. എഫ് 1 എന്ന് കുറിക്കുന്ന നമ്പര്‍പ്ളേറ്റില്‍ മറ്റൊരു അക്കമോ അക്ഷരമോ ഉണ്ടാകില്ല എന്നത് യുകെ അനുവദിച്ചിട്ടുള്ള കാര്യമാണ്. 1904 ല്‍ എസൈക്സ് സിറ്റി കൗണ്‍സിലാണ് ഇക്കാര്യം ആദ്യമായി നടപ്പാക്കിയത്. എന്നാല്‍ ഈ നമ്പറിന് വേണ്ടി ആദ്യം ലേലം നടക്കുന്നത് 2008 ലായിരുന്നു. തന്റെ ബുഗാട്ടി വെയ്റോണ്‍ കാറിന് വേണ്ടിയാണ് അഫ്സല് ഖാന് ഈ നമ്പര്‍ വന്‍ തുക മുടക്കി സ്വന്തമാക്കിയത്.
ഈ നമ്പര്‍ ആദ്യം ലേലാത്തില് പോയത് നാലു കോടിക്കായിരുന്നു. എന്നാല്‍ നാണ്യപ്പെരുപ്പം വന്നതോടെ ഈ നന്നപറിന് വേണ്ടിയുള്ള മോഹവില ഇരട്ടിച്ചതോടെയാണ് നമ്പറിന് മോഹവില ഉണ്ടായത്.
അതേസമയം എഫ് 1 പോലെ അക്ഷരങ്ങള്‍ വളരെ കുറവ് വരുന്ന നമ്പര്‍ പ്ളേറ്റുകള്‍ക്ക് മുമ്പും ആള്ക്കാര് വന്‍തുക മുടക്കിയിട്ടുണ്ട് അബുദാബിയിലെ ഒരു ഇന്ത്യന്‍ ബിസിനസുകാരന് ‘ഡി5’ എന്ന നമ്പറിനായി മുമ്പ് അബുദാബിയില്‍ മുടക്കിയത് 67 കോടിയാണ്. ഇയാള്‍ തന്നെ വെറും ‘1’ എന്നെഴുതിയ നമ്പറിന് വേണ്ടി മുടക്കിയത് 66 കോടി രൂപയാണ്. ലക്കി നമ്പനര്, ജന്മദിനം, ജന്മനക്ഷത്രം, ഫാന്‍സി നമ്പര്‍ എന്നിവയെല്ലാം സൂചിപ്പിക്കുന്ന നമ്പറിനായി പണം മുടക്കുന്നവര്‍ ഏറെയാണ്.